ആരാധകന്റെ പുഷ് അപ്പ് വെല്ലുവിളി ഏറ്റെടുത്ത് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ടുൾസി ഗബാർഡ്. വാഷിങ്ടണിൽ പൊതുപരിപാടിക്കിടെ ആൾക്കുട്ടത്തിനിടയിൽ നിന്നും ഒരാൾ താങ്കൾക്ക് മുൻ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പുഷ് അപ്പ് വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമുണ്ടോ എന്ന ചോദ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഈ വെല്ലുവിളി ടുൾസി ഗബാർഡ് ഏറ്റെടുത്തു. 

‘നിങ്ങളിൽ എത്ര പേർക്ക് നടത്തത്തിനിടെ പുഷ്അപ് എടുക്കാൻ സാധിക്കും എന്നായിരുന്നു മുൻ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡൻ ഒരിക്കൽ  കാണികളെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി താങ്കള്‍ക്ക് സ്വീകാര്യമാണോ?’ എന്നായിരുന്നു ആൾക്കുട്ടത്തിനിടയില്‍ നിന്നും ഒരു പുരുഷന്റെ ചോദ്യം. 

‘ഞാൻ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. മാത്രമല്ല ഭൂരിഭാഗം ആളുകളും ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ.’– ടുൾസി ഗബാർഡ് മറുപടി നൽകി. തുടർന്ന് തനിക്കൊപ്പം മത്സരത്തിനെന്നപോലെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച ആളെയും ഗബാര്‍ഡ് വേദിയിലേക്ക്  വിളിച്ചു. തുടർന്ന് പുഷ് അപ് വെല്ലുവിളി നടത്തിയ ആരാധകനെ തോൽപിച്ച് ഗബാർ‍ഡ് വിജയിക്കുകയും ചെയ്തു. വ്യായാമം ഒരു ശീലമാക്കണമെന്ന് വെല്ലുവിളിച്ച ആരാധകന് തുളസി ഗബാർഡ് ഒരു ഉപദേശവും നൽകി. തുളസി ഗബാർഡ് തന്നെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയ വ്യക്തിയാണ് ഗബാർഡ്. 

English Summary: A man challenged Tulsi Gabbard to a push-up contest. He lost