ടെലിവിഷൻ–മോഡൽ രംഗത്ത് നിരവധി ആരാധകരുള്ള താരമാണ് കരൺ കുന്ദ്ര. കരൺ കഴിഞ്ഞ ദിവസം തന്റെ കാമുകിയുമായി നിൽക്കുന്നൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കരണിന്റെ ഏതോ ഒരു ആരാധിക ചിത്രത്തിനെതിരെ രംഗത്തെത്തി. ഇവളെ കാണാൻ വേശ്യയെപ്പോലെയാണ് ഇരിക്കുന്നതെന്നും ഇതുപോലൊരു പെണ്ണിനെ കാമുകിയാക്കാൻ കരണിന് എങ്ങനെ തോന്നിയെന്നുമായിരുന്നു കമന്റ്.
കെകുന്ദ്ര എന്ന വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു ഈ കമന്റ് പോസ്റ്റ് ചെയ്തത്. നിയന്ത്രണം നഷ്ടപ്പെട്ട കരൺ ഇതിനെതിരെ രംഗത്തെത്തി. മറ്റൊരാളുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഐഡിയിൽ ഇത്തരം കമന്റ് പോസ്റ്റ് ചെയ്യുന്നവരെ സമൂഹത്തിന് ആവശ്യമില്ലെന്നും. തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യുന്ന ആരാധകരെ തനിക്ക് വേണ്ടെന്നും കരൺ പറയുന്നു. ഈ വ്യാജ ഐഡി ഒരു പെൺകുട്ടിയാണ് നോക്കുന്നതെന്നും കരൺ പറയുന്നു.
‘അച്ഛനും അമ്മയും സഹോദരങ്ങളുമായിരിക്കും ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ ഇവരെ പഠിപ്പിച്ചത്. നിങ്ങളുടെ കുടുംബത്തെയാണ് ഇതിൽ തെറ്റുപറയേണ്ടത്. നിങ്ങളുടെ സഹോദരങ്ങൾ മറ്റുപെൺകുട്ടികളെയും വേശ്യകളെന്നാകും വിളിക്കുക. അങ്ങനെയാകും അവർ ആനന്ദം കണ്ടെത്തുക.ദയവ് ചെയ്ത് ഐഡിയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രവും പേരും എടുത്തുമാറ്റുക.–കരൺ പറഞ്ഞു.