സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കമന്റിട്ടയാളുടെ ചിത്രം സഹിതം പങ്കുവച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ. തുടർച്ചയായി അപകീർത്തിപ്പെടുത്തുന്ന കമന്റുകളിട്ടയാളുടെ പ്രൊഫൈൽ സഹിതമാണ് ദീപിക പങ്കുവച്ചത്. കമന്റിട്ടയാളെ കളിയാക്കും വിധമുള്ള മറുപടിയായിരുന്നു താരം നൽകിയത്. 

‘നിന്റെ കുടുംബവും സുഹൃത്തുക്കളും നിന്നെയോർത്ത് അഭിമാനിക്കും’ എന്ന കുറിപ്പോടെയാണ് ദിപിക കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം കമന്റിട്ടയാളെ കളിയാക്കിക്കൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ താരം പിന്നീട് ഈ പോസ്റ്റ് ഒഴിവാക്കുകയും ചെയ്തു. 

മേഘ്ന ഗുൽസാറിന്റെ ഛപാക്കിലാണ് ദീപിക അവസാനമായി അഭിനയിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്നതാണു ചിത്രം. ഹൃതിക് റോഷനൊപ്പമുള്ള ‘ഫൈറ്റർ’ ആണ് ദീപിക പദുക്കോണിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

English Summary: Deepika Padukone Calls Out Troll Who Abused Her On Social Media