വിവാഹ ദിനം വധുവിനേക്കാൾ മനോഹരമായി ഒരുങ്ങുന്നവരുണ്ട്. വസ്ത്രങ്ങളിലും ആഭരണങ്ങളിലും എല്ലാം വധുവിനേക്കാൾ ശ്രദ്ധിക്കപ്പെടുന്നവരായിരിക്കും അവർ. മനോഹരമായി ഒരുങ്ങി വിവാഹസ്ഥലത്ത് എത്തുമ്പോൾ ചെറിയ രീതിയിൽ വസ്ത്രത്തിൽ അഴുക്കു പറ്റിയാൽ തന്നെ അന്നത്തെ ദിവസം പിന്നെ നിരാശയായിരിക്കും. വധുവിനെക്കാൾ ഗംഭീരമായി വിവാഹപന്തലിൽ എത്തിയ അമ്മായി അമ്മയ്ക്ക് സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മായി അമ്മയുടെ വസ്ത്രത്തിൽ കറി വീഴ്ത്തിയ പരിചാരികയ്ക്ക് മരുമകൾ കൈമടക്കു നൽകുകയും ചെയ്തു. 

കോളേ ബീ എന്ന ടിക് ടോക്ക് ഉപയോക്താവാണ് ഒരു വിവാഹത്തിനു ഭക്ഷണം വിളമ്പാൻ പോയപ്പോൾ തനിക്കുണ്ടായ രസകരമായ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള കറിപ്പാത്രം വരന്റെ അമ്മയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.ചൂടുള്ള കറിയായിരുന്നു പാത്രത്തിലെങ്കിലും ഭാഗ്യവശാൽ അവർക്ക് പൊള്ളലേറ്റില്ല. വീട് അടുത്തായതിനാൽ അവർ പോയി വസ്ത്രം മാറി വരികയും ചെയ്തു. തന്റെ കയ്യിൽ നിന്ന് സംഭവിച്ച അബദ്ധമോർത്ത് കരയാൻ തുടങ്ങിയതായും അവർ പറയുന്നു. സംഭവിച്ച അബദ്ധമോർത്ത് കരയാൻ തുടങ്ങി. നല്ല വഴക്കു കിട്ടുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. 

ഭർതൃമാതാവിന്റെ വസ്ത്രത്തിൽ കറി വീണതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നവവധു തന്നെയാണ്. വിവാഹദിനം അമ്മായി അമ്മ വെളുത്ത വസ്ത്രം ധരിച്ചത് മരുമകൾക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ കറിവീഴ്ത്തിയതിന് തനിക്ക് നവവധു ഷേക്ക് ഹാന്റ് നൽകുകയും 5700 രൂപയോളം കൈക്കൂലി നൽകുകയും ചെയ്തതായും യുവതി പറഞ്ഞു. വിഡിയോ ടിക് ടോക്കിൽ പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

English Summary: Waitress Received a Tip of Rs 5500 for Spilling Gravy on Bride's Mother-in-law's Dress, Here's Why