ആമിര്‍ ഖാന്‍ നായകനായെത്തുന്ന പുതിയ ചിത്രം ദങ്കലിന്‍റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്.
ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് ദങ്കല്‍. ഇതിനായി തടി കൂട്ടാനും താരം തയാറായി. 95 കിലോയാണിപ്പോള്‍ ആമിറിന്‍റെ ഭാരം. നരച്ച താടിയായി എത്തുന്ന ആമിറന്‍റെ തടിയന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
മാഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്‍റെ ജീവിതമാണ് സംവിധായകന്‍ നിതേഷ് തിവാരി, ദങ്കല്‍ എന്ന പേരില്‍ സിനിമയാക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് രണ്ടു പെണ്‍കുട്ടികളും. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്.
ഹരിയാനയിലെ പ്രാദേശിക ഭാഷയും ആമിര്‍ ചിത്രത്തിനായി പഠിക്കുന്നുണ്ട്. തൂക്കം കൂട്ടിയതിനു ശേഷം തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് ആമിര്‍ പറയുന്നു. ഷൂ ലേസ് കെട്ടാന്‍ കുനിയാന്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടാണ്. പ്രായം കുറഞ്ഞ ലുക്കിന് വേണ്ടി ആമിറിന് വീണ്ടും തൂക്കം കുറക്കേണ്ടി വരും. തന്‍റെ ആരോഗ്യത്തെക്കുറിച്ച് അമ്മയ്ക്കും ഭാര്യയ്ക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പങ്കുവച്ചിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.