അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.

അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’. ‌

നിർഭയ സംഭവത്തെത്തുടർന്ന് ഡല്‍ഹിയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

 

ADVERTISEMENT

അവൾ ഇരകളിൽ ഒരുവൾ മാത്രം

 

ഫയൽ ചിത്രം: AFP

പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പെൺകുട്ടിയെ ‘നിര്‍ഭയ’ എന്നു വിളിച്ചത് ഒരു ‘അലങ്കാര’ത്തിനു മാത്രമായിരുന്നുവെന്ന് അവളുടെ മരണശേഷമുള്ള ഈ പത്ത് വർഷങ്ങൾ തെളിയിച്ചിരിക്കുന്നു. നിർഭയയായി ഒരു പെണ്ണിന് ഏതു നേരത്തും എവിടെയും ഇറങ്ങി നടക്കാനാകുന്ന രാജ്യമായി ഇന്ത്യ മാറുമെന്നത് ഇപ്പോഴും ഒരു പകൽക്കിനാവ് മാത്രമായി അവശേഷിക്കുകയാണ്. അന്ന് തലസ്ഥാനനഗര മധ്യത്തിൽ നടന്ന ആ കൊടിയപീഡനം രാജ്യത്തെ അവസാനത്തേതായിരുന്നില്ല. അവൾ നിരവധി ഇരകളിൽ ഒരുവൾ മാത്രമായിരുന്നു. അവളുടെ നീതിക്കായി തെളിച്ച മെഴുകുതിരികളും ഓർമകൾക്കു മുന്നിലർപ്പിച്ച പൂച്ചെണ്ടുകളും ഇനിയൊരു നിർഭയ ഉണ്ടാകാതിരിക്കാനുള്ള പ്രാർ‌ഥനകൾ കൂടിയായിരുന്നു. 

നിർഭയയ്ക്കു വേണ്ടിയുയർന്ന പ്രതിഷേധ ശബ്ദങ്ങൾ തലസ്ഥാനത്തെ നിശ്ചലമാക്കി. എന്നാൽ അതുകൊണ്ടൊന്നും മനഃസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളുടെ എണ്ണമോ വ്യാപ്തിയോ കുറയ്ക്കാനായില്ല രാജ്യത്തിന്. ഇവിടുത്തെ നിയമപാലന സംവിധാനങ്ങള്‍ കുറ്റവാളികൾക്കു കുടപിടിക്കുന്ന കാലത്തോളം ഈ രീതി ഇങ്ങനെ തന്നെ തുടരുമെന്നതിൽ സംശയമില്ല. നിർഭയയ്ക്കു നീതി ഉറപ്പാക്കാൻ 8 വർഷം പോരാടേണ്ടി വന്നു അവളുടെ ഉറ്റവർക്ക്. 2020 മാർച്ച് 20ന് അവളുടെ ഘാതകരെ തൂക്കിലേറ്റിയപ്പോൾ രാജ്യം തലയെടുപ്പോടെ നിന്നു. എങ്കിലും കൊടുംക്രൂരതയ്ക്കു ശിക്ഷ വിധിക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്നത് ഇന്നും ലജ്ജാകരമായി ഓർക്കേണ്ടി വരും. അത് എക്കാലവും ഒരു കളങ്കമായിത്തന്നെ നമ്മുടെ നിയമസംവിധാനത്തിനു മേൽ ഉണ്ടാകും. 

ADVERTISEMENT

തലകുനിച്ചിട്ടും പഠിച്ചില്ല രാജ്യം

നിർഭയയ്ക്കു മുൻപും രാജ്യം നിരവധി പീഡനവാർത്തകൾ കേട്ടു വിറങ്ങലിച്ചിട്ടുണ്ട്. അവളുടെ മരണശേഷവും യാതൊരു മാറ്റവുമില്ലാതെ അതു തുടരുന്നു;  

∙ ഉന്നാവ് കേസ്: 2014ൽ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരി ബലാല്‍സംഗം ചെയ്യപ്പെട്ടു.  2019ല്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെംഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിലും കുല്‍ദീപ് സെംഗാറിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2019 ല്‍ അതിജീവിതയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിപ്പിച്ചും അപകടമുണ്ടാക്കി. രണ്ട് ബന്ധുക്കള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റെങ്കിലും പെണ്‍കുട്ടി രക്ഷപ്പെട്ടു.

