Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ഷവിളകൾക്കു പ്രത്യേക ഇൻഷുറൻസ്

coconut-palm-tree

തെങ്ങ്, കമുക്, റബർ, കശുമാവ്, കുരുമുളക് എന്നീ വൃക്ഷവിളകൾ വിളവെടുത്തു തുടങ്ങുന്നതിനു മുൻപ് നശിക്കുന്ന പക്ഷം പ്രത്യേക സംരക്ഷണമുണ്ട്. വിശദാംശങ്ങൾ താഴെ.

വിള
ഇൻഷുർ ചെയ്യാൻ വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം / വിസ്തീർണം
ഇൻഷുർ ചെയ്യാൻ വേണ്ട പ്രായം
പ്രീമിയം
നഷ്ടപരിഹാരം
തെങ്ങ്
10 എണ്ണം
നട്ട് ഒരു മാസം മുതൽ ഏഴു വർഷം വരെ ഒരെണ്ണത്തിന് ഒരു വർഷത്തേക്ക് ഒരു രൂപ, 3 വർഷത്തേക്ക് ഒരുമിച്ചടച്ചാൽ 2 രൂപ ആദ്യത്തെ 3 വർഷത്തേക്ക് ഒരെണ്ണത്തിന് 200 രൂപ. 3 വർഷത്തിനുമേൽ 7 വർഷം വരെ ഒരെണ്ണത്തിന് 400 രൂപ
കമുക്
10 എണ്ണം
നട്ട് ഒരു മാസം മുതൽ ആറു വർഷം വരെ 3 വർഷത്തേക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം 3 വർഷം വരെ ഒരെണ്ണത്തിന് 50 രൂപ. മൂന്നു വർഷത്തിനു മേൽ ഏഴു വർഷം വരെ ഒരെണ്ണത്തിന് 80 രൂപ
റബർ
25 എണ്ണം
നട്ട് ഒരു മാസം മുതൽ ഏഴു വർഷം വരെ 3 വർഷത്തേക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം 3 വർഷം വരെ ഒരെണ്ണത്തിന് 200 രൂപ. മൂന്നു വർഷത്തിനു മേൽ ഏഴു വർഷം വരെ ഒരെണ്ണത്തിന് 600 രൂപ
കശുമാവ്
5 എണ്ണം
നട്ട് ഒരു മാസം മുതൽ മൂന്നു വർഷം വരെ 3 വർഷത്തേക്ക് 5 എണ്ണത്തിന് 4.50 രൂപ മൂന്നു വർഷം വരെ ഒരെണ്ണത്തിന് 100 രൂപ
കുരുമുളക്
15 താങ്ങുമരങ്ങളിലുള്ളവ
നട്ട് ഒരു മാസം മുതൽ നാലു വർഷം വരെ 15 താങ്ങുമരങ്ങളിലുള്ളതിന് ഒരു വർഷത്തേക്ക് 7.50 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 15 രൂപ ആദ്യത്തെ രണ്ടു വർഷം ഒരു താങ്ങുമരത്തിലുള്ളതിന് 50 രൂപ. രണ്ടു വർഷം മുതൽ നാലു വർഷം വരെ 100 രൂപ


വിള ഇന്‍ഷുറന്‍സ് പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോം– മാതൃക

1. അപേക്ഷകന്റെ പേരും വിലാസവും : .....................
2. കൃഷിഭവന്റെ പേര് : .....................
3. കൃഷിഭൂമിയുടെ വിസ്തൃതിയും സർവേനമ്പരും : .....................
4. കൃഷി ഭൂമി സ്വന്തമോ പാട്ടത്തിനോ : .....................
5. കൃഷി ചെയ്തിട്ടുള്ള വിളകളുടെ പേര്/ എണ്ണം / വിസ്തൃതി : .....................
6. വിളകളുടെ പ്രായം : .....................
7. കഴിഞ്ഞ മൂന്നു കൊല്ലങ്ങളിലെ ഉൽപാദനം (വർഷം തിരിച്ച്) : .....................
8. കർഷകന്റെ വാർഷിക വരുമാനം : .....................
9. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃഷിഭൂമിയുടെ വിസ്തീർണം / എണ്ണം : .....................

മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്ന് ബോധിപ്പിക്കുന്നു. ഞാൻ വിള ഇൻഷുറൻസ് പദ്ധതിയുടെ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിച്ചുകൊള്ളാമെന്ന് സമ്മതിച്ചിരിക്കുന്നു. ഇതിനു വിപരീതമായി പ്രവർത്തിച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടാക്കുന്ന പക്ഷം ആ തുക പലിശയോടുകൂടി എന്നിൽനിന്ന് ഈടാക്കുന്നതിന് ഞാൻ പരിപൂർണമായി സമ്മതിച്ച് ഒപ്പിട്ടിരിക്കുന്നു.

സ്ഥലം:
തീയതി:                                    കൃഷിക്കാരന്റെ ഒപ്പ്

നഷ്ടപരിഹാരത്തുക അവകാശപ്പെടുന്നതിനുള്ള അപേക്ഷാഫോം– മാതൃക

1. കർഷകന്റെ പേരും വിലാസവും :
2. റജിസ്റ്റർ നമ്പർ :
3. പ്രീമിയം അടച്ച തുകയും വിശദാംശങ്ങളും :
4. വിളനാശമുണ്ടായ തീയതി :
5. വിളനാശത്തിന്റെ സ്വഭാവം :
6. നാശനഷ്ടത്തിന്റെ വിവരങ്ങൾ :
7. നാശനഷ്ടമുണ്ടാകുമ്പോഴുള്ള വിളകളുടെ പ്രായം / ഘട്ടം :
8. വിളനാശം ഉണ്ടായപ്പോൾ നാശനഷ്ടം കുറയ്ക്കാൻ കൈക്കൊണ്ട നടപടികൾ :
9. വിളനാശപ്രകാരം ലഭിക്കേണ്ട തുക വിള തിരിച്ച് :
10. ബാങ്ക് അക്കൗണ്ട് നമ്പർ :
11. ആധാർ നമ്പർ :

സ്ഥലം :
തീയതി :
അപേക്ഷകന്റെ ഒപ്പ്