‘ഒരൻപത്, അറുപത് വർഷത്തിനപ്പുറം നിങ്ങൾ എന്തു ചെയ്യുകയായിരിക്കും? എന്തൊക്കെയായിരിക്കും അപ്പോഴേക്കും നിങ്ങളുടെ കമ്പനിയുണ്ടാക്കിയ നേട്ടങ്ങൾ?’ ഒരു ഇന്റർവ്യൂവിനിടെ ഈ ചോദ്യം വന്നത് രോഷ്നി നാദർ മൽഹോത്രയ്ക്കു നേരെയാണ്. എച്ച്സിഎൽ ടെക്നോളജീസ് കമ്പനിയുടെ ചെയർ പഴ്സൻ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഹുറൂൺ

‘ഒരൻപത്, അറുപത് വർഷത്തിനപ്പുറം നിങ്ങൾ എന്തു ചെയ്യുകയായിരിക്കും? എന്തൊക്കെയായിരിക്കും അപ്പോഴേക്കും നിങ്ങളുടെ കമ്പനിയുണ്ടാക്കിയ നേട്ടങ്ങൾ?’ ഒരു ഇന്റർവ്യൂവിനിടെ ഈ ചോദ്യം വന്നത് രോഷ്നി നാദർ മൽഹോത്രയ്ക്കു നേരെയാണ്. എച്ച്സിഎൽ ടെക്നോളജീസ് കമ്പനിയുടെ ചെയർ പഴ്സൻ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഹുറൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരൻപത്, അറുപത് വർഷത്തിനപ്പുറം നിങ്ങൾ എന്തു ചെയ്യുകയായിരിക്കും? എന്തൊക്കെയായിരിക്കും അപ്പോഴേക്കും നിങ്ങളുടെ കമ്പനിയുണ്ടാക്കിയ നേട്ടങ്ങൾ?’ ഒരു ഇന്റർവ്യൂവിനിടെ ഈ ചോദ്യം വന്നത് രോഷ്നി നാദർ മൽഹോത്രയ്ക്കു നേരെയാണ്. എച്ച്സിഎൽ ടെക്നോളജീസ് കമ്പനിയുടെ ചെയർ പഴ്സൻ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഹുറൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരൻപത്, അറുപത് വർഷത്തിനപ്പുറം നിങ്ങൾ എന്തു ചെയ്യുകയായിരിക്കും? എന്തൊക്കെയായിരിക്കും അപ്പോഴേക്കും നിങ്ങളുടെ കമ്പനിയുണ്ടാക്കിയ നേട്ടങ്ങൾ?’ ഒരു ഇന്റർവ്യൂവിനിടെ ഈ ചോദ്യം വന്നത് രോഷ്നി നാദർ മൽഹോത്രയ്ക്കു നേരെയാണ്. എച്ച്സിഎൽ ടെക്നോളജീസ് കമ്പനിയുടെ ചെയർ പഴ്സൻ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഹുറൂൺ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടംപിടിച്ച നാൽപതുകാരി. ചോദ്യത്തിനുള്ള രോഷ്നിയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘തീർച്ചയായും എച്ച്സിഎൽ കൂടുതൽ ഉയരങ്ങളിലെത്തുമെന്നത് എനിക്കുറപ്പാണ്. അതോടൊപ്പം ശിവ് നാദർ ഫൗണ്ടേഷന്റെ ‘വിദ്യാജ്ഞാൻ’ പദ്ധതിയിലൂടെ പഠിച്ചു മുന്നേറുന്ന കുട്ടികൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു. ഞങ്ങളുടെ ‘ഹാബിറ്റാറ്റ്സ് ട്രസ്റ്റി’ന്റെ പ്രവർത്തനങ്ങളിലൂടെ ഒരു ജീവിയെയെങ്കിലും വംശനാശത്തിൽനിന്നു രക്ഷിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു...’ ഈ ഉത്തരത്തിലുണ്ട് രോഷ്നിയുടെ ഇതുവരെയുള്ള ജീവിതം. അവർ ഒരേ സമയം സംരംഭകയാണ്, മനുഷ്യ സ്നേഹിയാണ്, പ്രകൃതി സ്നേഹിയാണ്. പണമുണ്ടാക്കുന്നതിനൊപ്പം, അതു മറ്റുള്ളവർക്ക് ഉപകാരപ്പെടും വിധം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം. ആരാണ് രോഷ്‌നി നാദര്‍? നാല്‍പതാം വയസില്‍ രോഷ്‌നി എങ്ങനെയാണ് ഇത്ര വലിയ സമ്പാദ്യത്തിന് ഉടമയായത്? പിതാവ് ധനികനായതുകൊണ്ടു മാത്രം ഇന്ത്യയിലെ ഏറ്റവും പണക്കാരിയായതല്ല രോഷ്നി. അതിനു പിന്നിൽ അവരുടെ വലിയ അധ്വാനമുണ്ട്. മാധ്യമപ്രവർത്തകയാകാൻ കൊതിച്ച ജീവിതം ബിസിനസ് മേഖലയിലേക്കു വഴിതിരിച്ചു വിട്ടാണ് രോഷ്നി എച്ച്സിഎലിന്റെ തലപ്പത്തെത്തിയത്. രോഷ്നിയുടെ ആ ജീവിത കഥയാണ് ഇനി...