പീഡനക്കേസുകൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

∙ കഠ്‌വ കേസ്: 2018ൽ ജമ്മു കശ്മീരിലെ കഠ്‌വയില്‍ നാടോടി കുടുംബത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. എട്ട് പ്രതികളില്‍ മൂന്നുപേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവു വിധിച്ചു. പൂജാരിയായിരുന്ന സാഞ്ജിറാം ആണ് മുഖ്യപ്രതി. പൊലീസുകാരായ മൂന്നു പ്രതികളെ തെളിവു നശിപ്പിച്ചതിന് അഞ്ചുവര്‍ഷം വീതം തടവിനു ശിക്ഷിച്ചു. പ്രതികളില്‍ ഒരാളെ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിക്ക് കൈമാറിയെങ്കിലും സുപ്രീംകോടതി ഇയാളെ പ്രായപൂര്‍ത്തിയായ ആളായിത്തന്നെ വിചാരണ ചെയ്യണമെന്ന് ഉത്തരവിട്ടു.

ADVERTISEMENT

∙ ഹാത്രസ് കേസ്: 2020 സെപ്റ്റംബറിൽ ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി രണ്ടാഴ്ച മരണത്തോടു മല്ലിട്ടു. പിന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പൈശാചികമായ കുറ്റകൃത്യം നടന്ന പത്തു ദിവസത്തിലേറെ പൊലീസ് നിഷ്‌ക്രിയമായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പരസ്യമായ ശ്രമമുണ്ടായി. വീട്ടുകാരുടെ സമ്മതമില്ലാതെ പൊലീസ് ബലമായി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്യവ്യാപക പ്രതിഷേധം കേസില്‍ ഉയര്‍ന്നു. യുപി പൊലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐ കുറ്റപത്രം നല്‍കി. വിചാരണ തുടരുന്നു. 

 

അറുതിയില്ലാത്ത ക്രൂരത

 

ഓരോ 18 മിനിറ്റിനുള്ളിലും ഇന്ത്യയിൽ ഒരു സ്ത്രീ പീഡനത്തിനിരയാകുന്നുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. കുറ്റവാളികൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും ശിക്ഷാവിധി ഉറപ്പാക്കുന്നതിൽ നമ്മുടെ നിയസംവിധാനത്തിന് പിഴവ് പറ്റുന്നതാണു പതിവു കാഴ്ച. വിചാരണയ്ക്കെത്തുന്ന കേസുകളിൽ നാലിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം‍. കഴിഞ്ഞ വർഷം 1,85,836 കേസുകളിൽ, ശിക്ഷ വിധിച്ചത് 3368 എണ്ണത്തിൽ മാത്രമാണ്. അതേ സമയം 7745 കേസുകളിൽ പ്രതികളെ വെറുതെ വിട്ടെന്നും 670 കേസുകൾ ഡിസ്മിസ് ചെയ്തുവെന്നതും ഇതിനൊപ്പം ചേർത്തു വായിക്കണം. 2021 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭയുടെ കണക്ക് പ്രകാരം പോക്സോ കേസുകൾ ഉൾപ്പെടെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 2,34,000 എണ്ണമാണ്. 

