അടുക്കളപ്പണിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത്, മുടിയും വസ്ത്രവുമെല്ലാം മിനുക്കി, ഇരുപതിന്റെയും അൻപതിന്റെയും നോട്ടുകളുമായി ഓടിപ്പാഞ്ഞുപോകുന്ന വീട്ടമ്മമാരെ പലരും പുച്ഛത്തോടെയാണ് അന്ന് നോക്കിയത്. ‘കുശുമ്പ്...women, premium, manorama news, manorama online, viral news, viral post, viral video

അടുക്കളപ്പണിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത്, മുടിയും വസ്ത്രവുമെല്ലാം മിനുക്കി, ഇരുപതിന്റെയും അൻപതിന്റെയും നോട്ടുകളുമായി ഓടിപ്പാഞ്ഞുപോകുന്ന വീട്ടമ്മമാരെ പലരും പുച്ഛത്തോടെയാണ് അന്ന് നോക്കിയത്. ‘കുശുമ്പ്...women, premium, manorama news, manorama online, viral news, viral post, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളപ്പണിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത്, മുടിയും വസ്ത്രവുമെല്ലാം മിനുക്കി, ഇരുപതിന്റെയും അൻപതിന്റെയും നോട്ടുകളുമായി ഓടിപ്പാഞ്ഞുപോകുന്ന വീട്ടമ്മമാരെ പലരും പുച്ഛത്തോടെയാണ് അന്ന് നോക്കിയത്. ‘കുശുമ്പ്...women, premium, manorama news, manorama online, viral news, viral post, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളപ്പണിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത്, മുടിയും വസ്ത്രവുമെല്ലാം മിനുക്കി, ഇരുപതിന്റെയും അൻപതിന്റെയും നോട്ടുകളുമായി ഓടിപ്പാഞ്ഞുപോകുന്ന വീട്ടമ്മമാരെ പലരും പുച്ഛത്തോടെയാണ് അന്ന് നോക്കിയത്. ‘കുശുമ്പ് പറഞ്ഞിരിക്കാൻ പുതിയ ഒരിടം കൂടെയായി’ എന്നു പറഞ്ഞു കളിയാക്കിയവരോട് മറുപടി പറയാൻ വീട്ടമ്മസംഘം നിന്നില്ല, പ്രവൃത്തികളായിരുന്നു മറ്റുള്ളവർക്കുള്ള അവരുടെ മറുപടി. മക്കളുടെ വിവാഹത്തിനും അത്യാവശ്യം വരുന്ന ചികിത്സാ ചെലവിനും പണവുമായി ഈ വീട്ടമ്മമാർ തിരിച്ചെത്തിയപ്പോൾ കളിയാക്കിയവരെല്ലാം ആശ്ചര്യംകൊണ്ടു. വീട്ടിലെ പണികൾക്ക് ഇടവേള നൽകി, പൊതു അടുപ്പ് ഒരുക്കി പലഹാരങ്ങളും പൊടികളും ഉണ്ടാക്കി വിറ്റും കൃഷി ചെയ്തും മാലിന്യം ശേഖരിച്ചു നാടിനെ മനോഹരമാക്കിയും, ഹോട്ടൽ നടത്തിയും തയ്യൽക്കട നടത്തിയുമെല്ലാം കിട്ടിയ ലാഭം അവർ തുല്യമായി വീതിച്ചു. ആ കാശ് സ്വരുക്കൂട്ടി ബാങ്കിലടച്ചു. അത്യാവശ്യത്തിന് അതിൽനിന്നു വായ്പയെടുത്തു, പണിയെടുത്തു പിന്നെയും കടം വീട്ടി. ഭർത്താവിന്റെ മുന്നിൽ പോലും കൈ നീട്ടേണ്ടി വരാതായതോടെ വീട്ടമ്മമാർക്കു കൈവന്നത് വലിയ ആത്മവിശ്വാസമാണ്. വീട്ടമ്മമാരുടെ ഈ സ്വയംപര്യാപ്തതയ്ക്ക് ഇന്ന്, മേയ് പതിനേഴിന്, 25 വയസ്സാണ് പ്രായം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി മാറിയ കുടുംബശ്രീയുടെ ആ കഥയാണിനി...

