കഴിഞ്ഞ 18 മാസത്തിനിടെ വലിയൊരു വിഭാഗം മനുഷ്യരുടെ തൊഴിലിനേയും തൊഴിലിടങ്ങളെയുമാണ് കോവിഡ് മാറ്റിമറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീടുകള്‍ ഓഫീസുകളാക്കി മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതിനെല്ലാമിടയിലും അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ ലഭിക്കാതെ നമ്മുടെ വീട്ടമ്മമാര്‍ ജോലി തുടരുകയാണ്. കുടുംബത്തിന് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 18 മാസത്തിനിടെ വലിയൊരു വിഭാഗം മനുഷ്യരുടെ തൊഴിലിനേയും തൊഴിലിടങ്ങളെയുമാണ് കോവിഡ് മാറ്റിമറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീടുകള്‍ ഓഫീസുകളാക്കി മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതിനെല്ലാമിടയിലും അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ ലഭിക്കാതെ നമ്മുടെ വീട്ടമ്മമാര്‍ ജോലി തുടരുകയാണ്. കുടുംബത്തിന് വേണ്ടി പണിയെടുക്കുന്ന വീട്ടമ്മമാരെ ബഹുമാനിക്കുകയെന്നതാണ് #RespectWorkForHome ഇക്കൊല്ലത്തെ സ്ത്രീ സമത്വദിനത്തില്‍ ഐ.ടി.സി വിവെല്‍ മുന്നോട്ടുവയ്ക്കുന്ന കാംപെയിന്‍.

Representative Image

അവകാശങ്ങള്‍ തിരിച്ചറിയണമെന്ന ആശയത്തില്‍ ഐ.ടി.സി വിവെല്‍ ഒരു പ്രചാരണ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വീട്ടിനകത്തും പുറത്തും സ്ത്രീകള്‍ നേരിടുന്ന അസമത്വവും ശാരീരികവും മാനസികവുമായ പീഢനങ്ങളും സ്ത്രീകള്‍ക്കുള്ള അവകാശങ്ങളുമാണ് വിഡിയോ ഓര്‍മ്മിപ്പിക്കുന്നത്. സ്വന്തം വ്യക്തിത്വവും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച സ്ത്രീകളുടെ ജീവിതങ്ങളെക്കുറിച്ചാണ് വിഡിയോയില്‍ വിശദീകരിക്കുന്നത്. വീട്ടിലിരുന്നുള്ള ജോലി പോലെ തന്നെ വീടുകളിലെ ജോലിക്കും തുല്യമായ ബഹുമാനത്തിന് അര്‍ഹതയുണ്ടെന്ന് ഇത് ഓര്‍മിപ്പിക്കുന്നുണ്ട്.

ADVERTISEMENT

സമത്വം ഒരു മൗലിവകാശമാണ്. എന്നാൽ സമത്വത്തിന്റെ യഥാർത്ഥ ആശയത്തെയും ഘടനയെയും പാർശ്വവത്ക്കരിക്കുന്ന തരത്തിലാണ് പ്രതീക്ഷകളുടെ അസമത്വം പലപ്പോഴും നിലകൊള്ളുന്നത്. സ്വന്തം കുടുംബത്തിനായുള്ള സേവനമോ അല്ലെങ്കിൽ വീട്ടിലിരുന്നുള്ള ജോലിയോ ഏതായാലും രണ്ടും ഒരുപോലെ വെല്ലുവിളി നിറഞ്ഞതും ഒന്നിലേറെ കടമകൾ ഒരേ സമയം നിർവ്വഹിക്കാനുള്ള മനുഷ്യവിഭവശേഷി ആവശ്യപ്പെടുന്നതുമാണ്. #RespectWorkForHome, Vivel Ab Samjhauta Nahin, എന്ന ക്യാംപെയിനിലൂടെ പ്രതീക്ഷകളുടെ സമത്വവും തുല്യബഹുമാനവും എന്ന ലക്ഷ്യം മുൻനിർത്തിയുള്ള വലിയ മാറ്റത്തിലേക്കുള്ള സുപ്രധാനമായ ഒരു കാൽവയ്പ്പാണ് തങ്ങൾ നടത്തുന്നതെന്ന് സമീർ സത്പതി, ചീഫ് എക്സിക്യൂട്ടീവ്, പേഴ്സണൽ കെയർ പ്രൊഡക്ട്സ് ബിസിനസ് ഡിവിഷൻ, ഐടിസി ലിമിറ്റഡ് പറയുന്നു.

Representative Image

ദേശീയ വ്യാപകമായി കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി വിവെല്‍ അവകാശങ്ങള്‍ തിരിച്ചറിയൂ(#AbSamjhautaNahin) എന്ന വിഷയത്തില്‍ കാംപെയിന്‍ തുടരുന്നുണ്ട്. 2019 മുതല്‍ ആരംഭിച്ച പ്രചാരണ പരിപാടികളിലൂടെ 700 കോളജുകളിലെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളിലേക്ക് ഇതിന്റെ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ മാറ്റത്തിനും വേണ്ടി ആസാദ് ഫൗണ്ടേഷന്‍ ഇന്ത്യയുമായി സഹകരിച്ചാണ് വിവെലിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് 60,000ത്തിലേറെ സ്ത്രീകളുടെ ജീവിതത്തെ ചെറുതും വലുതുമായ രീതിയില്‍ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് വിവെല്‍ പറയുന്നു.

ADVERTISEMENT

English Summary: Work From Home OR Work For Home: Do expectations differ? This equality day, ITC Vivel encourages equality of expectations with #RespectWorkForHome