കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിവാഹം. വിവാഹച്ചടങ്ങുകളില്‍ മാത്രമല്ല സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പോലും മാറ്റംവന്നുകഴിഞ്ഞു. ഇന്നത്തെ യുവതലമുറ വിവാഹം കഴിക്കാന്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ സൗന്ദര്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിവാഹം. വിവാഹച്ചടങ്ങുകളില്‍ മാത്രമല്ല സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പോലും മാറ്റംവന്നുകഴിഞ്ഞു. ഇന്നത്തെ യുവതലമുറ വിവാഹം കഴിക്കാന്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ സൗന്ദര്യവും സ്വഭാവവും ഒപ്പം ജോലി സ്ഥിരതയും സാമ്പത്തിക  ഭദ്രതയും ഉറപ്പാക്കാറുണ്ട്. അതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിക്കുന്ന, 29 കാരിയായ പെൺകുട്ടിയുടെ ട്വീറ്റ്.

പേരുവെളിപ്പെടുത്താത്ത, ബികോം ബിരുദധാരിയെന്നു പരിചയപ്പെടുത്തുന്ന യുവതി വിവാഹം കഴിക്കാനായി യോജിച്ച പങ്കാളിയെ നോക്കുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. മാത്രമല്ല അവര്‍ തനിക്ക് ചേര്‍ന്ന 14 പുരുഷന്‍മാരുടെ ജോലിയും ശമ്പളവും സ്ഥലവും കൂടി പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പുരുഷന്‍മാരില്‍ തനിക്ക് ഏറ്റവും യോജിച്ചത് ആരാണെന്നാണ് യുവതിയുടെ ചോദ്യം. യുവതിയുടെ ഈ പോസ്റ്റ് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. 

ADVERTISEMENT

യുവതിയെ പരിഹസിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ഒരുപാട് പേര്‍ യുവതിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. സ്വയം ജോലി ചെയ്യുന്നില്ല, എന്നിട്ടും ഒട്ടും ന്യായമല്ലാത്ത ആവശ്യങ്ങളാണ് യുവതിക്കെന്നാണ് പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. ചിലര്‍ ഇതിനെ ഐപിഎല്‍ അതായത് ഇന്ത്യന്‍ പതി ലീഗ് എന്നു വിളിച്ചു കളിയാക്കിയും കമന്റിട്ടിട്ടുണ്ട്. ‘കഷ്ടപ്പെട്ട് നല്ല രീതിയില്‍ പഠിച്ച് മികച്ച ജോലി വാങ്ങിയവർക്ക് 29 വയസ്സുള്ള തൊഴില്‍രഹിതയായ ഒരു ആന്റി വെറും ശമ്പളത്തിന്റെ പേരില്‍ വിലയിടുന്നു’ എന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഒരു കരിയറിനായി ജീവിതകാലം മുവുവന്‍ കഷ്ടപ്പെട്ടെങ്കില്‍ അത് വച്ച് വിലയിരുത്തപ്പെടുന്നതില്‍ എന്തിനാണ് ഇത്ര വ്യാകുലപ്പെടുന്നതെന്നാണ് മറ്റൊരു യുവതി മറുപടിയായി പറഞ്ഞത്.

Read also: 'അമിതവണ്ണമുള്ള യാത്രക്കാരിയുടെ അടുത്ത് സീറ്റ് കിട്ടിയാൽ നിങ്ങളെന്തു ചെയ്യും?'; യുവതിയെ അപമാനിച്ച പോസ്റ്റ് വൈറൽ

ADVERTISEMENT

അതേസമയം പോസ്റ്റിട്ട യുവതിയെ പിന്തുണച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസമുളള ഒരു യുവതി ഇഷ്ടമുളള മാനദണ്ഡം വച്ച് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് പൊതുവെയുളള അഭിപ്രായം. മാത്രമല്ല സ്ത്രീകള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പുരുഷാധിപത്യം ഇനി തിരിച്ചാകുന്നത് വളരെ രസകരമായ കാര്യമാണെന്നും കമന്റുകള്‍ കാണാം. സ്ത്രീധനത്തിന്റെ അളവുനോക്കിയാണ് പണ്ട് പുരുഷന്മാര്‍ സ്ത്രീകളെ പങ്കാളികളായി തിരഞ്ഞെടുത്തിരുന്നെന്നും അതിനുളള തിരിച്ചടിയാണിതെന്നും ഒരു ട്വിറ്റര്‍ യൂസര്‍ അഭിപ്രായപ്പെട്ടു.

Read also: മികച്ച പങ്കാളിയാകണോ? ഹൃദയം കൊണ്ടു കേൾക്കാം, വിശ്വസിക്കാം, ബഹുമാനിക്കാം

ADVERTISEMENT

Content Summary: Woman with no job seeks help for finding a partner with high salary