മനുഷ്യന് ഒരു ഇണ എന്ന മോണോഗമി വ്യവസ്ഥയിലാണ് ഭൂരിഭാഗം മത – സാമൂഹിക– സാംസ്കാരിക വിഭാഗങ്ങളും മുന്നോട്ടു പോകുന്നത്. എന്നാൽ സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും മുൻവിധികൾ എന്തിന് എന്നു ചോദിക്കുന്നവരും വിരളമല്ല...women, manorama news, malayalam news, breaking news, latest news,polygamy, poly amiros

മനുഷ്യന് ഒരു ഇണ എന്ന മോണോഗമി വ്യവസ്ഥയിലാണ് ഭൂരിഭാഗം മത – സാമൂഹിക– സാംസ്കാരിക വിഭാഗങ്ങളും മുന്നോട്ടു പോകുന്നത്. എന്നാൽ സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും മുൻവിധികൾ എന്തിന് എന്നു ചോദിക്കുന്നവരും വിരളമല്ല...women, manorama news, malayalam news, breaking news, latest news,polygamy, poly amiros

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന് ഒരു ഇണ എന്ന മോണോഗമി വ്യവസ്ഥയിലാണ് ഭൂരിഭാഗം മത – സാമൂഹിക– സാംസ്കാരിക വിഭാഗങ്ങളും മുന്നോട്ടു പോകുന്നത്. എന്നാൽ സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും മുൻവിധികൾ എന്തിന് എന്നു ചോദിക്കുന്നവരും വിരളമല്ല...women, manorama news, malayalam news, breaking news, latest news,polygamy, poly amiros

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന് ഒരു ഇണ എന്ന മോണോഗമി വ്യവസ്ഥയിലാണ് ഭൂരിഭാഗം മത – സാമൂഹിക– സാംസ്കാരിക വിഭാഗങ്ങളും മുന്നോട്ടു പോകുന്നത്. എന്നാൽ സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും മുൻവിധികൾ എന്തിന് എന്നു ചോദിക്കുന്നവരും വിരളമല്ല. മനുഷ്യർക്ക് ഒന്നിലേറെപ്പേരോടു താൽപര്യം തോന്നുവെന്നും അത്തരം വികാരങ്ങളെ എന്തിന് തളച്ചിടണമെന്നുമൊക്കെയാണ് അവരുടെ ചോദ്യം. മുംബൈയിൽ പോളിഅമറസ് ദമ്പതികൾ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്താണ് പോളിഅമറസ് എന്നറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. 1990കളിൽ മലയാള പ്രക്ഷക മനസ്സുകളിൽ സമാനമായ സ്വഭാവമുള്ള ചിന്താഗതി അവതരിപ്പിച്ച ആളാണു സംവിധായകൻ ഭരതൻ. ‘വെങ്കലം’ എന്ന ചിത്രത്തിലെ കുഞ്ഞിപ്പെണ്ണ് എന്ന കെപിഎസി ലളിതയുടെ കഥാപാത്രത്തിലൂടെ അക്കാലത്തെ സമൂഹത്തിലെ മറ്റൊരു ആചാരത്തെ വരച്ചിടുകയാണ് ഭരതൻ ചെയ്തത്. ഭർത്താവിനും അദ്ദേഹത്തിന്റെ സഹോദരനുമൊപ്പം ഭാര്യയായിക്കഴിഞ്ഞ കുഞ്ഞിപ്പെണ്ണ് തന്റെ 2 ആൺമക്കളോടും ഒരു പെണ്ണിനെ ഭാര്യയാക്കാൻ ആവശ്യപ്പെടുന്നുണ്ട്. 2 ‘പെണ്ണുങ്ങളെ’ കെട്ടിക്കൊണ്ടു വന്നാൽ കുടുംബം പിരിഞ്ഞുപോകാൻ ഇടവരുമെന്ന വാദമാണ് അവരുടെ ന്യായം. എന്നാൽ തന്റെ മൂത്തമകൻ വിവാഹം കഴിച്ചു കൊണ്ടുവരുന്ന ഉർവശിയുടെ കഥാപാത്രത്തിനോട് ഇളയമകന് ആകർഷണം തോന്നാനുള്ള സാഹചര്യങ്ങൾ അവർ ഒരുക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇത്തരത്തിൽ കുടുംബ സ്വത്ത് ഭാഗം വച്ചു പോകും എന്ന തോന്നലിലും മറ്റുമാണ് അന്ന് ഇത്തരം വിവാഹങ്ങൾ നടന്നിരുന്നു എന്നതു മറ്റൊരു വസ്തുത. 

ഒരേ സമയം ഒന്നിലേറെ വ്യക്തികളുമായി വിവാഹബന്ധം പുലർത്തുന്ന രീതിയാണ് പോളി അമിറോസ്. ഒന്നിലധികം ഭാര്യമാരോ ഭർത്താക്കന്മാരോ ഈ ബന്ധത്തിൽ ഉണ്ടാകാം.

‘വെങ്കലത്തിന്റെ’ ആത്മാവിനെ പുതിയൊരു കുപ്പിയിലേക്കു പകരുന്നതാണോ പോളിഅമറസ് ? 

ADVERTISEMENT

∙ എന്താണ് വിവാഹം 

മാനവ രാശിയുടെ നിലനിൽപിന് ആധാരം എന്നു പൊതുവിൽ പറയുമ്പോഴും സാമൂഹത്തിന്റെ അനുമതിയോടെയുള്ള ലൈംഗിക ബന്ധങ്ങൾ എന്നതാണ് സോഷ്യോളജിസ്റ്റുകൾ വിവാഹത്തിനു നൽകുന്ന നിർവചനം. വിവാഹത്തിന്റെ അടിസ്ഥാനം തന്നെ പരസ്പര സ്നേഹം, വിശ്വാസം, ലൈംഗികത എന്നിവയിലാണെന്ന് ഇവർ പറയുന്നു. എന്നാൽ അതേ സമയം ലൈംഗികതയ്ക്കു പ്രാധാന്യമില്ലാത്ത വിവാഹങ്ങളും സമൂഹത്തിലുണ്ട്. സ്നേഹത്തിനും പരസ്പരമുള്ള കരുതലിനുമാണ് ഇവിടെ പ്രാധാന്യം. ബ്രേക്കപ്പിനു ശേഷം പുതിയ ജീവിതം ആരംഭിച്ചുവെങ്കിലും പഴയ ബന്ധത്തിലെ മുറിവുകളിൽ നിന്നു പുറത്തു വരാൻ കഴിയുന്നില്ലെങ്കിൽ അതിനെ റീബൗണ്ടിങ് റിലേഷൻഷിപ് എന്നാണ് പറയുക. ലൈംഗികതയോട് യാതൊരു താൽപര്യവും ഇല്ലാത്തവർ ഒന്നിച്ചു കഴിയുന്ന അസെക്ഷ്വൽ റിലേഷൻഷിപ്പും നമ്മുടെ സമൂഹത്തിലുണ്ട്. 2 പേർക്കു പരസ്പരം അത്രമേൽ ഇഷ്ടവും ബോണ്ടിങ്ങും ഉണ്ടെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നുണ്ടെങ്കിൽ അതിനെ പ്ലേറ്റോണിക് റിലേഷൻഷിപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്. 

∙ വിവാഹങ്ങൾ പലവിധം

ഒരു പുരുഷനും ഒരു സ്ത്രീയും വിവാഹം കഴിച്ച് ഒന്നിച്ചു കഴിയുന്നതാണ് മോണോഗമി. എന്നാൽ ഒന്നിലധികം പങ്കാളികൾ ഉള്ള കുടുംബ വ്യവ‍സ്ഥയെ പോളിഗമി എന്നാണ് വിശേഷിപ്പിക്കുക. അതിൽ തന്നെ മറ്റു ഉപ വിഭാഗങ്ങളുമുണ്ട്. 

ADVERTISEMENT

പോളിഗൈനി– ഒരു പുരുഷൻ ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യുന്നത്.  

പോളിയാൺഡ്രി– ഒരു സ്ത്രീ ഒന്നിലേറെ പുരുഷന്മാരെ വിവാഹം കഴിക്കുക. 

സോറോറേറ്റ് വിവാഹം– ഭാര്യയുടെ മരണശേഷം അവളുടെ സഹോദരിയെ വിവാഹം ചെയ്യുന്നത്. 

ലെവിറേറ്റ് വിവാഹം– സഹോദരന്റെ വിധവയെ വിവാഹം ചെയ്യുന്നത്.

ADVERTISEMENT

ഇത്തരത്തിൽ അനേകം തരം വിവാഹങ്ങളുണ്ട്.

