വിവാഹ വസ്ത്രങ്ങളിൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. അങ്ങനെ ഒരു പരീക്ഷണത്തിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു യുവതി. സൈപ്രസ് സ്വദേശിയായ മരിയ പരസ്കേവ എന്ന യുവതിയാണ് ഇന്ന് വരെ ഒരു വധുവും ധരിക്കാത്ത അത്രയും നീളമുള്ള ശിരോവസ്ത്രം ധരിച്ച് ലോക റെക്കോർഡില്‍ ഇടം നേടിയത്.  

962.6 മീറ്ററാണ് മരിയയുടെ ശിരോവവസ്ത്രത്തിന്റെ നീളം. 63 അമേരിക്കൻ ഫുട്ബോൾ ഫീൽഡുകളുടെ നീളമുണ്ടാകും ഈ ശിരോവസ്ത്രത്തിന്. ശിരോവസ്ത്രം ധരിച്ചുള്ള മരിയ പരസ്കേവയുടെ  വിഡിയോ കഴിഞ്ഞ ദിവസം ഗിന്നസ് ലോക റെക്കോർഡ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. 30 വളണ്ടിയർമാർ 6 മണിക്കൂറെടുത്താണ് ഈ ശിരോവസത്രം മുഴുവനായി വിവാഹ വേദിയിലെത്തിച്ചത് എന്ന  കുറിപ്പോടെയാണ് ഗിന്നസ് ലോക റെക്കോർഡ് ചിത്രം പങ്കുവച്ചത്. 

‘ഏറ്റവും നീളമുള്ള വിവാഹ ശിരോവസ്ത്രം ധരിച്ച് ഗിന്നസ് വേൾഡ്  റെക്കോർഡിൽ ഇടം നേടുക എന്നത് കുട്ടിക്കാലം മുതൽ എന്റെ സ്വപ്നമായിരുന്നു.’– മരിയ പരസ്കേവ പറഞ്ഞു.  ഗ്രീസിലെ ഒരു കമ്പനിയാണ് മൂന്നുമാസം കൊണ്ട് ഈ ശിരോവസ്ത്രം നിർമിച്ചത്. തുടർന്ന് അവർ തന്നെ മരിയയുടെ വീട്ടിലെത്തി വസ്ത്രം കൈമാറുകയായിരുന്നു അവർ. മികച്ച നെയ്ത്തുകാർ കൈകൊണ്ട് നെയ്തതാണ് ശിരോവസ്ത്രം. 

English Summary: Bride Creates Guinness World Record For Wearing a Wedding Veil That’s Longer Than 63 Football Fields | Watch