എത്ര ഇഷ്ടപ്പെട്ട ജോലിയാണെങ്കിലും തൊഴിലിടത്തിലെ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ പെരുമാറ്റവും പലർക്കും ഏറെ മാനസിക സമ്മർദ്ദം നൽകാറുണ്ട്. മനസമാധാനമായി ജോലി ചെയ്യാനാവാത്ത അവസ്ഥ. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങളിൽ മനസ്സിൽ തോന്നുന്ന രീതിയിൽ പ്രതികരിക്കാനാവില്ല എന്നതും ഒരു പ്രശ്നമാണ്. അത്തരത്തിലുള്ള

എത്ര ഇഷ്ടപ്പെട്ട ജോലിയാണെങ്കിലും തൊഴിലിടത്തിലെ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ പെരുമാറ്റവും പലർക്കും ഏറെ മാനസിക സമ്മർദ്ദം നൽകാറുണ്ട്. മനസമാധാനമായി ജോലി ചെയ്യാനാവാത്ത അവസ്ഥ. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങളിൽ മനസ്സിൽ തോന്നുന്ന രീതിയിൽ പ്രതികരിക്കാനാവില്ല എന്നതും ഒരു പ്രശ്നമാണ്. അത്തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ഇഷ്ടപ്പെട്ട ജോലിയാണെങ്കിലും തൊഴിലിടത്തിലെ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ പെരുമാറ്റവും പലർക്കും ഏറെ മാനസിക സമ്മർദ്ദം നൽകാറുണ്ട്. മനസമാധാനമായി ജോലി ചെയ്യാനാവാത്ത അവസ്ഥ. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങളിൽ മനസ്സിൽ തോന്നുന്ന രീതിയിൽ പ്രതികരിക്കാനാവില്ല എന്നതും ഒരു പ്രശ്നമാണ്. അത്തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ഇഷ്ടപ്പെട്ട ജോലിയാണെങ്കിലും തൊഴിലിടത്തിലെ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ പെരുമാറ്റവും പലർക്കും ഏറെ മാനസിക സമ്മർദ്ദം നൽകാറുണ്ട്. മനസമാധാനമായി ജോലി ചെയ്യാനാവാത്ത അവസ്ഥ. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങളിൽ മനസ്സിൽ തോന്നുന്ന രീതിയിൽ പ്രതികരിക്കാനാവില്ല എന്നതും ഒരു പ്രശ്നമാണ്.

അത്തരത്തിലുള്ള പ്രതികരണങ്ങൾ ചിലപ്പോൾ ജോലിയെ ബാധിക്കുകയോ സഹപ്രവർത്തകർക്കിടയിൽ ഒറ്റപ്പെടാൻ കാരണമാവുകയോ ചെയ്തെന്നു വരും. അതിനാൽ ഇഷ്ടമല്ലാത്ത പല കാര്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് എല്ലാം സഹിച്ച് തൊഴിലിൽ തുടരുന്നവർ ഏറെയാണ്. എന്നാൽ ഇത്തരത്തിൽ പൊതുവായി തൊഴിൽ സ്ഥലങ്ങളിൽ നേരിട്ടേക്കാവുന്ന ചില  സാഹചര്യങ്ങളും അവ ആരെയും മുഷിപ്പിക്കാതെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളും നോക്കാം.

ADVERTISEMENT

നിങ്ങളുടെ ഐഡിയ മറ്റൊരാൾ മോഷ്ടിക്കുന്ന സാഹചര്യം

ഒരു ടീമായി ചേർന്ന് ജോലിചെയ്യുന്ന സാഹചര്യങ്ങളിൽ പലപ്പോഴും നേരിട്ടേക്കാവുന്ന ഒരു പ്രതിസന്ധിയാണിത്. കമ്പനി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ചെയ്യുന്ന ജോലിയുടെ ഓരോ ഘട്ടവും  റെക്കോർഡ് ചെയ്തു സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. നിങ്ങളുടെ വർക്കോ ആശയങ്ങളോ സഹപ്രവർത്തകർ അവരുടേതെന്ന രീതിയിൽ അവതരിപ്പിച്ചാൽ ഈ വർക്ക് റെക്കോർഡ്, സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാക്കാൻ സഹായിക്കും. നിങ്ങളുടെ ആശയങ്ങൾ  സഹപ്രവർത്തകരുമായി പങ്കുവച്ച് അവർക്ക് അത് സ്വന്തമാക്കാനുള്ള അവസരം നൽകാതെ യഥാസമയത്ത് മാത്രം അവതരിപ്പിക്കുക എന്നതാണ് ഏറ്റവും ഉചിതം.

