സമൂഹമാധ്യമത്തിൽ സ്ത്രീയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിനെതിരെ സ്വര ഭാസ്കർ. ബിജെപി വക്താവ് ഗോപാൽ കൃഷ്ണ അഗർവാളാണ് ട്വിറ്ററിൽ യുവതിയെ അപമാനിച്ച് കമന്റ് ചെയ്തത്. വലിയ പ്രതിഷേധമാണ് ബിജെപി വക്താവിന്റെ വാക്കുകൾക്കെതിരെ ഉയരുന്നത്. പൊതു ഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്നവർ സ്വയം വിശേഷിപ്പിക്കുന്നത് ആഢ്യ ഹിന്ദുവെന്നാണെന്നും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെയെങ്കിലും ജീവിക്കൂ എന്നുമായിരുന്നു സ്വരയുടെ പരിഹാസം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭുജ് മന്ദിറിലെ സ്വാമിയായ കൃഷ്മസ്വരൂപ് ദാസ്ജി ആർത്തവമുള്ള സ്ത്രീകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ആർത്തവകാലത്ത് ഭർത്താക്കൻമാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്ത്രീകൾ അടുത്ത ജൻമത്തിൽ പട്ടികളായി ജനിക്കുമെന്നും അത് ഭക്ഷിക്കുന്നവർ വേശ്യകളാകുമെന്നുമായിരുന്നു സ്വാമിയുടെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ ട്രോളുകൾ നിറഞ്ഞിരുന്നു. 

ഇതിനിടയിലാണ് നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന നായ്ക്കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ജൻമത്തിൽ ആർത്തവദിവസങ്ങളിൽ ഭർത്താക്കൻമാർക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തത്  കൊണ്ട് പട്ടികളായി ജനിക്കേണ്ടി വന്നവരാണ് എന്നായിരുന്നു അടിക്കുറിപ്പ് നൽകിയത്. ഈ ചിത്രത്തിലെ ഏത് പട്ടിയാണ് താങ്കൾ എന്നാണ് ട്വീറ്റ് ചെയ്ത യുവതിയോട് ബിജെപി വക്താവായ ഗോപാൽ കൃഷ്ണ അഗർവാൾ ചോദിച്ചത്.

English Summary: Swara Bhaskar Replies To Bjp Spokes Person In Menstruating Women Issue