ഫയൽ ചിത്രം: AFP

നടപടി ക്രമങ്ങളിലെ കാലതാമസവും, 

കുറ്റവാളികളിൽ പലരും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുതന്നെ രക്ഷപ്പെട്ടുപോകുന്നതും നിശ്ശബ്ദരായി കണ്ടു നിൽക്കേണ്ട ഗതികേടിലാണ് ‘അതിജീവിതകളിൽ’ മോശമല്ലാത്ത ശതമാനം ആളുകളെങ്കിലും. ചിലരെ നിയമത്തിൽ പഴുതുകളുണ്ടാക്കി ഉദ്യോഗസ്ഥർ തന്നെ രക്ഷിക്കുന്നുവെന്നും പറയാം. മതിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തിയിരുന്നെങ്കിൽ, അവർക്ക് അർഹമായ ശിക്ഷ വിധിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് നിർഭയമായി ജീവിക്കുന്നവരുടെ രാജ്യമായിത്തീരുമായിരുന്നു. പകൽ വെളിച്ചത്തിൽ പോലും പെണ്ണിന് വഴി നടക്കാൻ കഴിയാത്ത സ്ഥിതി സ്വദേശികളെ മാത്രമല്ല, വിദേശികളെപ്പോലും ഭയപ്പെടുത്തുന്നു.  

 

നിയമ വ്യവസ്ഥ

 

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കാനും, വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ജസ്റ്റിസ് ജെ.എസ്.വർമ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സമിതി റിപ്പോർട്ട് പ്രകാരം ബലാൽസംഗം എന്ന കുറ്റകൃത്യത്തിന് കൂടുതൽ വ്യക്തത, ബലാൽസംഗത്തിന് കൂടുതൽ ശിക്ഷ, കൂട്ട ബലാൽസംഗത്തിന് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷ, കേസുകൾ റജിസ്റ്റർ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം പൊലീസിന് എന്നീ മാറ്റങ്ങൾ വന്നു. പാർലമെന്‍റ്, IPC Code of Criminal Procedure 1973, Indian Evidence Act 1872, Protection of children from sexual offences Act 2012 എന്നീ നിയമങ്ങൾക്ക് ഭേദഗതി വരുത്തി Criminal Law (Amendment) Act, 2013 പാസ്സാക്കി. നിയമം 2013 ഏപ്രിൽ 2 ന് ഗസറ്റിൽ വിജ്ഞാപനം ചെയ്തു, 2013 ഫെബ്രുവരി 3 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. 

ആസിഡ് ആക്രമണവും ഈ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇര മരിക്കുകയാണെങ്കില്‍ കുറ്റവാളിക്ക് വധശിക്ഷ ഉറപ്പാക്കും. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷ അർഹിക്കുന്ന വകുപ്പുകൾ പ്രകാരം വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നിയമപ്രകാരമുള്ള നടപടികളിൽ വീഴ്ച വരുത്തിയാൽ വൈദ്യപരിശോധകർക്കെതിരെയും കർശന ശിക്ഷാ നടപടികൾ ഈ നിയമത്തിലുണ്ട്. 

Representative Image: Istockphoto

 

മരിക്കാതെ മരിക്കുന്നു അവർ

 

മാധ്യമങ്ങളിൽ വരുന്ന പീഡനവാർത്തകൾ മാത്രമേ പലരും അറിയുന്നുള്ളൂ. ഏൽക്കേണ്ടിവന്ന കനത്ത പ്രഹരം മറച്ചുവച്ച്, പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറയാതെ ഇന്നും എത്രയോ സ്ത്രീജന്മങ്ങൾ മനസ്സും ശരീരവും നീറി ഭയപ്പാടോടെ കഴിയുന്നു. പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനഭീതി മൂലമോ പീഡകരുടെ ഭീഷണി മൂലമോ ബന്ധങ്ങളുടെ ഉലച്ചിൽ കാരണമോ ആകാം അവർ എല്ലാം ഉള്ളിലൊതുക്കുന്നത്. മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന പെണ്ണുടലുകൾക്ക് ധൈര്യപൂർവം തുറക്കാൻ ഒരു നീതിയുടെ വാതിൽ ഉണ്ടായിരുന്നെങ്കിൽ അവർക്കു നിശ്ശബ്ദമായി നിലവിളിക്കേണ്ടി വരില്ലായിരുന്നു. അവരുടെ തുറന്നുപറച്ചിലുകൾക്കു കാതു കൊടുക്കാനും ഒപ്പം നിൽക്കാനും സമൂഹവും ഭരണസംവിധാനങ്ങളും തയാറായാൽ ഇരയാക്കപ്പെടുന്നരുടെ പട്ടിക നിശ്ശേഷം ഇല്ലാതാക്കാം. 