രോഷ്നി നാദർ മൽഹോത്ര. ചിത്രം: Twitter/HCLTech

കഠിനപരിശ്രമത്തിലൂടെ ഉയര്‍ന്ന് സമ്പത്തിന്റെ നെറുകയില്‍ നില്‍ക്കുക. അങ്ങനെ നേടിയ ജീവിതവിജയം തലമുറകളിലേക്കു കൈമാറിക്കിട്ടുമ്പോള്‍ അത് നിലനിര്‍ത്താനും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ചെറുതല്ലാത്ത ധൈര്യവും മികച്ച പാടവവും വേണം. ആ കഠിനാധ്വാനവും അറിഞ്ഞു പ്രവര്‍ത്തിക്കാനുളള മനസ്സാന്നിധ്യവുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനത്തിന് രോഷ്നിയെ അര്‍ഹയാക്കിയത്. 2021 ഡിസംബർ വരെയുള്ള കണക്കെടുത്താൽ ആകെ 84,330 കോടി രൂപയാണ് ഇവരുടെ സമ്പാദ്യം. സയന്റിഫിക് കാല്‍ക്കുലേറ്റർ നിർമിച്ചുതുടങ്ങി പിന്നീട് കംപ്യൂട്ടര്‍ നിര്‍മാണത്തിലേക്കു ചുവടു മാറ്റിയ ഇന്ത്യന്‍ കമ്പനിയാണ് എച്ച്സിഎല്‍ എന്റര്‍പ്രൈസസ്. നിലവില്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്, കംപ്യൂട്ടര്‍ കമ്പനികളിലൊന്ന്. അതിന്റെ സ്ഥാപകന്‍ ശിവ് നാദറിന്റെ മകളാണ് രോഷ്നി. 

ADVERTISEMENT

∙ ആദ്യം ജേണലിസം, പിന്നെ ബിസിനസ്

ഡല്‍ഹിയിലെ വസന്ത് വാലി സ്‌കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയശേഷം രോഷ്‌നി പോയത് യുഎസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്യൂണിക്കേഷന്‍ പഠിക്കാനായിരുന്നു. ജേണലിസത്തില്‍ ഉപരിപഠനമെന്ന തിരഞ്ഞെടുപ്പ് രോഷ്‌നിയുടേതായിരുന്നു. റേഡിയോ/ ടിവി/ ഫിലിം മേഖലയില്‍ സ്‌പെഷലൈസേഷന് അവസരം നല്‍കുന്ന ബിരുദമായിരുന്നു അത്. സിഎന്‍ബിസിയിലും സിഎന്‍എന്നിലും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ രോഷ്‌നി ലണ്ടനില്‍ സ്‌കൈ ന്യൂസില്‍ ഒന്നര വര്‍ഷം ന്യൂസ് പ്രൊഡ്യൂസറായും ജോലി നോക്കി.

