തൽസമയം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ റിപ്പോർട്ടർമാർക്ക്  ചില അബദ്ധങ്ങൾ പറ്റാറുണ്ട്. അബദ്ധം പറ്റിയെന്നു തിരിച്ചറിഞ്ഞാലുടൻ പ്രേക്ഷകരോട് ക്ഷമചോദിച്ചുകൊണ്ട് ചിലർ ഉടൻ തന്നെ അത്തരം തെറ്റുകൾ തിരുത്താറുമുണ്ട്. പക്ഷേ ചില തെറ്റുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് പതിവ്.

അത്തരത്തിൽ ഒരു യുഎസ് റിപ്പോർട്ടർക്ക് പറ്റിയ അബദ്ധമാണിപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. കാറപകടത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ റിപ്പോർട്ടർക്കു പറ്റിയ ഒരു അമളിയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

അപകടത്തിൽ മരിച്ചയാളുടെ പ്രതികരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു തൽസമയ റിപ്പോർട്ടിനിടെ റിപ്പോർട്ടർ പറഞ്ഞത്. റിപ്പോർട്ടറുടെ നാക്കുപിഴയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ രസകരങ്ങളായ പ്രതികരണങ്ങളുമായി ആളുകളും സമൂഹമാധ്യമങ്ങളിൽ സജീവമായി.