3 ലക്ഷം അയൽക്കൂട്ടങ്ങളുടെ കരുത്ത്

ADVERTISEMENT

1998 മേയ് 17ന് മലപ്പുറത്തായിരുന്നു കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം. അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴയിൽ പിറവിയെടുത്ത വനിതാ കൂട്ടായ്മയിൽനിന്നു ലോകമെമ്പാടും ഖ്യാതി നേടിയ കുടുംബശ്രീയുടെ വിജയഗാഥ അവിടെ തുടങ്ങുകയായിരുന്നു. കേവല ദാരിദ്ര്യ നിർമാർജനത്തിനായി കേരള സർക്കാർ രൂപം കൊടുത്തിട്ടുള്ള പദ്ധതിയാണ് കുടുംബശ്രീ എന്ന കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജന ദൗത്യം. സമ്പൂർണ ദാരിദ്ര്യ നിർമാർജന യജ്ഞം എന്ന നിലയിലാണ് കുടുംബശ്രീ രൂപീകൃതമായത്.

അയൽക്കൂട്ടങ്ങൾ, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണപ്രദേശത്തെ ഓരോ വാർഡിലെയും അംഗീകൃത അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എഡിഎസ്. ത്രിതല സംഘടനാ സംവിധാനത്തിന്റെ ഉപരിസംഘമാണ് സിഡിഎസ്. 1990 മുതൽ ആലപ്പുഴ മുനിസിപ്പാലിറ്റി, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ത്രിതല സംവിധാനത്തിന്റെ വിജയത്തിൽ നിന്നാണ് കുടുംബശ്രീ രൂപീകൃതമാകുന്നതു തന്നെ.

വനിതാ കൂട്ടായ്മയുടെ ഭരണപരവും സംഘടനാപരവുമായ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും കാര്യശേഷിയും സ്വയം ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും കുടുംബശ്രീക്കുണ്ട്. നിലവിൽ 3.06 ലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം കുടുംബങ്ങൾ ഈ സംവിധാനത്തിനു കീഴിൽ അംഗങ്ങളാണ്. 19,470 എഡിഎസുകളും 1070 സിഡിഎസുകളും നിലവിൽ കുടുംബശ്രീയിലുണ്ട്.

തൊഴിലും കരുത്തും

ADVERTISEMENT

വെറും സ്ത്രീശാക്തീകരണ പദ്ധതി എന്നതിനേക്കാൾ സ്ത്രീകൾക്കു വരുമാനം കൂടി നൽകുന്ന പദ്ധതി എന്ന നിലയിലും കുടുംബശ്രീ വളർന്നു കഴിഞ്ഞു. ഇന്നു ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഖ്യാതി എത്തിപ്പിടിക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കിയത് സാമൂഹിക സുരക്ഷ, നന്മ എന്നിവ കൂടി ലക്ഷ്യം വച്ചുള്ള ഒരുപിടി പദ്ധതികളാണ്. കുടുംബശ്രീ എത്തിപ്പിടിക്കാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. ഹോട്ടൽ നടത്തിപ്പു മുതൽ വീടുപണി വരെ കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. 

മാലിന്യ നിർമാർജനത്തിനു മുന്നിട്ടിറങ്ങുന്ന കുടുംബശ്രീയുടെ ഹരിതകർമ സേനയും വിശന്നു വലഞ്ഞ് എത്തുന്നവർക്കു നല്ല ഭക്ഷണം, തുച്ഛമായ നിരക്കിൽ നൽകുന്ന കുടുംബശ്രീയുടെ ഹോട്ടലുകളും എടുത്തുപറയേണ്ടവയാണ്. കേരളത്തിലെ 676 പഞ്ചായത്തുകളിൽ ഹരിതകർമസേന പദ്ധതിയുടെ സേവനം ലഭ്യമാണ്. നിലവിൽ 27,988 വനിതകളാണ് ഇതിന്റെ ഭാഗമായി പരിശീലനം നേടിയത്. കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഭാഗമായി ഹൗസ് കീപ്പിങ്, ടിക്കറ്റിങ്, കസ്റ്റമർ ഫെസിലിറ്റേഷൻ മേഖലകളിൽ കുടുംബശ്രീയുടെ ഭാഗമായി 613 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 9 ട്രാൻസ്ജെൻഡർ സ്റ്റാഫുകളും ഉൾപ്പെട്ടിരുന്നു.

