Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യ ബാലന് ഡങ്കിപ്പനി; ഷാഹിദ് കപൂറിന് നോട്ടിസ്

vidya-shahid

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി. അസുഖബാധിതയായി വിദ്യാബാലന്‍ വീട്ടില്‍ തന്നെ ചികിത്സയിലാണ്. കൊതുക് പ്രജനനം തടയുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരുന്നതിന് നടന്‍ ഷാഹിദ് കപൂറിനടക്കം വിദ്യാ ബാലന്റെ നാല് അയല്‍വാസികള്‍ക്ക് ബിഎംസി നോട്ടീസ് അയച്ചിട്ടുണ്ട്.

മുംബൈയില്‍ വിദ്യാ ബാലന്റെ ഫ്‌ളാറ്റിന് തൊട്ട് താഴെയാണ് ഷാഹിദ് കപൂര്‍ താമസിക്കുന്നത്. ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിങ് പൂളില്‍ വന്‍ തോതില്‍ കൊതുക് വളരുന്നുണ്ടെന്നാണ് ബിഎംസിയുടെ വിശദീകരണം. 10,000 രൂപ പിഴയിട്ടുകൊണ്ടുള്ള നോട്ടീസാണ് ബിഎംസി ഷാഹിദ് കപൂറിന് നല്‍കിയത്. ജുഹു താര റോഡിലെ പ്രാനേട്ടാ അപ്പാര്‍ട്ട്‌മെന്റില്‍ അയല്‍ക്കാരാണ് വിദ്യയും ഷാഹിദും.  

Your Rating: