രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍നിന്നുള്ള വയോധികയ്ക്ക് 75-ാം വയസ്സില്‍ പെണ്‍കുഞ്ഞ്. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് കോട്ട എന്ന സ്ഥലത്തെ കിങ്കര്‍ ആശുപത്രിയിലെ അധികൃതർ സഫലമാക്കിയത്. വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്കുപുറമേ ഇവര്‍ക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍നിന്നുള്ള വയോധികയ്ക്ക് 75-ാം വയസ്സില്‍ പെണ്‍കുഞ്ഞ്. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് കോട്ട എന്ന സ്ഥലത്തെ കിങ്കര്‍ ആശുപത്രിയിലെ അധികൃതർ സഫലമാക്കിയത്. 

ADVERTISEMENT

വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്കുപുറമേ ഇവര്‍ക്ക് ഒരു ശ്വാസകോശം മാത്രമേ ഉള്ളൂ എന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ശാരീരിക അസ്വസ്ഥതയുമുണ്ടായിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നെങ്കിലും തനിക്ക് സ്വന്തമായി കുട്ടി വേണമെന്ന ആഗ്രഹത്തില്‍ സ്ത്രീ ഉറച്ചുനിന്നതോടെ ഡോക്ടര്‍മാര്‍ കീഴടങ്ങുകയായിരുന്നു. 

ADVERTISEMENT

ഗര്‍ഭത്തിന്റെ ആറാം മാസത്തില്‍തന്നെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കേണ്ടിവന്നു. 600 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ മറ്റൊരു ആശുപത്രിയിലെ നവജാത ശിശുപരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൂക്കക്കുറവുണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വേഗം സുഖം പ്രാപിക്കുന്നതായും അമ്മ സന്തോഷവതിയാണെന്നും അവര്‍ അറിയിച്ചു. 

ADVERTISEMENT

ജീവിതത്തില്‍ ഏറെ ദുരനുഭവങ്ങള്‍ നേരിട്ട സ്ത്രീയാണ് ജീവിതത്തിന്റെ അവസാന കാലത്ത് ഒരു കുട്ടിക്ക് ജന്‍മം നല്‍കി സന്തോഷം തിരിച്ചുപിടിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും അവരുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ ഒടുവില്‍ ഡോക്ടര്‍മാർ വഴങ്ങി.