കൊച്ചി ∙ നാൽപതോളം രാജ്യങ്ങളിൽനിന്നായി അഞ്ഞൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇറ്റലിയിലെ ഫ്ലോറൻസ് ബിനാലെയിൽ പ്രശസ്ത കലാകാരി ബിന്ദി രാജഗോപാലിലൂടെ കൊച്ചിൻ സാന്നിധ്യവും. സമകാലീന കല വിഷയമാക്കി 18 മുതൽ 28 വരെ ഫ്ലോറൻസിൽ നടക്കുന്ന ബിനാലെയിൽ ബിന്ദിയുടെ ‘ദ് വിഷൻ ഓഫ് ഡാവിഞ്ചി’ എന്ന ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നാൽപതോളം രാജ്യങ്ങളിൽനിന്നായി അഞ്ഞൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇറ്റലിയിലെ ഫ്ലോറൻസ് ബിനാലെയിൽ പ്രശസ്ത കലാകാരി ബിന്ദി രാജഗോപാലിലൂടെ കൊച്ചിൻ സാന്നിധ്യവും. സമകാലീന കല വിഷയമാക്കി 18 മുതൽ 28 വരെ ഫ്ലോറൻസിൽ നടക്കുന്ന ബിനാലെയിൽ ബിന്ദിയുടെ ‘ദ് വിഷൻ ഓഫ് ഡാവിഞ്ചി’ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. 10 x 9 അടി സൈസിലുള്ള ചിത്രം കാൻവാസിൽ അക്രലിക്കും നൂലും ചേർത്തും തയാറാക്കിയതാണ്. 

ADVERTISEMENT

ലോകോത്തര കലാസൃഷ്ടികൾ പരിചയപ്പെടാൻ ഈ ബിനാലെ തനിക്ക് സുവർണാവസരമായെന്ന് ഫ്ലോറൻസിലെ ബിനാലെ വേദിയിൽനിന്ന് ബിന്ദി രാജഗോപാൽ പ്രതികരിച്ചു. കൊച്ചിയിലെ ബിന്ദി ആർട് ഗാലറിയിൽ 9 മാസം കൊണ്ടാണ് അവർ ഈ സൃഷ്ടി പൂർത്തിയാക്കിയത്. 

ADVERTISEMENT

കലാകാരനായും ശാസ്ത്രജ്ഞനായും അറിയപ്പെടുന്ന ഡാവിഞ്ചിയുടെ കാഴ്ചപ്പാടും സമൂഹത്തിനുള്ള സംഭാവനയും ചിത്രീകരിക്കാനാണ് ചിത്രത്തിൽ നീലനിറം ഉപയോഗിച്ചത്. അറിവ് നേടുന്നതിൽ ഡാവിഞ്ചി തിരിച്ചറിഞ്ഞ കാഴ്ചശക്തിയുടെ പ്രാധാന്യവും, കണ്ണുകളിലൂടെയാണ് ഓരോരുത്തരും തങ്ങളുടെ ലോകത്തെ ഉൾക്കൊള്ളുന്നതുമെന്ന കാഴ്ചപ്പാടും അടിസ്ഥാനമാക്കി ബിന്ദി രൂപപ്പെടുത്തിയ സൃഷ്ടിയാണ് ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

English Summary :Leonardo Da Vinci, Bindhi Rajagopal, Florence biennale