Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെ ഹൃദയത്തിൽ തൊട്ട സണ്ണിയുടെ വാക്കുകൾ

sunny-shahrukh

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റായീസിൽ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്. തന്റെ ഒരു സ്വപ്നമാണ് ഷാരൂഖിനൊപ്പം അഭിനയിക്കുകയെന്നതെന്ന് സണ്ണി പറയുന്നു. ഇതിനെക്കുറിച്ച് സണ്ണി ട്വീറ്റ് ചെയ്തത് ഇങ്ങനെ...‘നമ്മൾ ജീവിതത്തിൽ കഠിനമായി പ്രയത്നിച്ചാൽ, പ്രാർഥിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ സഫലമാകും. ഈ ദിവസം വന്നുചേരാ‍ൻ ഒരുപാട് വർഷമായി ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്. ദൈവത്തിന് നന്ദി.’ സണ്ണി പറയുന്നു.

സണ്ണി ലിയോണിന്റെ ട്വീറ്റ് കണ്ട് ഷാരൂഖിന്റെ ഹൃദയം അലിഞ്ഞുപോയെന്നാണ് ബിടൗണിൽ നിന്നുള്ള റിപ്പോർട്ട്. സണ്ണിയുടെ വാക്കുകളിൽ നന്ദി പറയുന്നുവെന്നും തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും ഷാരൂഖ് അഭിമുഖത്തിൽ വ്യക്തമാക്കി.

Your Rating: