Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷവും അസംതൃപ്്തിയും തീരുമാനിക്കുന്നവർ

സെബിൻ എസ്. കൊട്ടാരം
sskottaram@gmail.com
sad-happy

വേനലിന്റെ കാഠിന്യമേറുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് ഒരു മഴപെയ്തത്. മഴത്തുള്ളികൾ ഉണങ്ങിവര ഭൂമിയെ സ്പർശിച്ചതും അത് ആർത്തിയോടെ ആ ജലകണങ്ങളെ സ്വന്തമാക്കി. ചിലർ ആ ജലകണങ്ങളെ ഇരുകൈയ്യും നീട്ടി കൈക്കുമ്പിളിൽ സ്വീകരിച്ചു. ദാഹമകറ്റാൻ പര്യാപ്്തമായിരുന്നു ആ ശുദ്ധജലം. ചില മഴത്തുള്ളികളാവട്ടെ അഴുക്കുചാലിലാണ് പതിച്ചത്. അവ ആർക്കും പ്രയോജനമില്ലാതെ പാഴായി. ശുദ്ധമായ രൂപത്തിലെത്തിയ മഴത്തുള്ളി അഴുക്കുചാലിനോട് ചേർന്നതോടെ അശുദ്ധമായി. ചില മഴത്തുള്ളികളാവട്ടെ പൊയ്കയിലെ താമരയിലകളിലാണ് വീണത്. അതാവട്ടെ സൂര്യപ്രഭയിൽ മിന്നിത്തിളങ്ങി. ചിലതാകട്ടെ, തൊട്ടടുത്ത കൊല്ലന്റെ ആലയിലെ ചുട്ടുപഴുത്ത ഇരുമ്പുകമ്പിയിലേക്കാണ് പതിച്ചത്. അത് അടുത്തനിമിഷം ആവിയായി സ്വയം ഇല്ലാതായി. ഇനി ഈ മഴത്തുള്ളി ഒരു മുത്തുച്ചിപ്പിയിലാണ് പതിക്കുന്നതെങ്കിലോ, ദീർഘനാൾ കൊണ്ടു അതൊരു പവിഴമായി പരിണമിക്കും.  

ഇവിടെ ഒരേ വസ്തു വിവിധ വസ്തുക്കളുമായി ചേരുമ്പോൾ അതിന്റെ രൂപപരിണാമം വ്യത്യസ്തമാണ്. മനുഷ്യന്റെ ജീവിതവും ഇതുപോലെയാണ്. ശുദ്ധമായ കൈക്കുമ്പിളിലേക്കു വീണ മഴത്തുള്ളിക്ക്് തന്റെ ശുദ്ധത നിലനിർത്തിക്കൊണ്ടുതന്നെ മറ്റുള്ളവരുടെ ദാഹമകറ്റാൻ ജീവജലമായി മാറാൻ കഴിഞ്ഞു. ഇതുപോലെ സദ്ജനങ്ങളുമായി ചേരുന്നവർക്ക്് തങ്ങളുടെ ഉള്ളിലെ നന്മയുടെ കിരണങ്ങൾ ഒന്നു കൂടി ജ്വലിപ്പിച്ചു കുടുംബത്തിനും സമൂഹത്തിനും നന്മയേകിക്കൊണ്ട് ജീവിതദൗത്യം പൂർത്തിയാക്കി എക്കാലവും യശസ് നിലനിർത്താൻ പറ്റും. എന്നാൽ മലിനജലത്തിൽ വീണ മഴത്തുള്ളിക്ക്് സ്വന്തം ശുദ്ധത തന്നെ നഷ്്ടപ്പെടുന്നതു പോലെ ദുഷ്്ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നവർക്ക്് അവർ  ചെയ്യുന്ന പാപത്തിന്റെ ഫലം കൂടി അനുഭവിക്കേണ്ടി വരുന്നു. 

കാലക്രമത്തിൽ തെറ്റായ വ്യക്തികളുടെ തെറ്റായ ചിന്താരീതികളും ശീലങ്ങളും ലക്ഷ്യങ്ങളും സ്വീകരിക്കുക വഴിയായി നല്ലയാളുകൾ പോലും മോശമായിത്തീരുന്നു. അതിനാൽ ജീവിതത്തിൽ തെറ്റായ വഴിയിലൂടെ ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നവരുടെ സൗഹൃദവും അവരുമായുള്ള സമ്പർക്കവും ഒഴിവാക്കുക. ഇനിയിപ്പോൾ കുടുംബാംഗങ്ങളോ ബന്ധുമിത്രാദികളോ ആണ്് തെറ്റായ ചിന്തകളും മനോഭാവങ്ങളും ശീലങ്ങളും വച്ചു 

പുലർത്തുന്നതെങ്കിൽ സൗഹൃദവും സമാധാനവും നിലനിർത്താനായി അവരുടെ തെറ്റുകളോടു ചേരാതെ സത്യസന്ധമായി അവരിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്് ശാന്തമായി അവരോട്് പറയുക. അപ്രിയ സത്യങ്ങൾ കേൾക്കാൻ ബുദ്ധിമുട്ടാണെങ്കിലും മധുരം നിറഞ്ഞ നുണകളേക്കാൾ നൂറിരട്ടി ശക്തി അപ്രിയ സത്യങ്ങൾക്കാണ്. ഒരു വ്യക്തിയിൽ മാറ്റം വരണമെങ്കിൽ അപ്രിയസത്യങ്ങളെ അംഗീകരിക്കാൻ തയ്യാറാവണം.