കുടുംബശ്രീ എന്ന കൈത്താങ്ങ്

ആരോഗ്യപരിപാലന രംഗത്ത് സാധാരണക്കാർക്കു തുണയാകുന്ന ‘സാന്ത്വനം’ പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി ബാലസഭ, ബഡ്സ്, ബിആർസി സ്ഥാപനങ്ങളും കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ബഡ്സ് സ്കൂളുകൾ കുടുംബശ്രീ പഞ്ചായത്തുകളുമായി ചേർന്നു നടപ്പാക്കുന്നവയാണ്. ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസ സൗകര്യമൊരുക്കുന്ന ഷെൽറ്റർ ഹോമുകൾ, ഇവർക്കു കൗൺസലിങ്ങും മറ്റും നൽകുന്നതിനായി പ്രവർത്തിക്കുന്ന സ്നേഹിത ഹെൽപ് ഡെസ്ക് നിരാലംബരും ഭവനരഹിതരും രോഗികളുമായവർക്കു ഭവനം, ഭക്ഷണം, മരുന്ന് തുടങ്ങിയവ നൽകുന്ന അഗതി ആശ്രയ പദ്ധതി എന്നിവയെല്ലാം കുടുംബശ്രീയുടെ ജനപ്രിയ പദ്ധതികളിൽ ചിലതാണ്. 

വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ യുവതികളുടെ തൊഴിൽമേഖലയിലേക്കുള്ള കടന്നുവരവ് താരതമ്യേന കുറവാണ്. വ്യക്തിപരമായ കാരണങ്ങൾകൊണ്ട് കരിയർ ബ്രേക്ക് വന്നവർക്കു തൊഴിൽ സാധ്യത പരിചയപ്പെടുത്തനാവശ്യമായ പദ്ധതികളും കുടുംബശ്രീ ആസൂത്രണം ചെയ്യുന്നുണ്ട്

ADVERTISEMENT

സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി നിരവധി ജെൻഡർ അവബോധ പ്രവർത്തനങ്ങളും കുടുംബശ്രീ നടപ്പാക്കി വരുന്നു. പ്രളയത്തിൽ ഉപജീവനം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകാനായി സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകുന്ന എറൈസ് പദ്ധതി, വയോജന സേവനങ്ങളും രോഗീപരിചരണവും നൽകാൻ പരിശീലനം നൽകുന്ന ഹർഷം പദ്ധതി, പട്ടികവർഗക്കാർക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവയും ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്. ഒറ്റയ്ക്കു യാത്ര ചെയ്യാനും ആളുകളെ അഭിമുഖീകരിക്കാനും ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികൾ സധൈര്യം നേരിടുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ചെറുക്കുക, കുടുംബപ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ മേഖലകളിലെല്ലാം സജീവ ഇടപെടലുകളാണ് കുടുംബശ്രീയുടേത്.

വിവിധതരം ഭക്ഷ്യോൽപന്നങ്ങളുടെ നിർമാണവും വിപണനവും തുടങ്ങി ശിങ്കാരിമേളം, വിനോദസഞ്ചാരം, ആരോഗ്യരംഗം, സാന്ത്വനശുശ്രൂഷ, ഹോട്ടൽ നടത്തിപ്പ്, കേറ്ററിങ്, തയ്യൽ യൂണിറ്റ്, പാർക്കിങ് ഫീസ് പിരിയ്ക്കൽ, ടാക്സി സർവീസ്, തെരുവുനായ വന്ധ്യംകരണം, മത്സ്യ, പച്ചക്കറി, പൂ കൃഷി, കേരള ചിക്കൻ സംരംഭം തുടങ്ങി കുടുംബശ്രീയില്ലാത്ത ഇടമില്ലെന്നു പറയാം. നിലവിൽ കുടുംബശ്രീക്കു കീഴിൽ 65,031 സംഘകൃഷി ഗ്രൂപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന ‘അമൃതം’ ന്യൂട്രിമിക്സ് നിർമാണം കുടുംബശ്രീക്ക് ഏറെ അംഗീകാരം നേടിക്കൊടുത്ത പദ്ധതികളിൽ ഒന്നാണ്.