പീഡനങ്ങളുടെ എണ്ണം കുറയ്ക്കാനായിട്ടില്ലെന്ന നാണക്കേട് നിലനിൽക്കുമ്പോഴും, പീഡിപ്പിക്കപ്പെട്ടവരുടെ മാനസികാവസ്ഥ മെച്ചപ്പെട്ടു തുടങ്ങിയെന്നു വേണം കരുതാൻ. കൗൺസിലിങ്ങിലൂടെയും മറ്റും അവരെ പഴയ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് ചുറ്റുമുള്ള ചിലരെങ്കിലും. ഇരയെന്ന വിളിപ്പേര് ഉടച്ചുവാർത്ത് അവർ ഇപ്പോൾ അതിജീവിതകളായി മാറി. എന്തുതന്നെ ചെയ്താലും പീഡിപ്പിക്കപ്പെട്ടവരുടെ മനസ്സിലെ മുറിവ് ഉണക്കാൻ ആർക്കു കഴിയും? 

പീഡിപ്പിക്കപ്പെട്ട ശേഷം അതിജീവിതകൾക്കു നൽകുന്ന കൗണ്‍സിലിങ് നൽകുന്നതിനൊപ്പം, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ചെറിയ പ്രായം മുതൽ ആൺകുട്ടികളെ പഠിപ്പിച്ചാൽ ഭാവിയിലെങ്കിലും അതിജീവിതയെന്നു വിളിക്കപ്പെടാൻ ആരും ഉണ്ടാവില്ല. കാലം എത്രയൊക്കെ മുന്നോട്ടു നീങ്ങിയാലും ഇവിടുത്തെ നിയമവും സംവിധാനവും മാറിയില്ലെങ്കിൽ ഇനിയും അതിജീവിതകളുടെ മുന്നിൽ രാജ്യം തല കുമ്പിട്ടു നിൽക്കേണ്ടി വരും. ഒറ്റയ്ക്കൊരു പെണ്ണിനെ കൺമുന്നിൽ കണ്ടാൽ അതൊരു ‘അവസര’മായി കാണുന്ന പുരുഷന്മാരുെട ചിന്താവൈകല്യം മാറ്റാനും അവരെ തിരുത്താനും സമൂഹം ശക്തമായി ഇടപെടാത്തിടത്തോളം, പീഡനത്തിന് ഇരയാക്കപ്പെട്ട് മനസ്സും ശരീരവും തകർന്ന് നരകതുല്യമായ ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട അനേകം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും രാജ്യമായി ഇന്ത്യ മാറും.

‘ഇതോ നീതി’?

സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ജാതി സമ്പ്രദായങ്ങൾ ഒരുപരിധി വരെ കുറ്റവാളികള്‍ക്കു പ്രോത്സാഹനമാവുകയാണ്. താഴ്ന്ന ജാതിയിലുള്ളവരായി സമൂഹം കണക്കാക്കുന്ന വിഭാഗത്തിനു വേണ്ടി വാദിക്കാൻ ആരും തയാറാകാറില്ല എന്നതാണു സത്യം. മാത്രവുമല്ല, പണത്തിന്റെയും പദവിയുടെയും സ്വാധീനത്താൽ പലപ്പോഴും നിയമനടപടികൾ ഉന്നതർക്ക് അനുകൂലമാകുന്നു. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ദലിത് സ്ത്രീകൾക്കു നേരെയുള്ള ബലാത്സംഗ കേസുകളിൽ 45 ശതമാനം വർധയുണ്ടായതായി കാണാം. ദലിതരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയോ അവർക്കു വേണ്ട സുരക്ഷ നൽകുകയോ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യാത്തിടത്തോളം, അടിച്ചമർത്തപ്പെട്ടവരും അരക്ഷിതരുമായി കഴിയേണ്ടി വരും അവർക്ക്. സമൂഹം എത്ര പരിഷ്കൃതമായാലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുടച്ചുനീക്കാനായില്ലെങ്കിൽ ഈ പരിഷ്കൃതസമൂഹത്തിന് എന്തു മേന്മയാണ് അവകാശപ്പെടാനുള്ളത്? 

