Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യൻ കെഡിനു സമ്മാനിച്ചത് നെറ്റിയിലൊരു കുഴി !

sunburn

സൂര്യാഘാതത്തിന്റെ അപകടവശങ്ങളെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. വേനല്‍ക്കാലത്താണ് ഇത് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. പലപ്പോഴും കടുത്ത സുര്യാഘാതങ്ങള്‍ മരണത്തിനു വരെ കാരണമായേക്കാമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കാറുമുണ്ട്. സുര്യാഘാതത്താൽ തലയിൽ ഒരു കുഴിയുമായി ജീവിക്കുകയാണ്  ടെക്സാസ് സ്വദേശിയായ കെഡ് ഹുക്കബേ.

സുര്യാഘാതത്തിന്റെ ശക്തി ഇത്രയും ഭീകരമായിരിക്കുമെന്ന് കെഡ് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നറിയിപ്പുകൾ കാണുമ്പോൾ അധികശ്രദ്ധ കൊടുക്കാറുമില്ലായിരുന്നു. പുറത്തുപോകുമ്പോഴോ വെയിലത്ത് ജോലി ചെയ്യുമ്പോഴോ അതുകൊണ്ടുതന്നെ കെഡ് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നുമില്ല.  

ഒരുദിവസം വെയിലത്തു പോയിവന്ന ശേഷമാണ് കെഡ് അത് ശ്രദ്ധിച്ചത്. തന്റെ നെറ്റിയുടെ മുകള്‍ ഭാഗത്തായി  വല്ലാത്ത ഒരു തടിപ്പും അസ്വസ്ഥതയും.  ഒരു വിരല്‍ അമര്‍ത്തിയാല്‍ ഉള്ളിലേക്ക് ആഴ്ന്നു പോകുന്നത്ര അളവിലാണ് തൊലിപ്പുറത്ത് തടിപ്പ് ഉണ്ടായത്. വിദഗ്ധ പരിശോധനയിലാണ് സൂര്യാഘാതം ഏറ്റതാണെന്നു മനസ്സിലായത്.

തന്റെ ഈ അനുഭവങ്ങളും ചിത്രങ്ങളും സഹിതം കെഡ് ട്വിറ്ററില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അതോടെയാണ് സംഭവം കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. പലരും സമാനമായ അനുഭവങ്ങള്‍ കെഡിന്റെ പോസ്റ്റിനു താഴെ കുറിക്കുകയും ചെയ്തു. 

ഇപ്പോള്‍ വെയിലത്തേ ഇറങ്ങുന്നതുതന്നെ ഭയമാണെന്നാണു കെഡ് പറയുന്നത്. പൂര്‍ണ ആരോഗ്യവാനായ തനിക്ക് ഇത്രയും കഠിനമായ സുര്യാഘാതം ഉണ്ടായെങ്കില്‍ മറ്റുള്ളവരുടെഅവസ്ഥ ഇതിലും കടുത്തതാകും എന്നാണ് അദ്ദേഹം പറയുന്നത്.  

ഇപ്പോള്‍ എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ചാണ് പുറത്തുപോകുന്നതെന്ന് കെഡ് പറയുന്നു. സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക്കാതെ പുറത്തേക്ക് പോകരുതെന്നാണ് തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനോടും കെഡ് പറയുന്നത്.

Read More : Health News