കൊറോണക്കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ച് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് മുൻ മിസ് ഇന്ത്യ മാനുഷി ചില്ലർ. ലോകത്താകെയുള്ള ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥ സേവനത്തെ ബഹുമാനിക്കുന്നു എന്നും മാനുഷി പറഞ്ഞു. 

മാനുഷിയുടെ വാക്കുകൾ ഇങ്ങനെ: ‘ലോകത്തെ രക്ഷിക്കാനുള്ള ഈ പ്രയത്നത്തിന്റെ ഭാഗമായിരിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഡോക്ടർമാരായ മാതാപിതാക്കളുടെ മകളായതിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന കാലമാണ് ഇത്. കാരണം അവരുടെ ജീവൻ പോലും പണയപ്പെടുത്തിയാണ് അവർ രോഗികളെ ചികിത്സിക്കുന്നത്.’ 

സ്വന്തം മാതാപിതാക്കളെ പോലെ ഈ ലോകത്തെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതായും മാനുഷി കൂട്ടിച്ചേർത്തു. വിശ്രമമില്ലാത്ത അവരുടെ പ്രയത്നത്തെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുതെന്നും താരം പറഞ്ഞു.

English Summary: Manushi Chhillar Salute Medical Professionals