2019 ലെ കണക്കനുസരിച്ച് 67 ഓളം അവാർഡുകൾ നേടിയിട്ടുണ്ട് അരിയാന ഗ്രാൻഡെ. അമേരിക്കൻ ഗായികയും അഭിനേത്രിയുമായ അരിയാനയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമായിട്ടുണ്ട്. 'ഫെലിക്സ് ദി ക്യാറ്റ്' എന്ന കാർട്ടൂൺ പരമ്പരയിലെ ഒറിയാന രാജകുമാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാതാപിതാക്കൾ അരിയാനയ്ക്ക് ആ പേര് നൽകിയത്.

അരിയാനയുടെ പേരിന്റെ പിറവി  'ഫെലിക്സ് ദി ക്യാറ്റ്' എന്ന കാർട്ടൂണിൽ നിന്ന് നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതത്തിൽ  അവൾക്ക് പൂച്ചകളോട് അലർജിയുണ്ട്. സൗത്ത് ഫ്ലോറിഡയിലെ യൂത്ത് സിംഗിങ്  ഗ്രൂപ്പായ ‘കിഡ്സ് ഹു കെയർ’ അരിയാന സ്ഥാപിച്ചത് തന്റെ പത്താം വയസ്സിലാണ്.ചാരിറ്റിക്കു വേണ്ടിയായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. സ്റ്റഫ് ചെയ്ത മൃഗങ്ങൾ, ഹോക്കി പക്കുകൾ, ഹാലോവീൻ മാസ്കുകൾ എന്നിവ അരിയാനയ്ക്ക് ഏറെ പ്രിയങ്കരങ്ങളായ വസ്തുക്കളായിരുന്നു.

ഹലോവീൻ മാസ്ക്കുകളോടുള്ള അമിതഭ്രമം അവളെയൊരു സീരിയൽ കില്ലർ ആക്കുമോയെനന്ന് അവളുടെ അമ്മ ഭയന്നിരുന്നു. 'യുവേഴ്സ് ട്രൂലി', 'മൈ എവരിതിങ്', 'സ്വീറ്റ്‌നർ' എന്നിവ അരിയാനയുടെ പ്രശസ്തമായ ആൽബങ്ങളിൽ ചിലതാണ്. 'യുവേഴ്സ് ട്രൂലി' പുറത്തിറങ്ങി 19 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ യുഎസ് ഉൾപ്പടെയുള്ള മുപ്പതിലധികം രാജ്യങ്ങളുടെ ഐട്യൂൺസ് സ്റ്റോർ ചാർട്ടുകളിലെ ഒന്നാം നിരയിലെത്തി. ഗ്രാമി അവാർഡുൾപ്പടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് അരിസ്റ്റ. 2019 മെയ്മാസം വരെ ഏകദേശം 71 പാട്ടുകൾ അരിസ്റ്റ ചെയ്തിട്ടുണ്ട്. 2019 മേയ് വരെയുള്ള കണക്കനുസരിച്ച് 5 കോടി മുതൽ 7 കോടിവരെയാണ് ഇവരുടെ ആസ്തി കണക്കാക്കപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പടെ 166 ദശലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഇവർ ലോകത്തെ നാലാമത്തെ സുന്ദരിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

English Summary : Life Story Of Ariana Grande