Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദങ്കൽ സെറ്റിൽ ആമിർ തളർന്നു വീണു

aamir

ഒരു ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാന്‍ ആമിർ ഖാന് യാതൊരു പ്രശ്നവുമില്ല. പുതിയ ചിത്രമായ ദങ്കലിന് വേണ്ടിയും അസാധാരണമായ രൂപമാറ്റമാണ് താരം നടത്തിയിരിക്കുന്നത്. എന്നാൽ ആരോഗ്യംവച്ചുള്ള ആമിറിന്റെ ഈ തയാറെടുപ്പിൽ കുടുംബാംഗങ്ങളും ആരാധാകരും അസ്വസ്ഥരായിരുന്നു. അവർക്ക് വീണ്ടും അസ്വസ്ഥത കൂട്ടുന്നൊരു വാർത്തയാണ് ദങ്കൽ സെറ്റിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.

പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്‍റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ് ദങ്കല്‍. ചിത്രത്തിനായി ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ആമിർ ഗുസ്തിരംഗങ്ങൾ ചിത്രീകരിച്ചത്. ലുധിയാനയിൽ കഴിഞ്ഞ നാൽപ്പത് ദിവസമായി ചിത്രീകരണം തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. നിർത്താതെയുള്ള ഷൂട്ടിങിനിടെ ചിത്രീകരണ സ്ഥലത്ത് ആമിർ ഖാൻ തളർന്നുവീണു.

സിനിമയിലെ ഒരു ആക്ഷൻ രംഗത്തിന് വിവിധ ആംഗിളുകളിൽ നിന്നുള്ള ഷോട്ടുകൾ എടുക്കേണ്ടതുണ്ടായിരുന്നു. അവസാന ടേക്ക് എടുക്കുന്ന സമയത്താണ് ആമിർ ഖാന്‍ തളർന്ന് വീണത്. യൂണിറ്റ് അംഗങ്ങൾ വിചാരിച്ചത്. മസില് കയറിയതുമൂലമുണ്ടായ വേദനയാണെന്നാണ്. എന്നാൽ സത്യത്തിൽ അദ്ദേഹം വേദനകൊണ്ട് പുളയുകയായിരുന്നു. ഐസ് പാക്കുകളും മറ്റും വച്ചിട്ടും വേദനയ്ക്ക് ശമനംവന്നില്ല. മാത്രമല്ല എഴുന്നേറ്റ് നിൽക്കാൻ പോലും അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു.

കാര്യത്തിന്റെ ഗൗരവസ്ഥിതി മനസ്സിലാക്കിയതോടെ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ വിശദമായ ചികിത്സയിൽ ആമിറന്റെ തോളിന് ഗുരുതരമായ പരുക്ക് പറ്റിയതായി കണ്ടെത്തി. എന്തായാലും വിദഗ്ധ ചികിത്സക്കായി ആമിർ ഇപ്പോൾ മുംബൈയിൽ എത്തിയിരിക്കുകയാണ്.

95 കിലോയാണ് ആമിറിന്‍റെ ഇപ്പോഴത്തെ തൂക്കം. മുടിയും താടിയുമൊക്കെ നരച്ചിരിക്കുന്നു. ഇതും ചിത്രത്തിനുവേണ്ടിതന്നെ. ചിത്രത്തില്‍ രണ്ടുഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.