നിർഭയയുടെ മറവിലും അഴിമതി

അതിപൈശാചിക പീഡനങ്ങൾക്കിരയായി മരിക്കേണ്ടി വന്ന നിർഭയയുടെ സ്മരണാർഥം രാജ്യത്തുടനീളം സ്ത്രീസുരക്ഷ മുന്നിൽ കണ്ടു രൂപീകരിച്ച ‘നിർഭയ ഫണ്ട്’ അഴിമതിയിൽ മുങ്ങിയെന്ന ആരോപണം ശക്തമായിരുന്നു. രാജ്യത്ത് സ്ത്രീകൾക്കു സുരക്ഷാ സംവിധാനങ്ങളൊരുക്കാനെന്നു ചൂണ്ടിക്കാണിച്ച് 6000 കോടി രൂപയാണ് നിർഭയ ഫണ്ടിലേക്കു സർക്കാർ വകയിരുത്തിയത്. അതിൽ നാളിതുവരെ 4200 കോടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവന്നിരുന്നു. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്വന്തം വീടുകളിലും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് പിന്തുണ നൽകാനുള്ള കേന്ദ്രങ്ങൾ, സുരക്ഷ ഉപകരണങ്ങൾ, ബലാത്സംഗക്കേസുകളിലെ വിചാരണക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണം, ഫൊറൻസിക് കിറ്റുകളുടെ നിർമാണം എന്നിവയ്ക്കായാണ് ഫണ്ട് രൂപീകരിച്ചത്. എന്നാൽ ഇക്കാര്യങ്ങൾക്കായി ഈ തുക എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ ഇനിയും വ്യക്തതയില്ല. 

നിർഭയ ഫണ്ട് ചെലവിട്ട് മഹാരാഷ്ട്രയിൽ പൊലീസ് സ്റ്റേഷനിലേക്കു വാങ്ങിയ വാഹനങ്ങൾ എംഎൽഎമാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് വിവാദമായതാണ്. തുടർന്ന്, നിർഭയ ഫണ്ടിന്റെ 70 ശതമാനവും സ്ത്രീകളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചതായി വിശദീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. എന്നാൽ അത് എന്തു കാര്യത്തിനാണ് വിനിയോഗിച്ചതെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ മുപ്പത്തിയൊന്നോളം കോടി രൂപയാണ് നിർഭയ ഫണ്ടിൽ നിന്നു വിനിയോഗിച്ചത്. തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ 20 കോടിയോളം രൂപയും വിനിയോഗിച്ചു. ബാക്കി തുക എവിടെ എന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു. നിർഭയയുടെ മറവിൽ ഇപ്പോഴും അഴിമതി തുടർന്നുകൊണ്ടേയിരിക്കുകയാണ്. സ്ത്രീക്കും അവളുടെ സുരക്ഷയ്ക്കും രാജ്യവും സർക്കാരും അത്രമേൽ പ്രാധാന്യം കൊടുക്കുന്നില്ലെന്നതിന്റെ തെളിവാണ് നിർഭയ ഫണ്ടിന്റെ ദുരുപയോഗം. മനുഷ്യാവകാശത്തിന്റെ ലംഘനമായി കണക്കാക്കേണ്ടുന്ന ഈ വിഷയത്തിൽ രാജ്യവും അധികാരികളും ഉണർന്നു പ്രവർത്തിക്കേണ്ടേ? ഇനിയെങ്കിലും?

English Summary: 10 years after Nirbhaya, the system yet to deliver justice to 'her’