വളർത്തുമക്കളുടെ മുമ്പിൽ യുവതി അർധനഗ്നയായി നിന്നു എന്നതിന്റെ പേരിൽ വിവാദമായ കേസിൽ നാടകീയ വഴിത്തിരിവ്. അമേരിക്കയിലെ വിചാരണക്കോടതിയിൽ യുവതി കുറ്റം സമ്മിച്ചു. സ്വന്തം വീട്ടിൽ വച്ചാണ് യുവതി അർധനഗ്നയായി വളർത്തുമക്കളുടെ മുമ്പിൽ നിന്നത്. ഭർത്താവും പൂർണ വേഷത്തിലായിരുന്നില്ലെങ്കിലും അയാൾക്കെതിരെ കേസ് എടുത്തിരുന്നുമില്ല. 

ടില്ലി ബുക്കാനൻ എന്നാണു യുവതിയുടെ പേര്. ക്രിമിനൽ കുറ്റം ചുമത്തപ്പെടാതിരിക്കാൻ വേണ്ടിയാണ് യുവതി കുറ്റം സമ്മതിച്ചതെന്നാണ് അഭിഭാഷകൻ പറയുന്നത്. യുവതി കുറ്റം നിഷേധിക്കുകയും എന്നാൽ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തുകയും ചെയ്താൽ ലൈംഗിക കുറ്റവാളി എന്ന പദവിയായിരിക്കും യുവതിക്കു ലഭിക്കുക. ലൈംഗിക കുറ്റങ്ങളുടെ പേരിലുള്ള വിചാരണ നേരിടേണ്ടിവരികയും ചെയ്യും.. ഇതൊഴിവാക്കാനാണ് യുവതി കുറ്റം സമ്മതിച്ചതത്രേ. 

കേസ് തീർത്തും പരിഹാര്യമാണ്. അപ്പീലിനു പോകാൻ യുവതിക്കു കഴിയുമായിരുന്നു. എന്നാൽ അവർ അതു വേണ്ടെന്നുവച്ച് കുറ്റം സമ്മതിച്ചു: അഭിഭാഷകൻ വിശദീകരിച്ചു. ടില്ലി ബുക്കാനൻ  കുറ്റം നിഷേധിക്കണം എന്നു തന്നെയായിരുന്നു അഭിഭാഷകന്റെ നിലപാട്. അങ്ങനെയായാൽ കേസ് വിജയിക്കുമെന്ന ആത്മവിശ്വാസവും അയാൾക്കുണ്ടായിരുന്നു. എന്നാൽ ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിൽ സ്വന്തം പേര് വരുന്നത് യുവതി ഇഷ്ടപ്പെട്ടില്ലെന്ന് അഭിഭാഷകൻ പറയുന്നു. 

മൂന്നു കുട്ടികളെയാണ് ടില്ലി ബുക്കാനനും ഭർത്താവും വളർത്തുന്നത്. 9 മുതൽ 13 വരെയാണ് അവരുടെ പ്രായം. ഈ കുട്ടികളുടെ മുമ്പിൽവച്ചാൽ മാറിടം മറയ്ക്കാതെ യുവതിയും ഭർത്താവും കാണപ്പെട്ടത്. വീട്ടിലെ ഒരു മുറിയിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുയായിരുന്നു ദമ്പതികൾ. കുട്ടികളോടുള്ള അപമര്യാദയായ പെരുമാറ്റം എന്ന വകുപ്പിൽ പെടുത്തിയാണ് ബുക്കാനന് എതിരെ കുറ്റം ചുമത്തിയത്. ജോലിക്കിടെ വസ്ത്രങ്ങളിൽ അഴുക്കുപറ്റാതിരിക്കാൻ വേണ്ടിയാണ് തങ്ങൾ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചതെന്നാണ് ദമ്പതികൾ പറയുന്നത്. കുട്ടികളുടെ യഥാർഥ അമ്മയാണ് സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഭർത്താവിന് അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാതെ കുട്ടികൾക്കു മുമ്പിൽ നിൽക്കാമെങ്കിൽ തനിക്കും അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ സ്ത്രീകൾക്ക് അങ്ങനെയൊരു അവകാശം അമേരിക്കൻ സമൂഹത്തിൽ ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ വാദം. മാറിടം മറയ്ക്കാതെ യുവതി പ്രത്യക്ഷപ്പെടുന്നത്. അശ്ലീല ദശ്യങ്ങളുടെ പരിധിയിൽ വരുമെന്നും അവർ വാദിച്ചു. 

കുട്ടികളുടെ മുമ്പിൽ നിൽക്കുമ്പോൾ താൻ മാറിടം മറച്ചിട്ടില്ലായിരുന്നുവെന്ന് ബുക്കാനൻ കോടതിയിൽ സമ്മതിച്ചു. അതു കുട്ടികളെ പരിഭ്രാന്തരാക്കിയെന്നതും അവർ എതിർത്തില്ല. സംഭവം ഉണ്ടായതിനുശേഷം കഴിഞ്ഞ ഒരു വർഷക്കാലത്ത് മറ്റൊരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലാത്തതിനാലും കുറ്റം സമ്മതിച്ചതിനാലും ടില്ലി ബുക്കാനന് ശിക്ഷ നേരിടേണ്ടിവരില്ല. 

കേസ് മൊത്തത്തിൽ പരിഹാസ്യമാണ്. യുവതി അർധനഗ്നയായി കാണപ്പെട്ടത് കുട്ടികളെ പിരഭ്രാന്തരാക്കിയെന്നു പറയുന്നതു തന്നെ തെറ്റാണ്– അഭിഭാഷകൻ കോടതിക്കു പുറത്തുവച്ചു പറഞ്ഞു. ഇനി ഭർത്താവിന്റെ മുമ്പിൽ അർധനഗ്നയായി നിൽക്കാനും യുവതിക്കു കോടതിയുടെ സമ്മതം വേണോയെന്നും പരിഹാസത്തോടെ അദ്ദേഹം ചോദിക്കുന്നു. 

English Summary:  US Woman Pleads Guilty For Being Topless In Front Of Stepkids At Home