ഒരു കയ്യിൽ കുഞ്ഞിനെയുമെടുത്ത് ഇരുചക്രവാഹനമോടിക്കുന്ന സ്ത്രീ! ആ കാഴ്ചയിലെ കൗതുകം ഒരു സിനിമയുടെ പിറവിയിലെത്തി; സംവിധായകൻ സിദ്ധീഖ് പറവൂരിന്റെ ‘താഹിറ’. സഹോദരിയുടെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഒറ്റക്കൈ കൊണ്ടു സ്കൂട്ടറോടിച്ച സ്ത്രീതന്നെ നായികയായി. അങ്ങനെ തൃശൂർ അഴീക്കോടുകാരുടെ താഹിറ സിനിമാ നടിയായി. പക്ഷേ, സിനിമയുടെ മോഹിപ്പിക്കുന്ന ലോകമല്ല, താഹിറയുടേത്. 

അഴീക്കോട് ചുങ്കത്ത് വീട്ടിൽ ബീവാത്തുവിന്റെയും മുഹമ്മദിന്റെയും 6 പെൺമക്കളിൽ നാലാമത്തെയാൾ. ഏഴാം ക്ലാസിൽ പഠനം നിർത്തിയതു മുതൽ ജോലി ചെയ്തു തുടങ്ങി താഹിറ. 42 വയസ്സിനിടയ്ക്കു ചെയ്യാത്ത ജോലികളില്ല. മീൻപിടിക്കും, പശുവിനെ വളർത്തും, ഡ്രൈവിങ് പഠിപ്പിക്കും... എന്തും ചെയ്യാൻ കഴിവുണ്ടെന്ന ആത്മവിശ്വാസവും വിധിയോടു പൊരുതാനുള്ള തന്റേടവും മാത്രമാണ് കൂട്ട്. 

‘താഹിറ’ സിനിമ ഇന്നു രാവിലെ 10ന്  കൊടുങ്ങല്ലൂർ വെൽബോൺ അശോക തിയറ്ററിൽ  റിലീസ് ചെയ്യും.