രൺബീറും ദീപികയും പ്രധാനവേഷങ്ങളിലെത്തിയ തമാശ നിരൂപകപ്രശംസ നേടിയിരുന്നെങ്കിലും ബോക്സ്ഓഫീസിൽ വൻ പരാജയമായിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളായ യുടിവി മോഷൻ പ്രൊഡക്ഷൻസായിരുന്നു നിർമാണം.
ചിത്രത്തിന്റെ പരാജയം മൂലം നിർമാതാക്കൾക്കുണ്ടായ നഷ്ടം നികത്തി മാതൃകയായിരിക്കുകയാണ് രണ്‍ബീറും ദീപികയും. തങ്ങൾക്ക് പ്രതിഫലമായി ലഭിച്ച തുക മടക്കി നല്‍കിയാണ് ഇരുവരും നിര്‍മാതാക്കള്‍ക്ക് ആശ്വാസമായത്.
10 കോടി രൂപ രണ്‍ബീര്‍ തിരിച്ചു നല്‍കിയപ്പോള്‍ 5 കോടിയാണ് ദീപിക നല്‍കിയത്. ഇംതിയാസ് അലി ആയിരുന്നു സിനിമയുടെ സംവിധായകൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.