ഓസ്ട്രേലിയയിലെ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാൻ വേറിട്ട രീതിയിലൂടെ ഫണ്ട് സമാഹരണം നടത്തി യുവതി. യുഎസുകാരിയായ കെയ്‌ലൻ വാർഡാണ് നഗ്ന ചിത്രങ്ങൾ അയച്ചുനൽകി ഫണ്ട് സമാഹരണം നടത്തിയത്. ഓസ്ട്രേലിയയിലെ കാട്ടുതീ ചെറുക്കാൻ സംഭാവന നൽകിയാൽ നഗ്ന ചിത്രം അയച്ചു തരാമെന്നായിരുന്നു കെയ്‌ലൻ വാർഡിന്റെ പ്രഖ്യാപനം.  ഒരു ചിത്രത്തിനു 10ഡോളറാണ് ഒരു ചിത്രത്തിനു വിലയിട്ടത്. 

ട്വിറ്ററിൽ ‘ദ് നേക്കഡ് ഫിലാന്ത്രോപ്പിസ്റ്റ്’ (നഗ്നയായ മനുഷ്യസ്നേഹി)എന്ന അക്കൗണ്ടിലൂടെയായിരുന്നു കെയ്‌ലന്റെ ഫണ്ട് സമാഹരണം. തുടർന്ന് ഇന്‍‍സ്റ്റഗ്രാമിലൂടെയും കെയ്‌ലന്‍ പ്രഖ്യാപനം നടത്തിയതോടെ സംഗതി വൈറലായി. ഏകദേശം 5 കോടിയില്‍ അധികം രൂപയാണ് കെയ്‌‌ലന്‍ സമാഹരിച്ചത്. 

ദ് നേക്കഡ് ഫിലാന്ത്രോപിസ്റ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ കെയ്‌ലൻ വാർഡ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ‘10 ഡോളർ സംഭാവന നൽകുന്നവർക്ക് ഞാനെന്റെ നഗ്ന ചിത്രം അയച്ചു തരാം. ഇതിലൂടെ സമാഹരിക്കുന്ന തുക ഓസ്ട്രേലിയയിലെ കാട്ടുതീയിൽപെട്ട് ദുരിതം അനുഭവിക്കുന്നവർക്കു നല്‍കും. ഓരോ 10 ഡോളറിനും എന്റെ നഗ്ന ചിത്രം നിങ്ങളുടെ ഡെസ്ക്ടോപ്പിൽ എത്തും. നിങ്ങൾ ഉറപ്പ് നൽകിയാൽ മതി’

ക്യാംപെയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം കെയ്​ലന്റെ അക്കൗണ്ട് മരവിപ്പിച്ചു. തുടർന്ന് മറ്റൊരു അക്കൗണ്ട് കെയ്‌ലൻ തുടങ്ങിയെങ്കിലും അതും കമ്പനി ഡീ ആക്ടിവേറ്റ് ചെയ്തു. അഞ്ച് മില്യൺ ഹെക്ടർ കാടാണ് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ ഇതിനകം കത്തിയമർന്നത്. യുഎസിലെ അറിയപ്പെടുന്ന മോഡലാണ് കെയ്‌ലൻ വാർഡ്.

English Summary: US girl sells her nude photos to raise $700k for Australia fires. Instagram deactivates her account