ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. എന്നാൽ അങ്ങനെ ധൃതി വേണ്ടെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നും ലെന പറയുന്നു. '2017 വരെയും എന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. എന്നാൽ പുറത്തു നിൽക്കുന്നവർക്ക് അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. എന്നാൽ അങ്ങനെ ധൃതി വേണ്ടെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നും ലെന പറയുന്നു. '2017 വരെയും എന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. എന്നാൽ പുറത്തു നിൽക്കുന്നവർക്ക് അത് മനസ്സിലാവണമെന്നില്ല'. ചെറുപ്പക്കാരിൽ പലരും, ഒരുപാട് പ്രശ്നങ്ങൾ, എനിക്ക് ഇത് പറ്റുന്നില്ല എന്നൊക്കെയുള്ള തോന്നലിൽ ആയിരിക്കും, ആത്മഹത്യ ആണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്നു തോന്നുമെങ്കിലും ഒരിക്കലും അത് ശരിയല്ലെന്നു തന്നെയാണ് ലെനയുടെ അഭിപ്രായം

''മൂല്യമുള്ള ഒന്നും ജീവിതത്തിൽ എളുപ്പത്തിൽ ലഭിക്കില്ല. പ്രശ്നങ്ങളെ ആസ്വദിക്കാനാണ് പഠിക്കേണ്ടത്. വളരെ കഷ്ടപ്പെട്ട് ഹെവി വെയിറ്റുകൾ എടുത്താലാണ് സിക്സ്‍പാക്കും, മസിലുമെല്ലാം ഉണ്ടാകുന്നത്. അതുപോലെ 15 വർഷത്തോളം എന്റെ ജീവിതത്തിൽ ഞാൻ ഭാരങ്ങൾ ചുമന്നിട്ടുണ്ട്. അതാണ് എന്നെ കരുത്തയാക്കിയത്. എന്റെ കഥ പറയുമ്പോൾ നിങ്ങളെയും അത് ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'– ലെന പറഞ്ഞു. 

ADVERTISEMENT

'ഭാരം എടുക്കുന്നതിനനുസരിച്ച് നമ്മുടെ ശക്തി കൂടും. സത്യത്തിൽ 30 വയസ്സിനു ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. അതുവരെയും ഇവിടെ എന്താണ് സംഭവം എന്ന് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങളുടേതായ രീതിയിൽ ജീവിക്കാൻ പോകുന്നത് 30 വയസ്സിനു ശേഷം മാത്രമാണ്. യൂത്ത് ഓവർറേറ്റഡ് ആണ്. ഇവിടെ എന്താ നടക്കുന്നത് എന്നു നോക്കിനടക്കുന്ന സമയമാണ് ഇരുപതുകൾ. 10 വയസ്സ് വരെയും അച്ഛനും അമ്മയും പറയുന്നതുകേട്ടല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമുക്ക് ഒന്നും അറിയില്ല. അവർ നമ്മളെ നോക്കിയാല്‍ നമ്മുടെ ഭാഗ്യം. 10 വയസ്സ് കഴിയുമ്പോഴേ ഒരു മനുഷ്യനായിട്ട് നമ്മൾ വിരിഞ്ഞു തുടങ്ങുകയുള്ളു. 20 വയസ്സ് മുതലേ നമ്മൾ ഒരു വ്യക്തി ആകുന്നുള്ളു. 20 മുതൽ 30 വരെയും മറ്റുള്ളവർ ഇട്ടിട്ടു പോയ കാര്യങ്ങൾ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണോ ജീവിതം അങ്ങനെയാണോ എന്നൊക്കെയുള്ള ചിന്തകളാണ് അപ്പോഴുണ്ടാകുന്നത്. 30 വയസ്സിൽ നിങ്ങൾക്ക് എന്താണ് ജീവിതമെന്ന് ഒരു ധാരണ കിട്ടിയിട്ടുണ്ടാകും. 40 വയസ്സ് കഴിയുമ്പോഴേ സ്വന്തം നിലപാടുകളും, ലക്ഷ്യങ്ങളും ഇഷ്ടങ്ങളുമൊക്കെയുള്ള മനുഷ്യനാവുകയുള്ളു. ഒരു ക്ലാരിറ്റി വരുന്നത് അപ്പോഴാണ്. ജീവിതത്തിൽ വെറുതെ ധൃതി പിടിക്കേണ്ട കാര്യമില്ല. 40 വയസ്സിൽ കാര്യങ്ങളെല്ലാം ഓക്കെ ആണെങ്കിൽ അത് നല്ലത് തന്നെയാണ്'

താൻ എഴുതിയ 'ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തെപ്പറ്റി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങൾ സംസാരിച്ചത്. 

English Summary:

Lena Talks about Life