സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വരുന്ന താരമാണ് സോനാക്ഷി സിൻഹ. ഗംഭീരമായ മറുപടിയിലൂടെ ട്രോളന്‍മാരുടെ വായടപ്പിക്കുകയാണ് സോനാക്ഷി. ഒരുകൂട്ടം ഫോട്ടോകളാണ് സോനാക്ഷി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇതിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലെ ട്രോളൻമാരെയും ഹെയ്റ്റേഴ്സിനെയും ലക്ഷ്യം വച്ചുള്ള കുറിപ്പോടെയായിരുന്നു സോനാക്ഷിയുടെ പോസ്റ്റ്. 

സോഷ്യൽ മീഡിയയിലെ ഹെയ്റ്റേഴ്സിനായാണ് ഈ സന്ദേശം. അവർക്കായി ഒരു ചുംബനം. കാരണം അതാണ് ഞാൻ. അസ്‌ലി.’ എന്ന കുറിപ്പോടെ അസ്‌ലിസോന എന്ന തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സോനാക്ഷി ചിത്രം പങ്കുവച്ചത്. 

ഒന്നും മറയ്ക്കാനില്ല, പേടിയുമില്ല, ഇതുകൊണ്ടൊന്നും എന്നെ നിർത്താനും ആകില്ല. എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും സോനാക്ഷി പങ്കുവച്ചിട്ടുണ്ട്. നേരത്തെയും പല ചിത്രങ്ങൾക്കും വലിയ തോതിലുള്ള വിമർശനം സോനാക്ഷിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം തന്നെ ശക്തമായ ഭാഷയിലാണ് സോനാക്ഷിയുടെ പ്രതികരണം. നേരത്തെ സോനാക്ഷിക്കെതിരെ ബോഡി ഷെയ്മിങ് വന്നിരുന്നു. അന്ന് താൻ അവരെക്കാൾ ഉയരത്തിലാണെന്നായിരുന്നു സോനാക്ഷിയുടെ പ്രതികരണം. ഏതായാലും താരത്തിന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

English Summary: Dear Haters, You've A Message From Sonakshi Sinha, 'Sealed With A Kiss'