താമരയിലയിൽ വീണ മഴത്തുള്ളി സൂര്യപ്രഭയിൽ തിളങ്ങുകയാണ് ചെയ്തത്. നന്മയുടെ വഴിയിലൂടെ സഞ്ചരിക്കുകയും പോസിറ്റീവായി ചിന്തിക്കുകയും ഉയർന്ന ലക്ഷ്യങ്ങൾ മനസിൽ കാണുകയും ചെയ്യുന്നവരുമായി സംസർഗം പുലർത്തുകയും അവരുടെ വഴിയേ ചരിക്കുകയും ചെയ്യുന്നവർ കാലക്രമത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. പേരും പ്രശസ്തിയും അംഗീകാരങ്ങളുമെല്ലാം അവർക്ക്് ലഭിക്കും.

ഇനി മുത്തുച്ചിപ്പിക്കുള്ളിൽ പതിക്കുന്ന മഴത്തുള്ളിയോ; അത് ദീർഘനാളത്തെ സഹവാസം കൊണ്ടു പതിയെ പതിയെ ഒരു പവിഴമായി മാറുന്നു. അതിന്റെ മൂല്യം ഉയരുന്നു. നന്മ നിറഞ്ഞ കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളുമായി ദീർഘനാളത്തെ സംസർഗം വഴിയായി ആളുകളിൽ തന്നെ മാറ്റം സംഭവിക്കുന്നു. കുടുംബങ്ങളിലെയും സ്ഥാപനങ്ങളിലെയും വ്യക്തികളിലെയും നന്മ നിറഞ്ഞ കാര്യങ്ങൾ സ്വീകരിക്കുക വഴിയായി ചിന്തകളിലും സ്വഭാവത്തിലും ശീലങ്ങളിലും വലിയ പരിവർത്തനം സംഭവിച്ച്് എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തികളായി അവർ മാറും. പിന്നീട് ലോകം ഓർമ്മിക്കുക അവ രുടെ പൂർവകാലമായിരിക്കില്ല. മറിച്ച്് അവരിൽ വന്ന വലിയ മാറ്റമായിരിക്കും. ഇതിനു മികച്ച ഉദാഹരണമാണ് രാജകുമാരനിൽ നിന്ന്് ഗൗതമ ബുദ്ധനായി മാറിയ പരിണാമം.

ഓർക്കുക, നമ്മുടെ തിരഞ്ഞെടുപ്പാണ് ജീവിതത്തിൽ സന്തോഷവും അസംതൃപ്്തിയും നിറയ്ക്കുന്നത്. ശരിയായ വ്യക്തികളെ, സ്ഥാപനങ്ങളെ, രാഷ്്ട്രീയ കക്ഷിയെ, സർക്കാരിനെ നാം തിരഞ്ഞെടുത്താൽ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും സന്തോഷം നിറയും.

ശിശിരകാലത്ത്് ഇലപൊഴിഞ്ഞ മരങ്ങൾ കാണുമ്പോൾ വിഷമിക്കേണ്ടതില്ല. കാരണം, ഏതാനും നാളുകൾക്കകം  പുത്തൻനാമ്പുകൾ പിറവിയെടുക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് ആ നഷ്്ടങ്ങൾ. നഷ്്ടപ്പെട്ട ഇലകളേക്കാളും മനോഹരമായ, ഹരിതാഭമായ, ജീവസുറ്റ ഇലകളാൽ വീണ്ടും ആ മരം അലംകൃതമാകുന്നു. നമ്മുടെ ജീവിതത്തിലെ നഷ്്ടങ്ങളിലും തിരിച്ചടികളിലും നമുക്ക്് മരത്തിന്റെ ജീവിതത്തെ ഒരു പാഠമായെടുക്കാം. പൊഴിയുന്ന ഇലകളെ നോക്കി മരം കണ്ണീർവാർക്കാറില്ല. മറിച്ച്് അതിനറിയാം, ഈ നഷ്്ടങ്ങൾ അതിലും വലിയ നേട്ടങ്ങൾക്ക്് വേണ്ടിയാണെന്ന്്. അതിനാൽ പുതിയ പ്രതീക്ഷകളോടെ പുതിയ വർഷത്തെ നമുക്ക്് വരവേൽക്കാം. ജീവിതം സന്തോഷകരമാക്കാം, ഉയരങ്ങൾ കീഴടക്കാം. 

More Motivational Stories>>