അഷ്ടമി രോഹിണി ദിനത്തിൽ കുസൃതിക്കണ്ണനായി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈഷ്‌ണവ കെ സുനിലിന്റെ പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇക്കുറി രവിവർമ ചിത്രത്തിലെ സ്ത്രീകളുടെ രൂപ ഭാവാദികളോടെയാണ് വൈഷ്ണവ എത്തിയത്.

രാജാരവിവർമയുടെ നാലു ചിത്രങ്ങളിലെ സ്ത്രീകളുടെ രൂപഭാവങ്ങളോടെ വൈഷ്ണവയെ മോഡലാക്കി ഫൊട്ടോഷൂട്ടൊരുക്കിയത് രാഹുൽ രവി എന്ന ഫൊട്ടോഗ്രാഫറാണ്. കണ്ണന്റെ കുട്ടിത്തവും കുറുമ്പുമുള്ള മുഖമല്ല പക്വതയുള്ള പാകതയുള്ള സുന്ദര സ്ത്രീ രൂപങ്ങളിലേക്കുള്ള അനായാസ വേഷപ്പകർച്ചയാണ് വൈഷ്ണവ നടത്തിയിരിക്കുന്നത്.

നോട്ടത്തിലും ഭാവത്തിലും നിൽപ്പിലും എന്തിന് ആഭരണങ്ങളിൽപ്പോലും ഒരു അണുവിട മാറ്റംവരാതെ ആ സുന്ദര ചിത്രരചനകൾ പുനർസൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഫൊട്ടോഗ്രാഫറുടെയും വൈഷ്ണവയുടെയും ഭാഗത്തു നിന്നുണ്ടായത്. എന്തായാലും കൃഷ്ണന്റെ ഉറിയടി വിഡിയോ പോലെ ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ നിറഞ്ഞ ഹൃദയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

English Summary : Vaishnava K Sunil Viral Photos