Read also: 64–ാം വയസ്സിൽ ഈ വസ്ത്രമാണോ ധരിക്കേണ്ടത്?' നീന ഗുപ്തയ്ക്ക് സോഷ്യൽമീഡിയയിൽ വിമർശനം

നിങ്ങളുടേതല്ലാതെ തെറ്റിന്റെ പേരിൽ ബോസ് ശകാരിച്ചാൽ

ADVERTISEMENT

മാനസികമായി ജോലിയോട് തന്നെ മടുപ്പുളവാക്കുന്ന ഒരു അവസ്ഥയാണിത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മാത്രം പ്രതികരിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ ജോലിയെയോ തൊഴിൽ സാഹചര്യത്തെയോ ബാധിക്കാത്ത നിസ്സാര കാര്യമാണെങ്കിൽ വിട്ടുകളയാം. മറിച്ചാണെങ്കിൽ തെറ്റ് നിങ്ങളുടെതല്ല എന്ന കാര്യം പലരോടായി പങ്കുവയ്ക്കാതെ ബോസിനോട് തന്നെ നേരിട്ട് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുക. ഉള്ളിലെ അമർഷവും രോഷവും വാക്കുകളിൽ പ്രകടമാകാതെ സൗമ്യമായി കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുക. തെറ്റ് മറുപക്ഷത്താണെന്ന് വ്യക്തമാക്കി കൊടുക്കാൻ സംസാരത്തിലൂടെ സാധിക്കണം. കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് ബോസിന് മനസ്സിലാക്കാനും സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് സഹായിക്കും.

അധികസമയം ജോലി ചെയ്യാൻ ബോസ് ആവശ്യപ്പെടുന്നു, എന്നാൽ നിങ്ങൾക്ക് വ്യക്തിപരമായ ആവശ്യങ്ങളുണ്ട്

വ്യക്തിപരമായ ആവശ്യങ്ങൾ ജോലി മൂലം മാറ്റിവയ്ക്കേണ്ടി വരുന്നത് ഏറെ അതൃപ്തി ഉണ്ടാക്കുന്ന കാര്യമാണ്. അത്തരം ഒരു സാഹചര്യം നേരിട്ടാൽ മനസ്സുമടുക്കും മുൻപ് അധികസമയം ജോലിചെയ്യാൻ ബോസ് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ് എന്ന് ആദ്യം ചിന്തിക്കുക. അന്നുതന്നെ പൂർത്തിയാക്കേണ്ട ജോലിയാണോ എന്നും പിറ്റേന്ന് കാലത്തേയ്ക്ക് മാറ്റിവയ്ക്കാനാവുമോ എന്നും തിരിച്ചറിയണം. അങ്ങനെയെങ്കിൽ പ്രധാനപ്പെട്ട ഭാഗം പരമാവധി വേഗത്തിൽ ചെയ്തുതീർത്ത ശേഷം പിറ്റേന്ന് നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാം എന്ന് ഉറപ്പ് നൽകുക. അതിനായി അധിക പരിശ്രമം വേണ്ടി വരുമെന്നതിൽ നിരാശ തോന്നരുത്. ജോലിയും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ ചില വിട്ടുവീഴ്ചകൾ വേണ്ടി വന്നേയ്ക്കാം. 

Read also: 'മോൾക്ക് 19 വയസ്സായി, അവൾ സുന്ദരിയാണ്'; പെറ്റമ്മയ്ക്ക് പോറ്റമ്മ എഴുതിയ കത്ത്, വികാരാധീതയായി മകൾ

ADVERTISEMENT

ഓഫീസിൽ നിങ്ങളെക്കുറിച്ച് അപവാദപ്രചരണം ഉണ്ടായാൽ

ഇങ്ങനെ ഒരു സാഹചര്യം നേരിടാത്ത ജോലിക്കാർ കുറവായിരിക്കും. അടിസ്ഥാനരഹിതമായ ഇത്തരം പ്രചരണങ്ങൾ കേട്ട് മനസ്സ് തളരുന്നതിനു പകരം സമചിത്തതയോടെ ഈ പ്രതിസന്ധിയെ നേരിടുക. പ്രകോപിതരായി പ്രതികരിക്കാതിരിക്കുക എന്നതാണ് പ്രധാനം. നിങ്ങളെക്കുറിച്ച് കേൾക്കുന്ന അപവാദങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് സഹപ്രവർത്തകരോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കുക.  സൗമ്യമായി തന്നെ നിങ്ങളുടെ ഭാഗം അവരോട് വിശദീകരിച്ചു മനസ്സിലാക്കാനും ശ്രമിക്കുക.  കാര്യങ്ങൾ മറ്റുള്ളവർക്ക് വ്യക്തമായാൽ ഇത്തരം സംസാരങ്ങൾ ഒഴിവാക്കണമെന്ന് കർശനമായി, എന്നാൽ നല്ല ഭാഷയിൽ തന്നെ അവരോട് ആവശ്യപ്പെടുകയും വേണം.

Content Summary: How to handle different situations in a Workplace