Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാമന്റെ വിജയസൂത്രങ്ങൾ

adhil

ഹയർ സെക്കൻഡറിക്കു സയൻസ് പഠിച്ച ശേഷം ചാർട്ടേഡ് അക്കൗണ്ടൻസിയിലേക്കു വഴി മാറുന്നതിൽ റിസ്കുണ്ടോ ? മുഹമ്മദ് ആദിലിനോടാണു ചോദ്യമെങ്കിൽ ഉത്തരമായി ചൂണ്ടിക്കാട്ടാൻ സ്വന്തം റാങ്കുണ്ട് – സിഎ ഫൈനലിനു കേരളത്തിൽ ഒന്നാമൻ, ദേശീയ തലത്തിൽ 29–ാം റാങ്ക്. 

ഹയർ സെക്കൻഡറിയോടെ സയൻസ് വിട്ട ആദിൽ ആറു മാസം കൊണ്ട് കൊമേഴ്സിന്റെ അടിസ്ഥാനം സ്വായത്തമാക്കി. സിഎയ്ക്കു ചില വിഷയങ്ങൾക്കു കോച്ചിങ്ങിനു പോയെങ്കിലും സ്വന്തമായി പഠിക്കുന്നതായിരുന്നു പൊതുവെയുള്ള രീതി. ഇനി ലക്ഷ്യം ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി; സ്വന്തമായി പ്രാക്ടീസ് കുറച്ചു വർഷങ്ങൾക്കു ശേഷം.

കേരളത്തിലെ ഒന്നാമന്റെ  success mantra
മലപ്പുറം പെരുമ്പടപ്പ് അയിരൂർ സ്വദേശി   സി.പി. അബൂബക്കറിന്റെയും ഷാജിതയുടെയും മകന്റെ വിജയമന്ത്രങ്ങൾ: 
∙ ഹാർഡ്‌വർക്കിനേക്കാളുപരി, കൃത്യം ആസൂത്രണത്തോടെയുള്ള ‘സ്മാർട്‌വർക്ക്’ ആണ് ആവശ്യം. 
∙ സിലബസിന്റെ വ്യാപ്തി വളരെ കൂടുതൽ. പഠനത്തിന് ഏറെസമയം മാറ്റിവയ്ക്കേണ്ടി വരുമെന്ന് ആദ്യമേ അറിയുക.
∙ എല്ലാവരും ആദ്യശ്രമത്തിൽ തന്നെ വിജയിക്കണമെന്നില്ല. ലക്ഷ്യബോധം നിലനിർത്തുക. 
∙ കോച്ചിങ് സ്ഥാപനങ്ങൾ സഹായിക്കുമെന്നുറപ്പാണ്. പക്ഷേ, അതിലുപരി സ്വന്തമായ പഠനത്തിനു പ്രാമുഖ്യം നൽകണം. 
∙ പ്രാക്ടിക്കൽ ട്രെയിനിങ്ങിനു ചേരുന്ന സ്ഥാപനം പ്രധാനം. അതു പരീക്ഷയെയും നമ്മുടെ ഭാവിയെയും സ്വാധീനിക്കും.

More Campus Updates>>