ഗ്രാമി  പുരസ്കാര നിശയിലെ  റെഡ് കാർപ്പെറ്റിൽ എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അമിത ഗ്ലാമർ ലുക്കിള്ള  വസ്ത്രധാരണത്തിൽ  പ്രിയങ്കയ്ക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. ഇപ്പോൾ ഈ വിമർശനങ്ങൾക്ക്  മറുപടിയുമായി എത്തുകയാണ് പ്രിയങ്ക. 

പൊക്കിൾ വരെ എത്തുന്ന കഴുത്തിറക്കമുള്ള  ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്. ആരാധകർ പ്രിയങ്കയുടെ വസ്ത്രധാരണത്തെ  പ്രകീർത്തിച്ചപ്പോൾ  ഇത്തരം വസ്ത്രങ്ങൾ ഒട്ടും  സുരക്ഷിതമല്ലെന്ന  തരത്തിലുള്ള വിമർശനങ്ങളും വിവിധ  കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ  തനിക്ക് അനുയോജ്യമായ   രീതിയിൽ  തന്നെയാണ് വസ്ത്രം   ധരിച്ചതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 

‘വിമർശകർ ചിന്തിക്കുുന്നത് എനിക്ക്  ഈ  വസ്ത്രം ചേരുന്നില്ല  എന്നാണ്. എന്നാൽ, ഞാൻ  ഈ  വസ്ത്രത്തിൽ വളരെ  സുരക്ഷിതയായിരുന്നു. ഈ  വസ്ത്രം വളരെ അനുയോജ്യമായി  തോന്നി. യാതൊരു  ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. എന്തു  വസ്ത്രം  ധരിച്ചാലും  എനിക്ക്  ആത്മവിശ്വാസത്തില്‍ കുറവൊന്നും അനുഭവപ്പെടാറില്ല.  ഈ വസ്ത്രവും അങ്ങനെ തന്നെയാണ്.’–  പ്രിയങ്ക  പറഞ്ഞു. 

English Summary: Priyanka Chopra avoided wardrobe malfunction at Grammys 2020; Says ‘I don’t leave unless I’m secure’