‘മാർക്കറ്റിങ് ബ്രാൻഡിങ് ശക്തിപ്പെടുത്തുക ലക്ഷ്യം’

കുടുംബശ്രീയുടെ നിലവിലെ പദ്ധതികളെ കുറിച്ചും അടുത്ത വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ പറയുന്നു– ‘‘സ്ത്രീകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പദ്ധതികൾ പൂർത്തീകരിച്ചുപോകുകയാണു നിലവിൽ ചെയ്യുന്നത്. അവർക്കു വരുമാനം നൽകുന്ന നിരവധി സംരംഭങ്ങളുണ്ട്. അതിന്റെ മൂല്യവർധന നടത്തി, മാർക്കറ്റിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ബ്രാൻഡിങ്, ഇ കൊമേഴ്സ്യൽ രംഗങ്ങളിൽ കൂടുതൽ‌ ശ്രദ്ധ കേന്ദ്രീകരിച്ച് വരുമാനം വർധിപ്പിക്കുന്ന തരത്തിൽ പദ്ധതി വിപുലപ്പെടുത്തുകയുമാണ് അടുത്ത ലക്ഷ്യം.

ജെൻഡർ റിസോഴ്സ് പേഴ്സൻ, കൗൺസിലർമാർ, സ്നേഹിത ഹെൽപ് ഡെസ്ക് സംവിധാനം തുടങ്ങിയവ സ്ത്രീകളുടെ സംരക്ഷണത്തിനായും ശാക്തീകരണത്തിനായും ഉണ്ട്. ഡിസംബറിൽ ‘സ്ത്രീപക്ഷ നവകേരളം’ എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളായിരിക്കും ഉണ്ടാകുക. തൊഴിലുമായി ബന്ധപ്പെട്ട് ഓക്സിലറി ഗ്രൂപ്പുകൾ (കുടുംബശ്രീയിൽ അംഗമല്ലാത്ത യുവതികൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ പൊതുവേദി എന്ന നിലയിൽ ഒരു വാർഡിൽ 50 പേരെ ഉൾപ്പെടുത്തി രൂപീകരിക്കുന്നവ) ആരംഭിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ യുവതികളുടെ തൊഴിൽമേഖലയിലേക്കുള്ള കടന്നുവരവ് താരതമ്യേന കുറവാണ്. വ്യക്തിപരമായ കാരണങ്ങൾകൊണ്ട് കരിയർ ബ്രേക്ക് വന്നവർക്കു തൊഴിൽ സാധ്യത പരിചയപ്പെടുത്തനാവശ്യമായ പദ്ധതികളും കുടുംബശ്രീ ആസൂത്രണം ചെയ്യുന്നുണ്ട്. ഓക്സിലറി ഗ്രൂപ്പുകൾക്കു സംരംഭം തുടങ്ങുന്നതിനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികളിലേക്ക് ഈ വർഷം കുടുംബശ്രീ കടക്കും’’.

കുടുംബ‘ശ്രീ’ പദ്ധതികൾ

നിലവിലുള്ള സംരംഭങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം കുടുംബശ്രീ പ്രാധാന്യം നൽകുന്ന ചില പദ്ധതികൾ ഇവയാണ്:

∙ ജെൻഡർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിനും ഉള്ള റിസോഴ്സ് ടീം രൂപീകരണവും അനുബന്ധ പ്രവർത്തനങ്ങളും.

∙ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന വിപണന മേള, ഉത്സവ സീസണിൽ കുടുംബശ്രീ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന ഫെസ്റ്റിവൽ ഫെയറുകൾ എന്നിവയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുക.

∙കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും കുടുംബശ്രീ സംരംഭങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്താനും ആരംഭിച്ച കുടുംബശ്രീ ബസാർ എന്ന കുടുംബശ്രീ സൂപ്പർമാർക്കറ്റുകളുടെ വിപുലീകരണം.

 

∙ മൃഗസംരക്ഷണമേഖലയിൽ ഉൽപന്ന വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മൂല്യവർധിത സംരംഭങ്ങൾ, നൂതന മൃഗസംരക്ഷണമേഖല സംരംഭങ്ങൾ എന്നിവയുടെയും രൂപീകരണം.

∙കാർഷിക മൂല്യവർധിത സംരംഭങ്ങളുടെ രൂപീകരണം. കാർഷിക പോഷക ഉദ്യാനങ്ങൾ ഓരോ ഭവനത്തിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഗ്രി ന്യൂട്രി ഗാർഡൻ ക്യാംപെയ്ൻ.

∙വയോജനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ അയൽക്കൂട്ടങ്ങളിൽ വയോമൈത്രി ഉപജീവന പദ്ധതികളുടെ വിപുലീകരണം.

English Summary: Largest Women Empowerment Scheme: 25 Years of Kudumbasree