വിമാനയാത്രയ്ക്കിടെ ആകാശത്തു വച്ചു കുഞ്ഞിന് ജന്മം നൽകി യുവതി. ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്...women, manorama news, manorama online

വിമാനയാത്രയ്ക്കിടെ ആകാശത്തു വച്ചു കുഞ്ഞിന് ജന്മം നൽകി യുവതി. ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്...women, manorama news, manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനയാത്രയ്ക്കിടെ ആകാശത്തു വച്ചു കുഞ്ഞിന് ജന്മം നൽകി യുവതി. ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്ക് ഇൻഡിഗോ 6E 122 വിമാനത്തിൽ യുവതി യാത്ര തിരിച്ചത്. യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ ഷൈലജ വല്ലഭാനി സമയോചിതമായി ഇടപെട്ട് യുവതിക്ക് വേണ്ട ശുശ്രൂഷകൾ നൽകി. പൂർണ സഹകരണത്തോടെ ക്യാബിൻ ക്രൂവും ഒപ്പമുണ്ടായിരുന്നു. 7:40തോടെ യുവതി കുഞ്ഞിന് ജന്മം നൽകി.  

ADVERTISEMENT

വിമാനം ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ അമ്മയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുവാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എയർപോർട്ട് ജീവനക്കാർ  കരാഘോഷത്തോടെയാണ് ഇരുവരെയും സ്വീകരിച്ചത്.  മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. മാസം തികയാത്തതിനാലാണ് വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതെന്നും വിമാനക്കമ്പനി അറിയിച്ചു. അതേസമയം കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇൻഡിഗോ സൗജന്യ യാത്ര നൽകണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ആവശ്യപ്പെടുന്നത്.