നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത അറിയച്ചതിനെത്തുടർന്ന് അത്തരം രംഗങ്ങളിൽ ബോഡി ഡബിൾ ചെയ്യുകയായിരുന്നുവെന്ന് നടി കെയ്റ നൈറ്റ്‌ലി. 'ആഫ്റ്റർ മാത്' എന്ന ചിത്രത്തിൽ നഗ്നരംഗങ്ങൾ അഭിനയിക്കേണ്ടതായുണ്ടായിരുന്നെന്നും, പക്ഷേ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നകതിൽ വിസമ്മതമറിയിച്ചതിനെത്തുടർന്ന് ബോഡി ഡബിൾ ചെയ്യുകയായിരുന്നുവെന്നും നടി പറയുന്നു.

ഏതെങ്കിലും കാരണവശാൽ നഗ്നരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നാൽ ബോഡി‌ഡബിൾ ചെയ്യാനുള്ള അനുവാദം തന്റെ കോൺട്രാക്റ്റിലുണ്ടെന്നാണ് നടി ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം. ''ഞാനിതു വരെ നഗ്നയായി അഭിനയിച്ചിട്ടില്ല. ഞാൻ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തിൽ ( ദ് ആഫ്റ്റർ മാത്ത്) ബോഡി ഡബിൾ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്സ് സീനുകളുടെ കാര്യത്തിൽ ഫൈനൽ അപ്രൂവൽ ലഭിച്ചത്. എന്റെ ക്ലോസിൽ അക്കാര്യങ്ങളൊക്കെ പ്രതിപാദിച്ചിട്ടുണ്ട്.''- കെയ്റ പറയുന്നു.

' ഞാൻ ചായകുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ എനിക്ക് നഗ്നയായി അഭിനയിക്കേണ്ടി വന്നില്ല'.- കെയ്റ കൂട്ടിച്ചേർത്തു.

ടെലിവിഷനിൽ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു വന്ന കെയ്റ “പൈറേറ്റ്സ് ഓഫ് ദി കരീബിയൻ” എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാൻ എന്ന കഥാപാത്രത്തെ അഭിനയിച്ചതോടു കൂടിയാണ് രാജ്യാന്തര പ്രശസ്തിയിലേക്കുയർന്നത്. ഹോളിവുഡിൽ ഏറ്റവും കൂടതൽ പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് അവരിന്ന്.

English Summary : Keira Knightley reveals she used body double