Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് മറുപടിയുമായി ശ്രദ്ധ കപൂറും കരൺ ജോഹറും

karan-dulquer

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ദുൽഖറിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഓക്കെ കൺമണിയുടെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ഓക്കെ ജാനുവിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്തു.

ആദിത്യ റോയ് കപൂർ ആണ് ഹിന്ദിയിൽ ദുൽക്കറിന്റെ വേഷത്തിൽ എത്തുന്നത്. നിത്യ മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധ കപൂർ അവതരിപ്പിക്കുന്നു. ട്രെയിലറിനെ പ്രശംസിച്ച് ദുൽഖർ ട്വീറ്റ് ചെയ്തിരുന്നു. മികച്ച റീമേയ്ക്ക് ആയിരിക്കും ഈ ചിത്രമെന്നും കരണിനും ഷാദിനും ആദിത്യയ്ക്കും ശ്രദ്ധയ്ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ട്വീറ്റിലൂടെ ദുൽക്കർ അറിയിക്കുകയും ചെയ്തു.

ദുൽക്കറിന്റെ ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും ഈ ചിത്രം ഇത്ര വലുതാകാൻ കാരണം താങ്കളാണെന്നും കരൺ പറഞ്ഞു. ഞങ്ങൾ പ്രതീക്ഷ കാക്കുമെന്നും കരൺ ദുൽഖറിനോട് ട്വീറ്റിലൂടെ അറിയിച്ചു. ദുൽഖറിന് നന്ദി അറിയിച്ച് നടി ശ്രദ്ധ കപൂറും രംഗത്തെത്തി. ഓക്കെ കൺമണി ഹിറ്റായതുപോലെ ഓക്കെ ജാനുവും ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രദ്ധ പറഞ്ഞു.

മണിരത്നത്തിന്‍റെ ബാനറായ മദ്രാസ് ടാക്കീസും കരൺ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷൻസും ചേർന്നാണ് ഓക്കെ ജാനു നിർമിക്കുന്നത്. മണിരത്നത്തിന്റെ അസോഷ്യേറ്റായിരുന്ന ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിരത്നത്തിന്‍റെ 'അലൈപായുതേ' എന്ന മെഗാഹിറ്റ് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും ഷാദ് അലിയാണ്.

ആഷികി 2' എന്ന ചിത്രത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്.