മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളമാകെ ആളിപ്പടരുന്ന സമരം സംബന്ധിച്ച് സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾ നടക്കുകയാണ്. സമരം സംബന്ധിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പോസ്റ്റാണ് ഇപ്പോൾ...women, deepa nishanth, manorama news, manorama online, malayalam news, breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളമാകെ ആളിപ്പടരുന്ന സമരം സംബന്ധിച്ച് സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾ നടക്കുകയാണ്. സമരം സംബന്ധിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും അവർ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണ് എന്ന വരികളിൽ തുടങ്ങുന്ന പോസ്റ്റിൽ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏത് സ്ത്രീയും കുലസ്ത്രീയാണെന്നു പറയുന്നു. ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നു പറയുന്ന പോസ്റ്റിൽ മനുസ്മൃതിമൂല്യങ്ങൾക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും സ്ത്രീകളുടെ ശബ്ദമുയരട്ടെ എന്ന വരിയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ദീപയുടെ കുറിപ്പിന്റെ പൂർണരൂപം

ADVERTISEMENT

കേരളത്തിലെ രാഷ്ട്രീയപൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നതും അവർ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണ്. പക്ഷേ മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈൽ കാണുമ്പോൾ (അവരിൽ പലരും നിഷ്പക്ഷത തകർത്തഭിനയിക്കുന്നവരുമായിരുന്നു😊) കേരളത്തിൽ ആദ്യമായാണ് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും. പിണറായിയുടെ കിരാതഭരണത്തിനെതിരെ വീട്ടമ്മമാർ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വൻബൂസ്റ്റിങ്ങാണ്.ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും  കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ്. 

നട്ടുച്ചക്ക് ചാടിപ്പിടഞ്ഞെണീറ്റ് "യ്യോൻ്റമ്മേ സൂര്യൻ!"ന്ന് വിളിച്ചു പറഞ്ഞ് നാട്ടാരെ ചിരിപ്പിക്കരുത്.അവരൊക്കെ സൂര്യനെ നേരത്തെ കണ്ടവരാണ്. നിങ്ങളോട് ചിലപ്പോൾ 'ഗുഡ് നൈറ്റ്' പറഞ്ഞു കളയും. സമരമുഖത്തെ എല്ലാ പെണ്ണുങ്ങൾക്കും അഭിവാദ്യങ്ങൾ. പെട്രോൾവിലവർധനവിനെതിരെ, എല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന ദുർഭരണത്തിനെതിരെ, പൗരത്വബില്ലിനെതിരെ മുന്നോട്ടു വരാൻ നിങ്ങൾക്ക് സാധിക്കട്ടെ. മനുസ്മൃതിമൂല്യങ്ങൾക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും നിങ്ങളുടെ ശബ്ദമുയരട്ടെ.

ADVERTISEMENT

English Summary: Deepa Nishanth's Facebook Post Viral in Social Media