രോഷ്നി നാദർ മൽഹോത്ര. ചിത്രം: Twitter/HCLTech

ഇതിനു ശേഷം പിതാവ് ശിവ് നാദറുമായി നടന്ന ഒരു സംഭാഷണമാണ് തന്റെ ഭാവി മാറ്റിമറിച്ചതെന്ന് രോഷ്‌നി പറഞ്ഞിട്ടുണ്ട്. മാധ്യമസ്ഥാപനം നടത്തിക്കൊണ്ടുപോവാനാണ് ആഗ്രഹമെങ്കില്‍പോലും ബിസിനസിനെക്കുറിച്ചുള്ള അറിവ് ആവശ്യമാണെന്നായിരുന്നു ഒരേയൊരു മകള്‍ക്ക് ശിവ് നല്‍കിയ ഉപദേശം. ആ ബിസിനസിലേക്ക് എന്തെല്ലാമാണു വരുന്നത്, അവിടെനിന്ന് എന്തെല്ലാമാണ് പുറത്തേക്കു പോകുന്നത് എന്നെല്ലാം മകൾ അറിയണമെന്ന് ശിവ് ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് ഒറ്റ മകളാണ് രോഷ്നി എന്ന സാഹചര്യത്തിൽ. പിതാവിന്റെ ആഗ്രഹം രോഷ്നിക്കും വ്യക്തമായിരുന്നു. അങ്ങനെയാണ്, മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് അമേരിക്കയിലെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റി എംബിഎയ്ക്കു ചേർന്നത്.

∙ വളര്‍ച്ച അതിവേഗം 

ശിവ് നാദർ ഫൗണ്ടേഷനിലെ കുട്ടികൾക്കൊപ്പം ശിവ് നാദർ. ചിത്രം: facebook/ShivNadarFoundation
ADVERTISEMENT

എംബിഎ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ രോഷ്‌നി 2009ല്‍ എച്ച്സിഎല്‍ കോര്‍പറേഷന്റെ ഭാഗമായി. ഒരു വര്‍ഷം പൂര്‍ത്തിയാവും മുൻപേ രോഷ്‌നിയെ ശിവ് നാദര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമാക്കുകയും ചെയ്തു. 27 ാം വയസ്സിലാണ് രോഷ്‌നി ആ പദവിയിലെത്തിയത്. എച്ച്സിഎല്‍ ടെക്‌നോളജീസിന്റെ ബോര്‍ഡ് അംഗമായി രോഷ്‌നി എത്തുന്നത് 2013 ലാണ്. എച്ച്സിഎല്‍ കോര്‍പറേഷന്റെ ചെയര്‍പഴ്‌സൻ ചുമതല കൂടി 2020 ജൂലൈ 17ന് രോഷ്‌നിക്ക് കൈമാറി. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്സിഎല്‍ലിന്റെ സ്ഥാപകനായ ശിവ് നാദറിന്റെ പിന്തുടര്‍ച്ചാവകാശിയിലേക്കുള്ള യാത്രയില്‍ ഏറ്റവും നിര്‍ണായക സ്ഥാനത്തേക്ക് രോഷ്‌നി എത്തുന്നത്. 

∙ വിദ്യയാണ് കരുത്ത്

എച്ച്സിഎലിൽ ചേരുന്നതിനു മുമ്പ്, പിതാവ് സ്ഥാപിച്ച ശിവ് നാദര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു രോഷ്‌നി. മികച്ച വിദ്യാഭ്യാസത്തിന്റെ സന്താനമാണ് താനെന്ന കാര്യം എപ്പോഴും തുറന്നുപറഞ്ഞിരുന്നയാളാണ് ശിവ്. അതുകൊണ്ടുതന്നെ സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലൊന്ന്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് 1994 ല്‍ ശിവ് നാദര്‍ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. വിദ്യാജ്ഞാൻ ഉൾപ്പെടെയുള്ള ഒട്ടേറെ പദ്ധതികളും അതിനു കീഴിൽ രൂപപ്പെട്ടു. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഉൾപ്പെടെ, പാവപ്പെട്ട വീടുകളിലെ കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് വിദ്യാജ്ഞാൻ പദ്ധതി. ഒട്ടേറെ കുട്ടികളാണ് ഇതുവഴി ഉന്നതങ്ങളിലേക്കു നടന്നു കയറിയത്, ഇപ്പോഴും നടന്നു കയറുന്നതും.

