Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃദ്ധരെ കടുവകള്‍ക്ക് ഇരയായി നല്‍കുന്ന ഗ്രാമം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Tiger

ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണമേഖലയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ഈ മേഖലയിൽ ഫെബ്രുവരി മുതല്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ അധികാരികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സർക്കാരിൽ നിന്നും പണം ലഭിക്കുവാൻ കുടുംബത്തിലെ പ്രായമായവരെ ഇവിടെയുള്ളവർ കടുവകൾക്കു മുന്നിലേക്ക് ഇരയായി ഇട്ടുകൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിലെ മറ്റുള്ളവർക്ക് പണം ലഭിക്കുവാൻ സ്വയം മരിക്കാനും ആളുകൾ തയാറാകുന്നുണ്ടെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. കടുവാസംരക്ഷണ മേഖലയ്ക്ക് സമീപമുള്ള മൂന്ന് ഗ്രാമങ്ങളില്‍ ഫെബ്രുവരി മുതല്‍ കൊല്ലപ്പെട്ടത് 8 പേരാണ്. 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരേറെയും‍. 

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ആണ് ഗൗരവതരമായ ഈ കണ്ടെത്തല്‍ നടത്തിയത്. കൊല്ലപ്പെട്ട 8 പേരുടെയും മൃതദേഹാവവശിഷ്ടങ്ങൾ കണ്ടെത്തിയത് അതിര്‍ത്തിയിലെ വയലുകളിലാണെന്നതാണ് ഈ സംഭവത്തില്‍ അന്വേഷണത്തിനു തുടക്കമിടാന്‍ കാരണം. ഇക്കാര്യത്തില്‍‍ സംശയം തോന്നിയതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാര്യങ്ങൾ വ്യക്തമായതോടെ സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു.

ആളുകള്‍ കടുവകൾ സ്വൈര്യവിഹാരം നടത്തുന്ന സംരക്ഷണ കേന്ദ്രത്തിനുള്ളിൽ വച്ചു കൊല്ലപ്പെട്ടാല്‍ സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കില്ല.  അതേസമയം വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലോ കൃഷിസ്ഥലങ്ങളിലോ ആണു കൊല്ലപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം ലഭിക്കും.അതിനാൽ കടുവ കൊന്നു തിന്നതിനു ശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ വയലുകളില്‍ കൊണ്ടുവന്നിടുകയാണെന്നാണ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ബലമായി സംശയിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം ഔദ്യോഗികമാായി സ്ഥിരീകരിക്കൂ.

ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഗ്രാമവാസികളില്‍ പലര്‍ക്കുംഇക്കാര്യത്തില്‍ സംശയമുള്ളതായി വ്യക്തമായിട്ടുണ്ട്. ഗവര്‍മെന്‍റില്‍ നിന്നുള്ള വരുമാനമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ലക്ഷ്യമെന്ന് ഗ്രാമവാസികളും പറയുന്നു. 56 വയസ്സുകാരിയായ സ്ത്രീയാണ് ഏറ്റവും ഒടുവില്‍ ഇവിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണപ്പെട്ട പ്രദേശത്തു നിന്ന് ഒരു കിലോമീറ്ററോളം അകലെ ക‍ൃഷിയിടത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതും അധികൃതരുടെ സംശയം ബലപ്പെടാൻ കാരണമായി.

Read More articles from Environment News