കല ഒരു പ്രതീക്ഷയാണ്, ജീവിതത്തിന് കൂടുതൽ നിറം നൽകുന്ന പ്രതീക്ഷ. ഇടനെഞ്ചിൽ കൈവച്ച് നോക്കിയാൽ കേൾക്കുന്ന തുടിപ്പിനൊരു താളമുണ്ട്, അതുപോലെ ഓരോ മനുഷ്യരിലുമുണ്ട് ഓരോ താളം. ആ താളത്തിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന രണ്ട് കലാകാരികൾ, അവർ നൃത്തത്തേയും ശാസ്ത്രീയ കലകളേയും കൂടുതൽ ജനപ്രിയമാക്കാൻ ആഗ്രഹിച്ചപ്പോൾ '

കല ഒരു പ്രതീക്ഷയാണ്, ജീവിതത്തിന് കൂടുതൽ നിറം നൽകുന്ന പ്രതീക്ഷ. ഇടനെഞ്ചിൽ കൈവച്ച് നോക്കിയാൽ കേൾക്കുന്ന തുടിപ്പിനൊരു താളമുണ്ട്, അതുപോലെ ഓരോ മനുഷ്യരിലുമുണ്ട് ഓരോ താളം. ആ താളത്തിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന രണ്ട് കലാകാരികൾ, അവർ നൃത്തത്തേയും ശാസ്ത്രീയ കലകളേയും കൂടുതൽ ജനപ്രിയമാക്കാൻ ആഗ്രഹിച്ചപ്പോൾ '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല ഒരു പ്രതീക്ഷയാണ്, ജീവിതത്തിന് കൂടുതൽ നിറം നൽകുന്ന പ്രതീക്ഷ. ഇടനെഞ്ചിൽ കൈവച്ച് നോക്കിയാൽ കേൾക്കുന്ന തുടിപ്പിനൊരു താളമുണ്ട്, അതുപോലെ ഓരോ മനുഷ്യരിലുമുണ്ട് ഓരോ താളം. ആ താളത്തിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന രണ്ട് കലാകാരികൾ, അവർ നൃത്തത്തേയും ശാസ്ത്രീയ കലകളേയും കൂടുതൽ ജനപ്രിയമാക്കാൻ ആഗ്രഹിച്ചപ്പോൾ '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കല ഒരു പ്രതീക്ഷയാണ്, ജീവിതത്തിന് കൂടുതൽ നിറം നൽകുന്ന പ്രതീക്ഷ. ഇടനെഞ്ചിൽ കൈവച്ച് നോക്കിയാൽ കേൾക്കുന്ന തുടിപ്പിനൊരു താളമുണ്ട്, അതുപോലെ ഓരോ മനുഷ്യരിലുമുണ്ട് ഓരോ താളം. ആ താളത്തിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന രണ്ട് കലാകാരികൾ, അവർ നൃത്തത്തേയും ശാസ്ത്രീയ കലകളേയും കൂടുതൽ ജനപ്രിയമാക്കാൻ ആഗ്രഹിച്ചപ്പോൾ ' തുടിപ്പ് ' മിടിച്ചുതുടങ്ങി. ഒറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടലിന്റെയും ലോകത്ത് നിന്നും കലയെ സ്നേഹിക്കുന്നവരെ കൈപിടിച്ച് ഒപ്പം നടത്തുകയാണ് അഞ്ജലിയും പൊന്നുവും. ഇത് ശാസ്ത്രീയകലാരൂപങ്ങൾക്ക് മറ്റൊരു മാനം നൽകിയ കലാകാരികളുടേയും തുടിപ്പെന്ന പ്രസ്ഥാനത്തിന്റെയും അതിജീവനത്തിന്റെ വീരഗാഥയാണ്. 

