Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജഹാനും പരീക്കുട്ടിയുമല്ല നായകന്മാർ: ബോബൻ സാമുവൽ

boban-jayan

റംസാന് ഒരുപിടി മലയാള ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. അതിൽ ആക്ഷനുണ്ട്, ഹീറോയിസമുണ്ട്, കോമഡിയുണ്ട്, റൊമാൻസുണ്ട് . ഒാരോ ചിത്രത്തേയും ഒാരോ ഗണത്തിൽപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നെല്ലാം പെട്ടെന്ന് വേർപെടുത്തി കോമഡി ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. ജയസൂര്യയും കുഞ്ചാക്കോയും അമല പോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഇൗ ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ ബോബൻ സാമുവൽ പറയുന്നു .

ശരിക്കും ആരാണീ ഷാജഹാനും പരീക്കുട്ടിയും?

യഥാർഥത്തിൽ ഷാജഹാനും പരീക്കുട്ടിയുമല്ല സിനിമയിലെ നായകന്മാർ. സിനിമയിലെ ഒരു സീനിൽ സുരാജിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്. ഒരാൾ ഷാജഹാനാണെങ്കിൽ മറ്റേയാൾ പരീക്കുട്ടിയാണെന്നാണ് ഇതിലെ പ്രണയ നായകന്മാരെപ്പറ്റി സുരാജ് പറയുന്നത്. ഷാജഹാനും പരീക്കുട്ടിയും പ്രണയത്തിന്റെ പ്രതീകങ്ങളാണ്. ഒരാൾ ചരിത്രത്തിലും ഒരാൾ സിനിമയിലുമാണെന്നു മാത്രം.

ത്രികോണ പ്രണയമാണോ ചിത്രത്തിൽ?

രണ്ടു നായകന്മാർ വന്നാൽ ഉടനെ പറയുന്നതാണ് ത്രികോണ പ്രണയമെന്ന്. എന്നാൽ ഇത് അത്തരത്തിലൊരു സിനിമയല്ല. ഇതിന്റെ പിന്നിൽ ശക്തമായ ഒരു കഥയുണ്ട്. ജിയ (അമല)യുടെ ജീവിതത്തിലേക്കു വരുന്ന രണ്ട് പ്രണയ കാമുകനാമാരാണ് ഇരുവരും. രണ്ടു വ്യത്യസ്ത സാഹചര്യത്തിൽ പരിചയപ്പെട്ട രണ്ടുപേർ നായികയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും പിന്നീടുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ.

boban

അമല നായികയാവാൻ കാരണം?

സ്ത്രീകഥാപാത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. നായകന്റെ നിഴലിൽ ജീവിക്കുന്ന നായികയല്ല ഇതിലെ ജിയ. എന്ന അമലപോളിന്റെ കഥാപാത്രം. അമലയിലൂടെയാണ് കഥ വികസിക്കുന്നത്. അവർക്ക് അഭിനയിക്കാനുള്ള ഒരുപാട് സീനികൾ ഇതിലുണ്ട്.

amala-paul-in-shajahanum-pareekuteem

കുഞ്ചാക്കോയും ജയസൂര്യയും നായകന്മാരാകാൻ കാരണം?

അവരുടെ രസകരമായ കോംപിനേഷനുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അവരുടെ കോമഡിയും കെമിസ്ട്രിയുമൊക്കെ സിനിമയ്ക്കു പ്രയോജനപ്പെടും എന്നുള്ളതു കൊണ്ടാണ് കുഞ്ചാക്കോയും ജയസൂര്യയും നായകന്മാരായി എത്തിയത്. പ്രണവ് മേനോൻ, പ്രിൻസ് എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ.

jayasurya

റംസാന് ഒരുപാട് ചിത്രങ്ങളുണ്ട് റിലീസിന്, ടെൻഷനുണ്ടോ?

ഒാരോ സിനിമയുടേയും പ്രമേയം വ്യത്യസ്തമായിരിക്കുമല്ലോ. മലയാളികൾക്ക് അതെല്ലാം ഉൾക്കൊള്ളാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. ഇതൊരു ഫാമിലി എന്റർടെയ്നറാണ്. ഒരുറിയലസ്റ്റിക് കഥ പ്രതീക്ഷിച്ചു പോകരുത് എന്നേ പറയാനുള്ളൂ. സന്തോഷമായി രണ്ടരമണിക്കൂർ ഇരുന്ന് കാണാൻ പറ്റിയ ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. നല്ല സിനിമകൾ വിജയിക്കുകതന്നെ ചെയ്യും. മുൻവിധികളില്ലാതെ , കുടുംബവുമൊന്നിച്ചു ചിരിക്കാനും രസിക്കാനും നിങ്ങൾ തയാറാണെങ്കിൽ "ഷാജഹാനും പരീക്കുട്ടിയും " അതിനു വേണ്ടി മാത്രമൊരുക്കിയ ചിത്രമാണ്.
 

Your Rating: