ശരീരഭാരം 89 കിലോയിൽ നിന്നും 63 കിലോയിലേക്ക് കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ടെന്നീസ്താരം സാനിയ മിർസ. പ്രസവ ശേഷം 89 കിലോഗ്രാം വരെ ശരീരഭാരം എത്തിയെങ്കിലും കഠിന പ്രയത്നത്തിലൂടെ ശരീരഭാരം കുറച്ചതിന്റെ സന്തോഷഷം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

സാനിയയുടെ പോസ്റ്റിന്റെ സംക്ഷിപ്തരൂപം

89 കിലോയിൽ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവർക്കും പലലക്ഷ്യങ്ങൾ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോൾ ദീർഘനാൾ നീണ്ടു നിൽക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളിൽ എന്റെ ഒരുലക്ഷ്യം ഞാൻ നേടിയെടുത്തു. ഒരു കുഞ്ഞിനു  ജൻമം നൽകിയ ശേഷവും  ആരരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. ഇനിയും ഏതാനും കടമ്പകൾ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരൂ. മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോൾ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതിൽ എത്രപേർ നമുക്കൊപ്പം നിൽക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കിൽ എല്ലാവർക്കും സാധിക്കും. വിശ്വസിക്കൂ...