ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് വെറുതെ പുതിയ പുതിയ കാര്യങ്ങൾ ചെയ്യാനാണ് നമ്മളിൽ പലരും ശ്രമിക്കുന്നത്. പക്ഷേ വീട്ടിലിരുന്ന് ഓഫീസ് വർക്ക് മാത്രം ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. പതിവുപോലെ മീറ്റിങ്ങുകളും കോൺഫ്രൻസുകളും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെയായി സ്വന്തം ജോലികൾ മുന്നോട്ടു കൊണ്ടുപോകുന്ന അനവധി ആൾക്കാർ. പക്ഷേ ഓഫീസിൽ തമ്മിൽ കണ്ടു സംസാരിച്ച് ഒരു തീരുമാനത്തിലെത്തുന്നത് പോലെ അത്ര എളുപ്പമല്ല അല്ലെങ്കിൽ അത്ര സുഖകരമല്ല വീട്ടിലിരുന്ന് വിഡിയോ കോൺഫറൻസിങ് വഴിയുള്ള ജോലി.

പലപ്പോഴും ഓഫീസിൽ ഇടക്കിടെയുള്ള മീറ്റിംഗ് നീണ്ടുപോയാൽ തന്നെ ഭയങ്കര വിരസതയാണ് അപ്പോൾ പിന്നെയത് വിഡിയോ കോൺഫറൻസ് കൂടി ആയാലോ. എന്തായാലും മൈക്രോസോഫ്റ്റിൽ ഉദ്യോഗസ്ഥർക്ക് വിരസത ഒരു ദിവസത്തേക്കുള്ള വലിയ ചിരിയായി. ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു അതിനു പിന്നിൽ. ഒരു ആപ്ലിക്കേഷൻ വീഡിയോ കോൺഫറൻസിലേക്ക് അറിയാതെ ഓൺ ആയതോടെ ഉദ്യോഗസ്ഥയുടെ മുഖം ഒരു ഉരുളക്കിഴങ്ങിന് സമാനമായി മാറുകയായിരുന്നു. പഴയ പോലെ ആകാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കോൺഫറൻസിൽ ഉടനീളം ഉദ്യോഗസ്ഥയുടെ മുഖം അങ്ങനെയാണ് കാണപ്പെട്ടത്. വീട്ടിൽ ഇരിക്കുമ്പോഴും തലയ്ക്ക് തീപിടിപ്പിക്കുന്ന ഭാരത്തിൽ നിന്ന് ആശ്വാസം കിട്ടി എന്ന് ഇനിയുള്ള കാലത്തേക്ക് ചിരിക്കാൻ ഒരു വകയുമായി.

ഉദ്യോഗസ്ഥയുടെ സഹപ്രവർത്തകരിൽ ഒരാൾ സംഭവം ട്വീറ്റ്  ചെയ്തതോടെയാണ് ആകെ വൈറലായത്. കഴിഞ്ഞ 30 ന് എത്തിയ ട്വീറ്റിന് ഇതുവരെ ഏകദേശം ഒമ്പത് ലക്ഷത്തോളം ലൈക്കുകളാണ് നേടിയെടുക്കാൻ ആയത്.  അതു പോലെ ഏകദേശം രണ്ട് ലക്ഷത്തോളം പ്രാവശ്യം ഇത് റീട്വീറ്റും ചെയ്യപ്പെട്ടു.

English Summary: Boss accidentally turns herself into a potato on video conference. Of course, Twitter loves her