∙ സ്നേഹം പങ്കുവയ്ക്കുന്ന പോളിഅമറസ് 

ഒരേ സമയം ഒന്നിലേറെ വ്യക്തികളുമായി വിവാഹബന്ധം പുലർത്തുന്ന രീതിയാണ് പോളി അമിറോസ്. ഒന്നിലധികം ഭാര്യമാരോ ഭർത്താക്കന്മാരോ ഈ ബന്ധത്തിൽ ഉണ്ടാകാം. എന്നാൽ പങ്കാളികൾ ആരൊക്കെയാണെന്നു പരസ്പരം അറിഞ്ഞുകൊണ്ടാണ് ഇവർ ആ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നത്. പരസ്പര ബഹുമാനവും സഹകരണവും ഉറപ്പാക്കിയാണ് ഇത്തരം കുടുംബങ്ങളിൽ പങ്കാളികൾ സഹവസിക്കുന്നത്. ത്രീസം, ഗ്രൂപ്പ് സെക്സ് പോലുള്ള ലൈംഗിക രീതികളാണ് ഇവരിൽ ഭൂരിഭാഗവും പിൻതുടരുന്നത്. ഇത്തരം പാർട്ണേഴ്സിൽ കൂടുതലും ബൈസെക്ഷ്വൽ (പുരുഷനോടും സ്ത്രീയോടും ലൈംഗിക താൽപര്യം തോന്നുന്നവർ) ആകാമെന്നു പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ അതേ സമയം എല്ലാ പോളി അമിറോസ് ബന്ധങ്ങളും ഇത്തരത്തിൽ സെക്സുമായി ബന്ധപ്പെട്ടവയല്ല. സ്ട്രെയ്റ്റ് സെക്സിൽ താൽപര്യമുള്ളവരും പോളി അമിറോസ് റിലേഷൻഷിപ്പ് പിൻതുടരാറുണ്ട്. കൂട്ടായ ജീവിതത്തോടുള്ള താൽപര്യവും ആത്മാർഥ സൗഹൃദവുമാണ് അതിനു പിന്നിലുള്ളത്. കേരളത്തിലും പോളി അമിറോസ് ബന്ധങ്ങൾ കാണാൻ കഴിയും. എന്നാൽ ഇവർ പോളിഗമി പിന്തുടരുന്നുവെന്നു പറയുമ്പോഴും പോളി അമിറോസ് ആണെന്നു സമ്മതിക്കാറില്ല. 

∙ ചർച്ചകൾക്കു വഴിവച്ച പോളിഅമറസ് 

ലിവിങ് ടുഗേതർ ബന്ധങ്ങളെക്കുറിച്ചു ചർച്ചകൾ വ്യാപകമാകുന്നുണ്ടെങ്കിലും അത്തരം ബന്ധങ്ങളിൽ ജീവിക്കുന്നവർ അന്നും ഇന്നും കുറവാണ്

തങ്ങൾ പോളിഅമിറോസ് ബന്ധത്തിലാണ് എന്നു തുറന്നു പറഞ്ഞുകൊണ്ടു വാർത്തയിൽ ഇടംനേടിയ മൂന്നുപേരാണ് മുംബൈ സ്വദേശികളായ ആശിഷ് മെഹ്റോത്ര, ശ്വേത സംഗ്ടാനി, തനിഷ എന്നിവർ. ഒന്നിച്ച് പ്രണയം പങ്കിട്ട് ഒരേ വീടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുകയാണ് മൂവരും. കോവിഡിനു തൊട്ടുമുമ്പാണ് തനിഷ ആശിഷിനെ പരിചയപ്പെടുന്നത്. പിന്നീട് ആശിഷിനോട് പ്രണയം തോന്നിയ തനിഷ അതു തുറന്നുപറയുകയും ചെയ്തു. തന്റെ ഭാര്യയായ ശ്വേതയെക്കുറിച്ച് പറഞ്ഞ ആശിഷ് ശ്വേതയ്ക്ക് സമ്മതമെങ്കിൽ തനിക്കും സമ്മതമാണെന്നാണ് മറുപടി നൽകിയത്. ഒടുവിൽ ശ്വേതയുമായും തനിഷ ആത്മബന്ധത്തിലായി. അങ്ങനെയാണ് മൂവരും ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിച്ചത്. മറ്റേതു ബന്ധങ്ങളെയും പോലെ സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയുള്ള ബന്ധമാണ് തങ്ങളുടേതെന്ന് മൂവരും ഒരേ സ്വരത്തിൽ പറയുന്നു. 

വീട് എന്നത് ഭാര്യയും ഭർത്താവും മാത്രമായി ജീവിക്കുന്ന ഇടമല്ല എന്നാണ് ഇവർ പറയുന്നത്. ഇഷ്ടപ്പെട്ടവർക്കൊപ്പം, ആത്മാർഥ സുഹൃത്തുക്കൾക്കും പങ്കാളികൾക്കുമൊപ്പം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ഇടമാണത്. വീടുകൾ വാടകയ്ക്ക് എടുക്കുന്ന സമയങ്ങളിലാണ് ഒന്നിച്ചു ജീവിക്കുന്നതിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്നാണ് ഇവരുടെ അനുഭവം. ഭാര്യയും ഭർത്താവുമായി ജീവിക്കുന്നവർക്കേ മുംബൈയിൽ പോലും വീട് കിട്ടാനുള്ളു. ശാരീരിക– മാനസിക ബന്ധങ്ങളെക്കുറിച്ചും ക്വീർ വ്യക്തികളെക്കുറിച്ചും അവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാൻ മൂവരും ചേർന്ന് സംഗ്യാ പ്രൊജക്റ്റ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്. 