രോഷ്നി നാദർ മൽഹോത്ര. ചിത്രം: The Habitats Trust

രോഷ്‌നിയുടെ വരവോടെയാണ് ശിവ് നാടാര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് രോഷ്‌നിക്ക് എന്‍ഡിടിവിയുടെ യങ് ഫിലാന്ത്രപിസ്റ്റ് ഓഫ് ദി ഇയര്‍ (2014) പുരസ്‌കാരവും വോഗ് ഇന്ത്യയുടെ 2017ലെ ഫിലാന്ത്രപിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരവും ലഭിക്കുന്നത്. എസ്എസ്എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശിവ സുബ്രഹ്‌മണ്യ നാദര്‍ സ്ഥാപനങ്ങള്‍ക്കു പിന്നില്‍ ശിവ് നാദര്‍ ഫൗണ്ടേഷനാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ എൻജിനീയറിങ് കോളജുകളിലൊന്നാണ് എസ്എസ്എന്‍ കോളജ് ഓഫ് എൻജിനീയറിങ്. ശിവ് നാദര്‍ യൂണിവേഴ്‌സിറ്റിയും ഫൗണ്ടേഷന്റെ കീഴിലാണ്. 2022 മാര്‍ച്ച് ആയപ്പോഴേക്കും 100 കോടി ഡോളർ ഡോളര്‍ (ഏകദേശം 7900 കോടി രൂപ) വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി ചെലവിട്ടുവെന്നാണ് ശിവ് നാദര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. എച്ച്സിഎല്‍ എത്രത്തോളം പ്രാധാന്യമാണ് ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത് എന്നത് ഇതിൽനിന്നു തന്നെ വ്യക്തം.

ADVERTISEMENT

∙ കൂടെക്കൂട്ടിയ ഇഷ്ടങ്ങള്‍

‘ദ് ഹാബിറ്റാറ്റ്‌സ്’ എന്ന പേരില്‍ ഒരു ട്രസ്റ്റ് 2018 ല്‍ രോഷ്‌നി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വംശനാശഭീഷണിയുള്ള ജീവജാലങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അനിമല്‍ പ്ലാനറ്റിനും നാഷനല്‍ ജിയോഗ്രഫിക്കും വേണ്ടി ‘ഹാബിറ്റാറ്റ്‌സ്’ ടിവി ഷോകള്‍ നിര്‍മിക്കുന്നുണ്ട്. അതിൽ ചിലത് ഒരുക്കിയത് രോഷ്നിയായിരുന്നു. വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചതിന്റെ ഗുണം. ചില ഹ്രസ്വചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടി ഒരു സിനിമയും നേരത്തേ രോഷ്നി ഒരുക്കിയിട്ടുണ്ട്. അങ്ങനെ തന്റെ മറ്റൊരു ഇഷ്ടമേഖലയുമായുള്ള ബന്ധം രോഷ്‌നി ഇപ്പോഴും തുടരുന്നു. ഇന്ത്യയില്‍ വംശനാശം സംഭവിച്ചേക്കാവുന്ന ചില ജീവജാലങ്ങളെയെങ്കിലും ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് വഴി രക്ഷിച്ചെടുക്കണമെന്ന കാര്യം രോഷ്നി പങ്കുവച്ചതിനെപ്പറ്റി ഈ സ്റ്റോറിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു. അത്രമേല്‍ ഇഷ്ടത്തോടെയാണ് രോഷ്‌നി ദ് ഹാബിറ്റാറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. പാട്ട് ഏറെ ഇഷ്ടപ്പെടുന്ന രോഷ്‌നി ക്ലാസിക്കല്‍ സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. 

ചിത്രം: Twitter/HCLTech

∙ വിവാഹം, കുടുംബം

ശിഖര്‍ മല്‍ഹോത്രയുമായുള്ള രോഷ്‌നിയുടെ വിവാഹം 2009 ലാണ് നടക്കുന്നത്. ഏതാണ്ട് പത്തു വര്‍ഷത്തെ പരിചയമാണ് ഇവരെ വിവാഹത്തിലേക്കെത്തിച്ചത്. പൊതു സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട രോഷ്‌നിയും ശിഖറും ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. വിവാഹത്തിന് മുൻപ് ഹോണ്ട കമ്പനിയിലായിരുന്നു ശിഖര്‍ മല്‍ഹോത്രയ്ക്കു ജോലി. വിവാഹ ശേഷം ശിഖര്‍ എച്ച്സിഎല്‍ ഹെല്‍ത്ത്‌കെയറിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലേക്കു നിയമിക്കപ്പെട്ടു. അര്‍മാന്‍, ജഹാന്‍ എന്നീ രണ്ടു മക്കളുമുണ്ട്. 

∙ സുപ്രധാന പുരസ്‌കാരങ്ങളും നേട്ടങ്ങളും

1) ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ മൂന്ന് വര്‍ഷം (2017, 2018, 2019) തുടര്‍ച്ചയായി രോഷ്‌നി ഇടം നേടിയിരുന്നു. 