പഴകിയ ചിന്തകൾക്കു മേലുള്ള നടനം 

ADVERTISEMENT

വരേണ്യകലയെന്ന് മുദ്രകുത്തപ്പെട്ട കലാരൂപങ്ങളെ ആർക്കും അഭ്യസിക്കാം എന്ന ആശയമാണ് അജ്ഞലിയും പൊന്നുവും തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനവും മുന്നോട്ടുവയ്ക്കുന്നത്. നൂറ്റാണ്ടുകളായി സവർണ്ണസംസ്കാരത്തിന്റെ മാത്രം അവകാശമാണെന്ന് പറയപ്പെടുന്ന മോഹിനിയാട്ടമടക്കമുള്ള കലാരൂപങ്ങൾ പ്രായഭേദമന്യേ ആർക്കും പഠിക്കാമെന്ന് ഈ കലാകാരികൾ സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ്. ക്ലാസിക്കൽ കലയെ പറഞ്ഞുപഴകിയ മേൽക്കോയ്മയിൽ നിന്ന് വിമുക്തമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പൊന്നു സഞ്ജീവ്, അഞ്ജലി കൃഷ്ണദാസ്, ദിവാകരൻ അരവിന്ദ് എന്നിവർ കൂടി നടത്തുന്ന കേരളത്തിലെ രജിസ്റ്റർ ചെയ്ത പബ്ലിക് ട്രസ്റ്റാണ് തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ. മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥക്, നാടകം, സംഗീതം തുടങ്ങി വിവിധ കലാരൂപങ്ങൾ പരിശീലിച്ചുകൊണ്ട് തുടിപ്പ് കലയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു.

ചിത്രം: സെയ്ദ് ഷിയാസ് മിർസ

കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി വെണ്ണലയിൽ പ്രവർത്തിക്കുന്ന തുടിപ്പിന്റെ ആദ്യ പ്രൊഡക്ഷനായ ഈയടുത്തിറങ്ങിയ 'ഒറ്റ' ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. വിവേചനത്തിന്റെയും ഒറ്റപ്പെടലിന്റെയും അതിജീവനത്തിനായുള്ള ഒറ്റയാൾപ്പോരാട്ടങ്ങളുടെയും ഈ കഥയിൽ കളരിപ്പയറ്റിലെ ‘ഒറ്റ’ എന്ന ആയുധം ശക്തമായ പ്രതീകമാകുന്നുണ്ട്. പ്രതിരോധവും അതിജീവനവും പ്രമേയമാക്കി മോഹിനിയാട്ടവും കളരിപയറ്റും സമന്വയിപ്പിച്ചാണ് അജ്ഞലിയും പൊന്നുവും അരവിന്ദും ഒറ്റ അവതരിപ്പിച്ചത്. സാമൂഹികമായി ഒറ്റപ്പെടുന്നവർ കലാരംഗത്തുമുണ്ട്, അവർ ഒറ്റപ്പെടുന്നത്, അവരെ ഒറ്റപ്പെടുത്തുന്നതുകൊണ്ടാണ്. ആ വ്യവസ്ഥിതിയാണ് മാറേണ്ടത്. മോഹിനിയാട്ടം പോലെയുള്ള നൃത്തരൂപങ്ങൾ അഭ്യസിക്കാൻ ചിലരെ അനുവദിക്കാത്ത നിറത്തിന്റെയും സൗന്ദര്യത്തിന്റേയും പേരിൽ മാറ്റിനിർത്തപ്പെടുന്ന സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് അജ്ഞലി പറയുന്നു.

ADVERTISEMENT

ഹൃദയത്തുടിപ്പുകൾ ആശയത്തുടിപ്പിലേയ്ക്ക് പകർന്നാടിയവർ

കല വഴി സുഹൃത്തുക്കളായ മൂന്നുപേർ. അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും ഇഴചേർന്നപ്പോഴാണ് ഇങ്ങനെയൊരു സംരംഭം രൂപപ്പെടുന്നത്. വർഷങ്ങളെടുത്ത് ആലോചിച്ചും മാറ്റിചിന്തിച്ചുമെല്ലാം ഈ തുടിപ്പ് എന്നുമുണ്ടാകണമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. നൃത്താഭ്യാസം ചെറുപ്രായത്തിൽ ആരംഭിക്കേണ്ട ഒന്നാണെന്ന പഴഞ്ചൻ ചിന്താഗതിയെയാണ് ഇവർ ആദ്യം തന്നെ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത്. ശരീരത്തിന്റെ ആവിഷ്കാരസാധ്യതകൾ പരിമിതപ്പെട്ടുകൂടാ എന്ന ശാഠ്യം ക്ലാസിക്കൽ കലകളുടെ ചിട്ടവട്ടങ്ങളെക്കൂടി മാറ്റിയെഴുതിയാണ് ഇന്ന് തുടിപ്പ് കൂടുതൽ ഹൃദയങ്ങളിൽ തുടിച്ചുകൊണ്ടിരിക്കുന്നത്. നൃത്തം ആർക്കും അഭ്യസിക്കാം അതിന് പ്രായം നിങ്ങൾക്ക് ഒരു തടസമാകരുതെന്ന് തുടിപ്പിന്റെ സ്ഥാപകരിലൊരാളായ അജ്ഞലി കൃഷ്ണദാസ് പറയുന്നു. ''ഞാൻ നൃത്തം പഠിച്ചു തുടങ്ങിയത് 22 -ാമത്തെ വയസിലാണ്. അതുകൊണ്ട് ശാസ്ത്രീയകലകൾ ചെറുപ്രായത്തിലേ പഠിക്കണം അല്ലെങ്കിൽ ശരിയാകില്ല, ശരീരം വഴങ്ങില്ല എന്നൊക്കെയുള്ള പഴഞ്ചൻ ന്യായവാദങ്ങൾ നമ്മൾ ആദ്യം തന്നെ പടിയ്ക്കുപുറത്തു നിർത്തിവേണം കളത്തിലിറങ്ങാൻ''. കലയെ പ്രണയിക്കുന്നവർക്ക് അത് ഏത് പ്രായത്തിലും പൂർണ്ണമായ അർഥത്തിൽ മനസ്സിലാക്കാനും അഭ്യസിക്കാനും സാധിക്കുമെന്നും അജ്ഞലി പറയുന്നു. ആദ്യകാലങ്ങളിൽ വർക്ക്ഷോപ്പുകളായിട്ടായിരുന്നു തുടക്കം. എല്ലാത്തിനുമുപരി ആശയത്തിനാണല്ലോ പ്രസക്തി കൂടുതൽ. അങ്ങനെയാണ് ഒരു ട്രസ്റ്റ് എന്ന നിലയിൽ രജിസ്റ്റർ ചെയ്യാൻ ഇവർ തീരുമാനിക്കുന്നത്. 

