Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവിനൊപ്പം പല്ലുകൾ പുറത്തുകാട്ടി ചിരിച്ചു നിൽക്കുന്ന കുതിര; ചിത്രങ്ങൾ കൗതുകമാകുന്നു

Horse

'സ്മൈല്‍ പ്ലീസ്'എന്ന് ഫൊട്ടോഗ്രാഫര്‍ പറയുമ്പോൾ നന്നായി ചിരിക്കാൻ മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും കഴിയും എന്നു തെളിയിച്ചിരിക്കുകയാണ് ഒരു കുതിര. പെന്‍സില്‍വാനിയക്കാരിയായ പാറ്റി വൂമറുടെ വളർത്തു കുതിര ക്രിക്കറ്റാണ് പാറ്റിയുടെ കല്യാണദിവസം ചിരിച്ചുകൊണ്ടു താരമായത്. പാറ്റിക്കൊപ്പം മുൻനിരയിലെ പല്ലുകൾ കാട്ടി ചിരിച്ചു നിൽക്കുന്ന ക്രിക്കറ്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

  പാറ്റിയുടെ ഫൊട്ടോഗ്രാഫര്‍ ടോണി ബെന്‍ഡ്‌ലെ എടുത്ത പാറ്റിയുടെയും അവളുടെ കുതിരകളുടെയും ചിത്രങ്ങള്‍ ഇപ്പോൾത്തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. ചിത്രത്തില്‍ വധു പാറ്റിയേക്കാള്‍ ശ്രദ്ധ നേടിയത് അവളുടെ കുതിര ക്രിക്കറ്റ് ആണെന്നു മാത്രം. ഫൊട്ടോയില്‍ മുഴുവന്‍ പല്ലുകളും പുറത്തുകാണിച്ച്‌ ചിരിച്ചുനില്‍ക്കുകയാണ് ക്രിക്കറ്റ്.

Horse

ഫൊട്ടാഗ്രാഫര്‍ ടോണിയാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കൊപ്പം ഫൊട്ടോഷൂട്ട് നടത്തി മുൻപരിചയമുണ്ടെങ്കിലും ആദ്യമായാണ് ഒരുമൃഗം തന്റെ ക്യാമറയിൽ നോക്കി ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നു ടോണി പറയുന്നു.കല്യാണഫൊട്ടോയില്‍ തന്നേക്കാള്‍ ശ്രദ്ധ ക്രിക്കറ്റ് കൊണ്ടുപോയതില്‍ പാറ്റിക്കും പരിഭവമൊന്നുമില്ല.' ഡച്ചും ക്രിക്കറ്റും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അവർക്ക് എന്റെ ഹൃദയത്തില്‍ അവര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും.' പാറ്റി പറയുന്നു.