73–ാം ജന്മദിനം ആഘോഷിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരവും പൊതുപ്രവർത്തകയുമായ ജയ ബച്ചൻ. മകൻ അഭിഷേക് ബച്ചൻ തന്നെയാണ് അമ്മയ്ക്ക് പിറന്നാളാശംസകളുമായി ആദ്യം സോഷ്യൽ മീഡിയയിൽ എത്തിയത്. പിന്നാലെ ബോളിവുഡ് താരങ്ങളെല്ലാം ആശംസകളുമായി എത്തി.

ഇതിനിടെ ഐശ്വര്യയെ കുറിച്ച് തമാശ രൂപേണ ഒരു അഭിമുഖത്തിൽ ജയ ബച്ചൻ പറഞ്ഞത് ഇങ്ങനെയാണ്: ‘അമ്മയുടെ റോൾ വളരെ നന്നായി ചെയ്യുന്ന ഒരാളാണ് ഐശ്വര്യ. ആരാധ്യ വളരെ ഭാഗ്യമുള്ള കുട്ടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ലോകസുന്ദരിയായ ഐശ്വര്യയെ ഒരു നഴ്സായി സങ്കൽപിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?’ ആരാധ്യയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

‘അമ്മയ്ക്ക് സ്നേഹത്തോടെ ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് അഭിഷേക് ബച്ചൻ അമ്മയുടെ ചിത്രം പങ്കുവച്ചത്.’ കൊച്ചുമകള്‍ നവ്യ നവേലി നന്ദ ജയയുടെ പഴയ ചിത്രം പങ്കുവച്ച് ഇങ്ങനെ കുറിച്ചു. ‘പ്രിയപ്പെട്ട മുത്തശിക്ക് ജന്മദിനാശംസകൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.’ എന്നാൽ ഈ ആശംസകളൊന്നും അല്ല ആരാധകർ പ്രതീക്ഷിക്കുന്നത്. മരുമകൾ ഐശ്വര്യ റായ് ഭര്‍തൃമാതാവിന് ഏത് രീതിയിലുള്ള ആശംസയാണ് നൽകുന്നതെന്നറിയാനാണ് ആരാധകരുടെ ആകാംക്ഷ. സോഷ്യൽ മീഡിയയിൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു കുറവാണ്.

English Summary: Jaya Bachchan about Aishwarya Rai