Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്‍റെ ആദരം ഇവർക്കും ; മികച്ച കുതിര ‘ബ്ലാക്ക് ബ്യൂട്ടി’, മികച്ച നായ‘മഝ്‌ലി’

Black Beauty

മികച്ച രാജ്യസേവകരായി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ അംഗങ്ങളായ നായയെയും കുതിരയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തിരഞ്ഞെടുത്തു.ഇവരും മികച്ച രീതിയിൽ രാജ്യത്തെ സേവിക്കുന്നവർ തന്നെയാണ്. സേനയുടെ ഛത്തീസ്ഗഡിലുള്ള ബേസിക് ട്രെയിനിംഗ് സെന്‍ററിൽ സേവനമനുഷ്ഠിക്കുന്ന ബ്ലാക്ക് ബ്യൂട്ടി എന്ന കുതിരയേയും 29മത് ബറ്റാലിയനിലെ മഝ്‌ലി എന്ന നായയേയുമാണ്  "മികച്ച കുതിര, മികച്ച നായ' എന്നീ മെഡലുകൾ നൽകി ആദരിച്ചത്.

Machhli

അതിർത്തിയിൽ ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് റേഷൻ വിഹിതം അവിടെയെത്തിക്കുകയെന്നതാണ് ബ്ലാക്ക് ബ്യൂട്ടിയുടെ ജോലി. നക്സൽ സാന്നിധ്യമുള്ള മേഖലയിൽ ബോംബ് കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് മഝ്‌ലിയുടേത്. ഐടിബിപിയുടെ 56മത് റെയ്സിങ് ഡേ ഡേ ആഘോഷത്തിനായി ക്യാമ്പിലെത്തിയപ്പോണ് രാജ്നാഥ് സിങ് ഇരുവരുടെയും കഴുത്തിൽ മെഡലുകൾ അണിയിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെയും പങ്കുവെച്ചിരുന്നു. 

Black Beauty

ഒൻപതു വയസു പ്രായമുള്ള ബ്ലാക്ക് ബ്യൂട്ടി ജനിച്ചപ്പോൾ മുതൽ സേനയിൽ അംഗമാണ്. ഏഴു വയസുകാരനായ ബെൽജിയൻ ഷെപ്പേർഡ് ഗണത്തിൽപ്പെട്ട മഝ്‌ലി ബോംബ് മണംപിടിച്ചു കണ്ടെത്തുന്നതിൽ സമർഥയാണ്. ഛത്തിസ്ഗഡിലെ രാജ്നന്ദന്‍ഗാവ് ഗ്രാമത്തിൽ മച്ച്ലി നടത്തിയ ഓപ്പറേഷനിൽ അഞ്ചു കിലോയോളം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. നിരവധി സേനാംഗങ്ങളുടെ ജീവനാണ് മഝ്‌ലി ഇതിലൂടെ രക്ഷിച്ചത്. അടുത്തിടെ നടന്ന ദേശീയ കുതിരയോട്ട മത്സരത്തിൽ  ബ്ലാക്ക് ബ്യൂട്ടി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

related stories