2) ബാബ്‌സണ്‍ കോളജിന്റെ 2017ലെ ലൂയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്യൂണിറ്റി ചേഞ്ച്‌മേക്കര്‍ അവാര്‍ഡ്.

3) ഹൊറാസിസിന്റെ 2019ലെ ഇന്ത്യന്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം

ഹാബിറ്റാറ്റ്സ് ട്രസ്റ്റിലെ ഗ്രാന്റ് വിതരണ ചടങ്ങിൽ രോഷ്നി നാദർ മൽഹോത്ര. ചിത്രം: The Habitats Trust

4) ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായ, വരും തലമുറയിലെ നേതാക്കള്‍ക്കായുള്ള, ഫോറം ഓഫ് യങ് ഗ്ലോബല്‍ ലീഡേഴ്‌സില്‍ 2014 മുതല്‍ 2019 വരെ അംഗം. 

∙ ധനികയായത് ഒറ്റ രാത്രി കൊണ്ടല്ല!

എന്താണ് വിജയമന്ത്രം എന്ന് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ ഇതായിരുന്നു രോഷ്‌നിയുടെ മറുപടി– ‘നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുക. ആളുകളെ ഒപ്പം കൂട്ടുക.’ തുടക്കം മുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ തുടര്‍ച്ചയായി എടുക്കേണ്ട സ്ഥാനങ്ങളിലാണ് രോഷ്‌നി ഇരുന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ പിതാവ് ശിവ് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പിതാവിനു പകരക്കാരിയാവാനില്ലെന്ന് പറഞ്ഞിട്ടുള്ള രോഷ്‌നി പിതാവിനെ കണ്ടുപഠിച്ചാണു താന്‍ ഇതുവരെയെത്തിയതെന്നു തുറന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ പിതാവിന്റെ നിഴലിനു പുറത്തേക്കു വളരുന്ന മകളായിരുന്നു രോഷ്നി. എച്ച്‌സിഎലിനുമപ്പുറം വിവിധ മേഖലകളിൽ അവരുണ്ടാക്കിയ നേട്ടം തന്നെ ഉദാഹരണം.

പണമല്ല തന്റെ ലക്ഷ്യമെന്നു പറയുമ്പോൾ രോഷ്നിയുടെ റോൾ മോഡൽ ആരെന്ന ചോദ്യവും സ്വാഭാവികം. ടെക് ഭീമന്മാരോ ബിസിനസ് തലവന്മാരോ ഒന്നുമല്ല അത്. ജാനി ഗുഡ്ൽ എന്ന ആന്ത്രപ്പോളജിസ്റ്റാണ്. ടാൻസാനിയയിലെ കാടുകളിൽ വർഷങ്ങളോളം ചിമ്പാൻസികളെപ്പറ്റി പഠിച്ച വനിത. ആ കാടുകളിൽനിന്ന് ആത്മീയതയുടെ പ്രകൃതി പാഠങ്ങൾ ലോകത്തെ പഠിപ്പിച്ച വ്യക്തി. ഐക്യരാഷ്ട്ര സംഘടന വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത സമാധാന ദൂതരിൽ ഒരാൾ കൂടിയാണ് ജാനി. ഇപ്പോൾ വയസ്സ് 88. പക്ഷേ സാമൂഹിക സേവന മേഖലയിൽ ഇപ്പോഴും സജീവം. ലോക സാമ്പത്തിക ഫോറത്തിൽ വച്ചാണ് തന്റെ മാതൃകാവനിതയെ ആദ്യമായി രോഷ്നി കാണുന്നത്. പിന്നീട് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ‘സൂ’മിലൂടെ അവരുമായി നേരിട്ടു സംസാരിക്കുകയും ചെയ്തു. ജാനിയും രോഷ്നിയും മാത്രമായുള്ള കൂടിക്കാഴ്ച. ജീവിതത്തിൽ മറക്കാനാവില്ല അതെന്നു പറയുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ഈ ധനിക. പണത്തേക്കാളും പ്രകൃതിയെ മാനിക്കുന്നതിന്റെ നല്ല മാതൃകയായിത്തന്നെ തുടരുകയെന്നതാണ് രോഷ്നിയുടെ ലക്ഷ്യവും. 

 

English Summary: Who is Roshni Nadar Malhotra, the Richest Woman in India? All You Need to Know