∙ അന്നും ഇന്നും വിവാഹത്തിനു തന്നെ പ്രിയം 

ഡോ. എ.കെ. ജയശ്രീ

ലിവിങ് ടുഗേതർ ബന്ധങ്ങളെക്കുറിച്ചു ചർച്ചകൾ വ്യാപകമാകുന്നുണ്ടെങ്കിലും അത്തരം ബന്ധങ്ങളിൽ ജീവിക്കുന്നവർ അന്നും ഇന്നും കുറവാണെന്നു സാക്ഷ്യപ്പെടുത്തുന്നത് ചലച്ചിത്രതാരം കനി കുസൃതിയുടെ അമ്മയായ ഡോ. എ.കെ. ജയശ്രീയാണ്. പണ്ട് വെങ്കലം സിനിമയിലെപ്പോലെ സഹോദരന്മാർ ഒരു ഭാര്യക്കൊപ്പം കഴിയുന്നത് സമൂഹത്തിൽ വ്യാപകമായിരുന്നു. കുറേപ്പേരെയെങ്കിലും അങ്ങനെ കാണാനും കഴിയുമായിരുന്നു. എന്നാൽ പിന്നീട് കാലം മുന്നോട്ടു പോയപ്പോൾ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിനു പ്രസക്തി കൂടി വന്നു. ഇടക്കാലത്തു വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്ന ബന്ധങ്ങൾ ട്രെൻഡായി. 

എന്നാൽ ചർച്ചകൾ കുറേ നടക്കുന്നുണ്ടെങ്കിലും അതിലേക്കു വരാൻ ആരും തന്നെ തയാറായില്ല. അന്നും ഇന്നും വിരലിലെണ്ണാൻ കഴിയുന്ന ആളുകൾ മാത്രമേ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാൻ നിയമത്തിന്റെ കണ്ണികളെന്തിന് എന്ന ചോദ്യവുമായി മുന്നോട്ടു വന്നിട്ടുള്ളൂ. ഇന്ന് വിവാഹേതര ബന്ധങ്ങൾ കേരളത്തിൽ വ്യാപകമാണ്. ഡേറ്റിങ് വളരേ സ്വാഭാവികമായി. വിവാഹത്തിനു മുൻപു തന്നെ ഇന്റിമേറ്റ് ബന്ധങ്ങൾ ഉണ്ടാകുന്നു. ലൈംഗിക ബന്ധങ്ങൾ കുറേകൂടി ഓപ്പൺ ആയി. പക്ഷെ അപ്പൊഴും വിവാഹം എന്ന ചട്ടക്കൂടിനു പുറത്തുവരാൻ ഭൂരിഭാഗവും തയാറായിട്ടില്ല. 

ഏറ്റവും വലിയ മാറ്റം വിവാഹ ചടങ്ങുകളിലാണ്. ആർഭാടമായി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ. ഇന്ന് വിവാഹം വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. ഡിവേഴ്സിന്റെ എണ്ണം വളരെ ഉയർന്നു. അതുപോലെ ഡിവോഴ്സ് ആയവരും പാർട്നേഴ്സ് മരണപ്പെട്ടവരും പുനർ വിവാഹം ചെയ്യുന്നതും വളരെ നോർമലായി. പണ്ട് നമ്മുടെ സോഷ്യൽ സിസ്റ്റത്തിൽ ഇത്തരം പ്രവണതകൾ തെറ്റായി കണ്ടിരുന്നുവെങ്കിൽ അതിൽ നിന്നു നാം ഏറെ മുന്നോട്ടുപോയി.  

പോളി അമിറോസ് പോലുള്ള ബന്ധങ്ങളിലേക്കെത്താൻ നമ്മുടെ സമൂഹമൊന്നും ഇനിയും പാകപ്പെട്ടിട്ടില്ല. അതിന് ഉയർന്ന ബോധ നിലവാരം വേണം. മുംബൈയിൽ പോലും അത്തരം ബന്ധങ്ങൾ നിലനിർക്കൊണ്ടുപോകാൻ പാടാണ്.

English Summary: Mumbai-based throuple is breaking monogamy rules with love