ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളിലേക്കു ആശങ്ക പരത്തി പടരുകയാണ് കൊറോണ വൈറസ്. സാമൂഹിക അകലത്തിലൂടെ മാത്രമേ വൈറസിനെ പ്രതിരോധിക്കാനാകൂ എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരടക്കം ചൂണ്ടി കാണിക്കുന്നത്....women, manorama news, manorama online, malayalam news, breaking news, women news, corona, covid-19

ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളിലേക്കു ആശങ്ക പരത്തി പടരുകയാണ് കൊറോണ വൈറസ്. സാമൂഹിക അകലത്തിലൂടെ മാത്രമേ വൈറസിനെ പ്രതിരോധിക്കാനാകൂ എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരടക്കം ചൂണ്ടി കാണിക്കുന്നത്....women, manorama news, manorama online, malayalam news, breaking news, women news, corona, covid-19

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളിലേക്കു ആശങ്ക പരത്തി പടരുകയാണ് കൊറോണ വൈറസ്. സാമൂഹിക അകലത്തിലൂടെ മാത്രമേ വൈറസിനെ പ്രതിരോധിക്കാനാകൂ എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരടക്കം ചൂണ്ടി കാണിക്കുന്നത്....women, manorama news, manorama online, malayalam news, breaking news, women news, corona, covid-19

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളിലേക്കു ആശങ്ക പരത്തി പടരുകയാണ് കൊറോണ വൈറസ്. സാമൂഹിക അകലത്തിലൂടെ മാത്രമേ  വൈറസിനെ പ്രതിരോധിക്കാനാകൂ എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരടക്കം ചൂണ്ടി കാണിക്കുന്നത്. കൊറോണക്കാലത്തെ ഐസലേഷൻ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സ്ത്രീകളെയാണ്. പ്രത്യേകിച്ചും ജോലിക്കാരായ സ്ത്രീകളെ. അവരുടെ മാനസീകമായ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ അവസരത്തിൽ സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് നിയതി ആർ കൃഷ്ണ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ADVERTISEMENT

ഈ ഐസലേഷൻ ഏറ്റവും കൂടുതൽ ബാധിക്കുക സ്ത്രീകളുടെ മാനസിക ആരോഗ്യത്തെയായിരിക്കും. വിവാഹിതയും അമ്മയുമായ working woman ആണെങ്കിൽ ഒരുപക്ഷെ ഏറ്റവും അധികം. വൈറ്റ് കോളർ ജോലിയുള്ള സാമ്പത്തിക ശേഷിയുള്ള സ്ത്രീയാവട്ടെ, അന്നന്നത്തെ ഉപജീവനത്തിനായി വീട്ടുജോലിക്ക് പോകുന്ന സ്ത്രീയാകട്ടെ, informal/unorganised sector ലെ ഏതു കാറ്റഗറി of വർക്ക് ചെയ്യുന്ന സ്ത്രീയുമാകട്ടെ, വീടിനു പുറത്തുള്ള അവരുടെ ലോകം വീട്ടിലേക്കു ചുരുങ്ങുന്നു എന്നത് കൊണ്ട് മാത്രമല്ലിത്, വീടെന്ന ലോകം സ്ത്രീയുടെ ഏറ്റവും കഠിനമായ work space ആണെന്നത് കൊണ്ട് കൂടിയാണ്.

ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകളാണെങ്കിൽ ഈ അവസരത്തിൽ കുഞ്ഞുങ്ങളുടെ ശാരീരിക/മാനസിക ആരോഗ്യത്തിനായിരിക്കും ഏറ്റവും കൂടുതൽ കഷ്ടപ്പെടേണ്ടി വരിക. Day care/school/nanny അങ്ങനെ കുഞ്ഞുങ്ങൾ അവരുടെ പരിചിത പകലിടങ്ങളിൽ നിന്ന് മാറി വീട്ടിനുള്ളിൽ തന്നെയാകുമ്പോൾ, കൂട്ടുകാരെ, പ്രിയപ്പെട്ട അധ്യാപകരെ, കളിസ്ഥലങ്ങളെ ഒക്കെ കാണാതെ വരുമ്പോൾ ചിലപ്പോൾ ഹൈപ്പർ ആക്റ്റീവ് ആയി വികൃതി കൂടുന്നുണ്ടാവും, അല്ലെങ്കിൽ anxiety/stress കൊണ്ടൊക്കെ തീരെ സൈലന്റ് ആയി പോകുന്നുണ്ടാവും. ഇതെല്ലാം അവരുടെ ശാരീരിക ആരോഗ്യത്തിൽ കൂടി പ്രകടമാകും. അവരെ happy, healthy & occupied ആക്കി ഇരുത്തുക, ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ അവരുടെ അടിപിടി ഒത്തു തീർപ്പാക്കുക തുടങ്ങി കുഞ്ഞുങ്ങളുടെ അവധിക്കാലം 24*7 ലേക്ക് മാറുകയാണ്. അതിനിടയിൽ work from home ഉണ്ട്. പലപ്പോഴും വീട്ടിൽ സ്വന്തമായൊരു മേശയും കസേരയും മൂലയും പോലുമില്ലാത്തവരാണ് ഭൂരിഭാഗവും.

