പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. ജീവിതത്തിലാകെ നിരാശ ബാധിച്ചിരിക്കുന്നവർക്ക് പ്രചോദനം നൽകുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് രഞ്ജു രഞ്ജിമാർ.  നിങ്ങൾ ഒരു പ്രണയ തകർച്ചയിലാണൊ ? നിങ്ങൾ അക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവരാണൊ,? നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ മനസ്സ് ആകെ തകർന്നിരിക്കുകയാണോ,? എങ്കിൽ അവർ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണവർ.

കുറിപ്പ് വായിക്കാം

നിങ്ങൾ ഒരു പ്രണയ തകർച്ചയിലാണൊ ? നിങ്ങൾ അക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവരാണൊ? നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ മനസ്സ് ആകെ തകർന്നിരിക്കുകയാണോ,? എല്ലാ കാര്യത്തിനും പ്രതിവിധി നമ്മുടെ പക്കൽ തന്നെയല്ലെ, ഒന്നു ചിന്തിച്ചാൽ മതി, ഉത്തരം കിട്ടും. നമ്മൾ കൂടുതൽ പ്രവർത്തിക്കുന്നവരാവുക, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വളരെ സത്യസന്ധമായും ഊർജജസ്വലരായും ചെയ്യാൻ ശ്രമിക്കുക, നമ്മുടെ വീട്, മുറ്റം, പറമ്പ് പൂന്തോട്ടം, കിടക്ക മുറി, കുളിമുറി അങ്ങനെ നമ്മൾ തന്നെ അവിടമൊക്കെ ഒരോ ദിവസവും വൃത്തിയാക്കാൻ സമയം കണ്ടെത്തും. -ve ചിന്തകൾ ഉള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക, ഒരുപാട് സ്വപ്നങ്ങൾ കാണുന്നവരുമായും സേവനങ്ങൾ ചെയ്യുന്നവരുമായും, നല്ല സുഹൃത്ത് ബന്ധമുള്ളവരുമായിട്ടും, നമ്മൾ ചങ്ങാത്തം കൂടണം. നമ്മുടെ സ്വപ്നങ്ങൾ എന്നും ഓർക്കണം, ലക്ഷ്യമെന്താണെന്ന് മനസ്സിനോട് പറഞ്ഞു കൊണ്ടേയിരിക്കണം. പതുക്കെ പതുക്കെ നമ്മളെ ചുറ്റിപ്പറ്റി നിന്നിരുന്ന പ്രശ്നങ്ങൾ ഉൾവലിയാൻ തുടങ്ങും. നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാൻ തുടങ്ങും, അത് സഫലമാകും

English Summary: Renju Ranjimar About Love