ADVERTISEMENT

വ്യത്യസ്ത ശരീരഭാഷകൾ പുലർത്തുന്ന രണ്ട് കലകളാണ് കളരിപ്പയറ്റും മോഹനിയാട്ടവും. ഇത് രണ്ടും ചെറുപ്രായത്തിലേ അഭ്യസിക്കേണ്ടതാണെന്നാണ് ഇന്നുവരെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഇത് തികച്ചും തെറ്റാണ്. കലയെ അറിയുക എന്നതിനപ്പുറം ഇതൊക്കെ വെറും അടിച്ചേൽപ്പിക്കൽ മാത്രമാണെന്നാണ് തങ്ങൾക്ക് തോന്നിയിട്ടുള്ളതെന്ന് ഇവർ പറയുന്നു. 60 വയസിനു മുകളിലുള്ളവർ വരെ നൃത്തമഭ്യസിക്കാൻ തുടിപ്പിലെത്തുന്നുണ്ട്. വെണ്ണലയിൽ മാത്രമല്ല തൃപ്പൂണിത്തുറയിലും ബംഗളുരുവിലും തുടിപ്പ് പ്രവർത്തിക്കുന്നു. ഒറ്റ എന്ന പ്രൊഡക്ഷന് ശേഷം മറ്റൊരു ഗംഭീര പ്രകടനത്തിന്റെ പണിപ്പുരയിലാണിന്നിവർ.ചെങ്ങന്നൂരാതിയുടെ കഥയാണ് തുടിപ്പിന്റെ അടുത്ത പ്രൊഡക്ഷൻ. 

തുടിപ്പ് ഒരു ട്രസ്റ്റാണ്. അജ്ഞലിയിലൂടേയും പൊന്നുവിലുടേയും അരവിന്ദിലൂടേയും വളർന്ന് അനേകം ഹൃദയങ്ങളിൽ മിടിക്കുന്ന താളത്തിന്റെ തുടിപ്പ്. തങ്ങളില്ലെങ്കിലും ഈ തുടിപ്പ് എന്നുമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് മൂന്നു പേരും പറയുന്നു. ക്ലാസിക്കൽ ഡാൻസിൽ തുടങ്ങി ഇന്ന് ആഴ്ച്ചയിലൊരിക്കൽ പ്രമുഖർ പങ്കെടുക്കുന്ന ഡ്രാമയും ആർട്ട് വർക്ക് ഷോപ്പും വരെ തുടിപ്പ് സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിൽ നിന്നും വിവിധ കലാകാരൻമാർ തുടിപ്പിലെത്തി അംഗങ്ങളുമായി സംവദിക്കുകയും കലയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും നടത്തുകയും ചെയ്യുന്നു. ഇന്ന് തുടിപ്പൊരു പ്രസ്ഥാനം മാത്രമല്ല, വലിയൊരു കലാസമൂഹം കൂടിയാണ്.

Content Summary:Friends started dance class Thudippu - Dance For Everyone