ADVERTISEMENT

അതിലും വലിയ സ്ട്രെസ് ആണ് വീട്ടിലിരുന്നു ശീലമില്ലാത്ത patriarchal ഭർത്താക്കന്മാർ കൂടെയുള്ളപ്പോൾ. അവർ അവരുടേതായ എല്ലാ frustration ഉം തീർക്കുന്നത് ഭാര്യയോടാവാം. മദ്യപിക്കാൻ, പുകവലിക്കാൻ, വെറുതെ പുറത്തു കറങ്ങി നടക്കാൻ, സുഹൃത്തുക്കളോട് കമ്പനി കൂടാൻ ഒന്നും പറ്റാതെ വീട്ടിലിരിക്കേണ്ടി വരുമ്പോൾ അത് കൂടുതൽ ഉപദ്രവമായി മാറിയേക്കാം. കുറച്ചു മയമുള്ള പാർട്ണർ ആണെങ്കിൽ പോലും വീട്ടുപണിയിലുള്ള സഹായമാകും എന്ന് കരുതാനേ പറ്റില്ല. ആഗ്രഹിച്ചാൽ പോലും പാചക പരീക്ഷണങ്ങൾ നടത്തിക്കളയാനൊന്നും വിഭവങ്ങൾ ഇല്ല. ചൂട് കൂടി വരുന്നു. അടിച്ചു വാരി/നിലം തുടച്ചു/പാത്രം കഴുകി/ കുഞ്ഞുങ്ങൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ച്, അങ്ങനെ എന്തെങ്കിലും സഹായം ചെയ്യുന്നതിന് പകരം ടിവിക്കു മുന്നിലിരുന്നു വാർത്ത കേട്ട് നാല് നേരം ചായക്ക് ഓർഡർ ഇടുന്നവരാവും കൂടുതൽ പേരും.

ജോലി കഴിഞ്ഞു വിശ്രമിക്കാനുള്ള ശാന്തമായ സ്ഥലമാണ് പുരുഷന്മാർക്ക് വീടെങ്കിൽ രാവെന്നല്ലാതെ പകലെന്നില്ലാതെ ഒരിക്കലും തീരാത്ത ജോലികളാണ് സ്ത്രീകളെ വീട്ടിൽ കാത്തിരിക്കുന്നത്. എത്രയോ സ്ത്രീകളാണ് ജോലി സ്ഥലത്തു ആശ്വാസം കണ്ടെത്തുന്നത്. അവർക്ക് സമാധാനമായി ഒന്ന് ചാരിയിരിക്കാൻ പോലും പറ്റുന്നത് ഒരുപക്ഷെ ജോലി സ്ഥലത്തു മാത്രമാകാം (ചിലർക്ക് മാത്രം). എല്ലാം സംസാരിക്കുന്ന ഒരു സഹപ്രവർത്തക സുഹൃത്ത്, ഇടക്ക് കുശലാന്വേഷണം നടത്താൻ അയൽക്കാർ, ജോലിസ്ഥലത്തേക്കുള്ള to and fro യാത്ര, അങ്ങനെ പല സ്ട്രെസ് റിലീഫ് ഇടങ്ങളും അവർക്ക് അന്യമാവുകയാണ്.

ADVERTISEMENT

Domestic help ന് ആളില്ലാതെ, പ്രായമായ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവരെ വളരെയധികം ശ്രദ്ധിക്കേണ്ട ഈ സമയത്തു നടുവൊടിഞ്ഞ് പോകുന്നത് ഗൃഹനാഥക്ക് തന്നെയാവും. തിരിച്ചു പുറത്തിറങ്ങേണ്ട സമയമാകുമ്പോഴേക്കും എത്രപേരുടെ ജോലി അവിടെ തന്നെ കാണും എന്നത് മറ്റൊരു ആശങ്ക. ഏതൊരു തരം emergency യും-- natural calamity or any kind of conflict situation--വീട്ടിനകത്തു പോലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിപ്പിക്കും. Abusive relationships ൽ ഉള്ളവർക്ക്, mental health issues കൊണ്ട് മരുന്ന് കഴിക്കുന്നവർക്ക് ഒക്കെ വീടെന്ന ഇടം എന്തായാലും നല്ലൊരു അനുഭവമാകില്ല. 9 മാസം കഴിയുമ്പോൾ baby boom ഉണ്ടാകും എന്ന പ്രവചനം പോലും സ്ത്രീ ജീവിതങ്ങളെ നെഗറ്റീവ് ആയി മാത്രം ബാധിക്കാൻ പോകുന്ന ഒന്നാണ്. എല്ലാവര്ക്കും വേണ്ടി കരുതലെടുത്തു നടക്കുന്ന അവരെ ഒന്നു ശ്രദ്ധിക്കാനെങ്കിലും വീട്ടിലുള്ളവർ തയാറാവേണ്ടതാണ്.