മകന് ഫുട്ബോൾ പരിശീലകയായി അമ്മ. അതിമനോഹരമായ ഉമ്മയുടെ ഹെഡും പാസും സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ലോക്ഡൗൺ കാലത്ത് മകൻ മുഹമ്മദ് സഹലിന് പരിശീലനത്തിന് പുറത്തു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉമ്മ ഹാജറ പരിശീലനത്തിന്‍റെ ഭാഗമായത്. കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 14 ടീമിൽ പരിശീലനം നേടിയ സഹൽ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. ആ ഉമ്മയും മകനും സംസാരിക്കുന്നു. വിഡിയോ കാണാം.