കോവിഡ്–19 മഹാമാരി രാജത്തെയാകെ ഭയത്തിന്റെ നിഴലിൽ നിർത്തുകയാണ്. ശ്വാസം കിട്ടാതെയും മറ്റും പിടഞ്ഞ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. രാപകലില്ലാതെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ്. ഗുജറാത്തിൽ നിന്നും കോവഡ് 19 രോഗികളെ പരിചരിക്കുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

നാൻസി ആയ്സ മിസ്ത്രി എന്ന യുവ നഴ്സാണ് ആരോഗ്യ പ്രവർത്തകയുടെതാണ് ചിത്രങ്ങൾ. കോവിഡ് രോഗികള പരിചരിക്കുന്ന നാൻസി നാലുമാസം ഗർഭിണിയാണ്. സൂറത്തിലെ കോവിഡ് കെയർ സെന്ററിലെ രോഗികളെയാണ് അവർ പരിചരിക്കുന്നത്. ‘നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാർഥനയായാണ് ഞാൻ കരുതുന്നത്.’– നാൻസി പറയുന്നു. 

രാജ്യത്ത് കോവിഡ്–19 ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. ഡൽഹിയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. ശ്വാസം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ മന്ത്രാലയം ജർമനിയിൽ നിന്ന് 23 മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ എത്തിക്കാൻ തീരുമാനിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവർ എത്രയും പെട്ടന്ന് തിരികെ എത്തി 14 ദിവസം ഐസലേഷനിൽ കഴിയണമെന്ന് തെലങ്കാന ആരോഗ്യ മന്ത്രാലയവും ആവശ്യപ്പെട്ടു. 

English Summary: 4 Months Pregnant Nurse Attending Covid Patients